Nadanna Sambavam Ott: 'നടന്ന സംഭവം' ഒടിടിയിലേക്ക്; ബിജു മേനോൻ, സുരാജ് ചിത്രം എപ്പോൾ, എവിടെ കാണാം?

കോമഡി പശ്ചാത്തലത്തിലൊരുങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത് ഛായാഗ്രാഹകനായ വിഷ്‍ണു നാരായണ്‍ ആണ്. അനൂപ് കണ്ണൻ, രേണു എ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്  

Written by - Zee Malayalam News Desk | Last Updated : Jul 22, 2024, 03:04 PM IST
  • ഓഗസ്റ്റ് മാസത്തിന് മുമ്പ് ചിത്രം മനോരമ മാക്സിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
  • റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.
  • പ്രേക്ഷകർ ഡിജിറ്റൽ റിലീസിനായി കാത്തിരിക്കുന്ന കോമഡി ഡ്രാമയാണ് നടന്ന സംഭവം.
Nadanna Sambavam Ott: 'നടന്ന സംഭവം' ഒടിടിയിലേക്ക്; ബിജു മേനോൻ, സുരാജ് ചിത്രം എപ്പോൾ, എവിടെ കാണാം?

ബിജു മേനോനും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ പുതിയ ചിത്രം നടന്ന സംഭവം ഒടിടിയിലേക്ക്. മനോരമ മാക്സ് ആണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്. ഓഗസ്റ്റ് മാസത്തിന് മുമ്പ് ചിത്രം മനോരമ മാക്സിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. പ്രേക്ഷകർ ഡിജിറ്റൽ റിലീസിനായി കാത്തിരിക്കുന്ന കോമഡി ഡ്രാമയാണ് നടന്ന സംഭവം. രണ്ട് വ്യത്യസ്ത സ്വഭാവക്കാർ അയൽവാസികളാകുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളും പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ കഥ. ജൂൺ 21ന് തിയേറ്ററുകളിലെത്തിയ ചിത്രമാണിത്.  

കോമഡി പശ്ചാത്തലത്തിൽ ഒരുങ്ങിയ ഫാമിലി എന്റർടെയ്നറാണ് ഛായാഗ്രാഹകനായ വിഷ്‍ണു നാരായണ്‍ സംവിധാനം ചെയ്ത ഈ ചിത്രം. ഒരു വില്ല കമ്മ്യൂണിറ്റിയും അതിൽ നടക്കുന്ന രസരകമായ സംഭവങ്ങളുമാണ് സിനിമ. ഉണ്ണി എന്ന കഥാപാത്രത്തെയാണ് ബിജു മേനോൻ അവതരിപ്പിച്ചത്. അജിത് എന്ന കഥാപാത്രത്തെ സുരാജും അവതരിപ്പിച്ചു.

Also Read: Narivetta: ടൊവിനോ - അനുരാജ് ചിത്രം 'നരിവേട്ട'; ടൈറ്റിൽ അനൗൺസ്മെന്റ് നടന്നു

 

അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് കണ്ണൻ, രേണു എ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ബിജു മേനോനും സുരാജിനും പുറമെ ശ്രുതി രാമചന്ദ്രൻ, ജോണി ആന്റണി, ലിജോമോൾ ജോസ്, സുധി കോപ്പ, ലാലു അലെക്സ്, നൌഷാദ് അലി, അതിര ഹരികുമാർ, അനഘ അശോക്, ശ്രീജിത്ത് നായർ, എയ്തൾ ഇവന ഷെറിൻ, ജെസ് സ്വീജ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തു. ദുൽഖർ സൽമാന്റെ കലി, ജിന്ന് എന്നീ സിനിമകളുടെ രചയിതാവായ രാജേഷ് ഗോപിനാഥനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. മിനേഷ് മാധവനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചത്. അങ്കിത് മേനോനാണ് സംഗീത സംവിധാനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News