IFFK 2022 : ആയിരത്തൊന്ന് നുണകൾ ; ആയിരം നുണകളും ഒരു സത്യവും; ഐഐഎഫ്കെയില്‍ ജനശ്രദ്ധ നേടിയ ചിത്രം

1001 Nunakal Malayalam Movie നാളെ ഡിസംബർ 14 ഉച്ചയ്ക്ക് 12 മണിക്കാണ് ഐഎഫ്എഫ്കെയിലെ ആയിരത്തൊന്ന് നുണകൾ ചിത്രത്തിന്റെ അവസാന പ്രദർശനം നടക്കുക

Written by - രജീഷ് നരിക്കുനി | Edited by - Jenish Thomas | Last Updated : Dec 13, 2022, 06:54 PM IST
  • തമാർ കെ.വിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
  • 1000 നുണകളും ഒരു സത്യവും കൂടിച്ചേരുന്നതാണ് ചിത്രം.
  • രാത്രിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
  • ചിത്രം പറഞ്ഞുവയ്ക്കുന്ന സത്യത്തെ തിരിച്ചറിയേണ്ടത് പ്രേക്ഷകരാണ്
IFFK 2022 : ആയിരത്തൊന്ന് നുണകൾ ; ആയിരം നുണകളും ഒരു സത്യവും; ഐഐഎഫ്കെയില്‍ ജനശ്രദ്ധ നേടിയ ചിത്രം

നുണകൾക്കിടയിൽ മൂടപ്പെടുന്ന സത്യത്തെ പ്രമേയമാക്കിയാണ് ആയിരത്തൊന്ന് നുണകൾ എന്ന മലയാള ചിത്രം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ശ്രദ്ധേയമാകുന്നത്. ഒരു കുടുംബത്തിൽ നടക്കുന്ന സംഭവത്തെ അതുപോലെ സ്ക്രീനിലേക്ക് പകർത്തി ഒരുക്കിയിരിക്കുന്നതാണ് ആയിരത്തൊന്ന നുണകളുടെ പ്രത്യേകത. ഒട്ടുമിക്ക കഥപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്നത് പുതുമുഖങ്ങളാണെങ്കിലും അഭിനയ മികവ് കൊണ്ട് ശ്രദ്ധേയമായ സിനിമ. താമസസ്ഥലത്തുണ്ടാകുന്ന സംഭവ വികാസങ്ങളെ തുടര്‍ന്ന് മറ്റൊരിടത്തേക്ക് മാറി താമസിക്കേണ്ടി വരുന്ന ദമ്പതികളിലൂടെ കഥയാണ് ചിത്രം മുന്നോട്ട് വയ്ക്കുന്നത്. 

തമാർ കെ.വിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 1000 നുണകളും ഒരു സത്യവും കൂടിച്ചേരുന്നതാണ് ചിത്രം. രാത്രിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം പറഞ്ഞുവയ്ക്കുന്ന സത്യത്തെ തിരിച്ചറിയേണ്ടത് പ്രേക്ഷകരാണ്. രമ്യാ സുരേഷ്, വിഷ്ണു അഗസ്ത്യാ, സുധീഷ് സക്കറിയ, സുധീപ് കോശി, വിദ്യാ വിജയകുമാർ തുടങ്ങിയവരാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. 

ALSO READ : 'നൻപകൽ നേരത്ത് മയക്കം': ആ കാത്തുനിൽപും തിക്കുംതിരക്കും നിങ്ങളെ നിരാശപ്പെടുത്തില്ല

ഐ.എഫ്.എഫ്.കെയിലെ ആദ്യ പ്രദർശനത്തിലൂടെ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച സന്തോഷത്തിലാണ് ആയിരത്തിയൊന്ന് സിനിമയുടെ അണിയറ പ്രവർത്തകർ. നാളെ ഡിസംബർ 14നാണ് ചിത്രത്തിന്റെ അവസാന പ്രദർശനം. നാളെ ഉച്ചയ്ക്ക് 12 മണിക്ക് ഏരിസ് പ്ലസ് തിയറ്ററിൽ വെച്ചാണ് മേളയിലെ ചിത്രത്തിന്റെ മൂന്നാമത്തെ പ്രദർശനം നടത്തുക. സംവിധായകൻ താമറും, ഹാഷിം സുലൈമാനും ചേർന്നാണ് തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. ആദാമിന്റെ മകൻ അബുവിന്റെ സംവിധായകൻ സലിം അഹമ്മദാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News