ജോജു ജോർജ്, സുരാജ് വെഞ്ഞാറമ്മൂട്, അലൻസിയർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് നാരായണീന്റെ മൂന്നാണ്മക്കൾ. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. നവാഗതനായ ശരത് വേണുഗോപാലാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ജെമിനി പുഷ്‌കൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെമിനി പുഷ്‌കൻ ആണ് ചിത്രത്തിന്റെ നിർമ്മാണം. ഒരു ഫാമിലി കോമഡി എന്റർടെയ്നർ ആയിട്ട് ആണ് ചിത്രം ഒരുങ്ങുന്നത്.
ക്യാമറ - അപ്പു പ്രഭാകർ, മ്യൂസിക് - രാഹുൽ രാജ്, പ്രൊഡക്ഷൻ കൺട്രോളർ - ഡിക്സൻ പൊടുത്താസ്. ഗാനങ്ങൾ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - പ്രതീഖ് ബാഗി, എഡിറ്റർ - ജ്യോതി സ്വരൂപ് പാണ്ട, സൗണ്ട് റിക്കോർഡിങ്&ഡിസൈൻ - ജയദേവൻ ചാക്കാടത്, പ്രൊഡക്ഷൻ ഡിസൈൻ - ഷെബിൻ തോമസ്, കോസ്റ്റ്യൂം - ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് - ജിത്തു പയ്യന്നൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സുകു ദാമോദർ, കാസ്റ്റിംഗ് ഡയറക്ടർ - അബു വയലംകുളം, സ്റ്റിൽ - ശ്രീജിത്ത് എസ്, മാർക്കറ്റിങ് പ്ലാൻ & സ്ട്രാറ്റജി ഒബ്സ്ക്യുറ പോസ്റ്റർ ഡിസൈൻ യെല്ലോടൂത് എന്നിവർ ആണ് മറ്റു അണിയറ പ്രവർത്തകർ.
Malikappuram Trailer: മണ്ഡലകാലത്ത് 'മാളികപ്പുറ'വുമായി ഉണ്ണി മുകുന്ദനെത്തുന്നു; ട്രെയിലർ പുറത്ത്
ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം മാളികപ്പുറത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. എന്തായിരിക്കും സിനിമ പറയാൻ പോകുന്ന കഥ എന്നൊരു ആകാംക്ഷ പ്രേക്ഷകരിൽ സൃഷ്ടിക്കുന്ന തരത്തിലുള്ള ട്രെയിലറാണ് അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നത്. അയ്യപ്പനെ കാണാൻ ആഗ്രഹിച്ചിറങ്ങുന്ന ഒരു കൊച്ചു പെൺകുട്ടിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. ചിത്രം ഈ മണ്ഡലകാലം തന്നെ തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ദേവനന്ദയാണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവാഗതനായ വിഷ്ണു ശശി ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അയ്യപ്പന്റെ ഏറ്റവും വലിയ ഭക്തയായ മാളികപ്പുറത്തമ്മയുടെ കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. ഫാന്റസി ഫാമിലി ഡ്രാമ വിഭാഗത്തിലെത്തുന്ന ചിത്രമാണ് മാളികപുറം.
Also Read: IFFK 2022 : ആയിരത്തൊന്ന് നുണകൾ ; ആയിരം നുണകളും ഒരു സത്യവും; ഐഐഎഫ്കെയില്‍ ജനശ്രദ്ധ നേടിയ ചിത്രം
അയ്യപ്പസ്വാമിയുടെ അനുഗ്രഹം കൊണ്ടാണ് തനിക്ക് ഈ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് എന്നാണ് ചിത്രത്തിൻറെ ഷൂട്ടിങ് ആരംഭിച്ചപ്പോൾ ഉണ്ണിമുകുന്ദൻ ഫേസ്‌ബുക്കിൽ കുറിച്ചത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. അമല പോളിന്റെ കടാവാറിന് ശേഷം അഭിലാഷ് പിള്ള തിരക്കഥ ഒരുക്കുന്ന ചിത്രമാണ് മാളികപ്പുറം.
കാവ്യാ ഫിലിം കമ്പനിയുടെയും ആൻ മെഗാ മീഡിയയുടെയും ബാനറിൽ പ്രിയ വേണുവും നീത പിന്റോയും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് മാളികപ്പുറം. സൈജു കുറുപ്പ്, ഇന്ദ്രൻസ്, മനോജ് കെ ജയൻ, രമേഷ് പിഷാരടി, സമ്പത്ത് റാം എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് വിഷ്ണു നാരായണനാണ്. പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂരാണ്. ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്യുന്നത് രഞ്ജിൻ രാജാണ്. ഗാനങ്ങൾക്ക് വരികൾ ഒരുക്കുന്നത് സന്തോഷ് വർമ്മയും ബികെ ഹരിനാരായണനുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...