വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത ചെറുക്കഥയായ നീലവെളിച്ചം സിനിമയാക്കി പുറത്ത് ഇറക്കാൻ ഒരുങ്ങുകയാണ് സംവിധായകൻ ആഷിഖ് അബു. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ഹൊറർ ചിത്രം ഭാർഗവീനിലയത്തിന്റെ പുനഃരാവിഷ്കരണമാണ് നീലവെളിച്ചം. ചിത്രത്തിൽ ബഷീറിനെ അവതരിപ്പിക്കുന്നത് ടൊവീനോ തോമസാണ്. രൂപത്തിൽ ബഷീറും ടൊവീനോയും തമ്മിൽ വലിയ വ്യത്യാസമുണ്ടെങ്കിലും ഇരുവരും തമ്മിൽ മറ്റൊരു സാമ്യമുണ്ട്. വേണമിങ്കിൽ ഇതിനെ നിമിത്തമാണെന്നൊക്കെ പറയാം.
രണ്ട് പേരുടെയും ജന്മദിനം ഒരേ ദിവസമാണ്. മലയാളം കണ്ട എക്കാലത്തെയും മികച്ച എഴുത്തുകാരിൽ ഒരാളായ വൈക്കം മുഹമ്മദ് ബഷീർ1908 ജനുവരി 21നാണ് ജനിക്കുന്നത്. മലയാളത്തിന്റെ യുവാതാരനിരയിൽ പ്രധാനിയായ ടൊവീനോയുടെ ജന്മദിനം ഇതേ ദിവസം 1989ലാണ്. ഇതിലൂടെ ലഭിച്ച ഭാഗ്യമാണോ മലയാളത്തിന്റെ സുൽത്താനെ വെള്ളിത്തിരയിലേക്ക് വേഷപകർച്ച നൽകാൻ ടൊവീനോയ്ക്ക് അവസരം ലഭിച്ചത്. എന്നിരുന്നാലും ജുബ്ബയും മുണ്ടുമുടുത്ത് നിൽക്കുന്ന ബഷീറിന്റെയും ടൊവീനോയുടെയും ചിത്രം നീലവെളിച്ചത്തിന്റെ സംവിധായകൻ ആഷിഖ് അബു തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചിട്ടുണ്ട്.
ALSO READ : Nadikar thilakam: കുരിശിൻ മേൽ ടൊവിനോ; പിറന്നാൾ ദിനത്തിൽ പോസ്റ്റർ പങ്കിട്ട് 'നടികർ തിലകം'
ഇരുവരുടെ പിറന്നാൽ ദിവസത്തിൽ നീലവെളിച്ചത്തിന്റെ അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിലെ ഗാനത്തിന്റെ വീഡിയോ പുറത്ത് വിട്ടിരുന്നു. അനുരാഗ മധുചഷകം എന്ന തുടങ്ങുന്ന എം എസ് ബാബുരാജിന്റെ ഗാനം ആലപിച്ചിരിക്കുന്നത് കെ.എസ് ചിത്രയാണ്. ബിജിബാലും റെക്സ് വിജയനും ചേർന്ന് ഗാനം ഒരുക്കിയിരിക്കുന്നത്. റിമ കല്ലിങ്കലിന്റെ മനോഹരമായ നൃത്തം ഈ പ്രണയഗാനത്തിലുണ്ട്. ഒപ്പം റോഷൻ മാത്യുവിനെയും ഷൈൻ ടോം ചാക്കോയെയും ഗാനരംഗത്തിലുടെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രം 2023 ഏപ്രിൽ 21ന് തിയേറ്ററുകളിൽ എത്തും.
ആഷിഖ് അബു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചെറുകഥയുടെ അതേ പേര് തന്നെയാണ് നിർമാതാക്കൾ സിനിമയ്ക്കും നൽകിയിരിക്കുന്നത്. മായാനദി, വൈറസ്, നാരദൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ആഷ്ഖും ടൊവിനോയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് നീലവെളിച്ചം. ഒപിഎം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബുവും റിമ കല്ലിങ്കല്ലും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഷൈൻ ടോം ചാക്കോ, രാജേഷ് മാധവൻ, ഉമ കെ.പി, പൂജാ മോഹൻരാജ്, ദേവകി ഭാഗി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഗിരീഷ് ഗംഗാധരനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സൈജു ശ്രീധരനാണ് എഡിറ്റർ. തലശ്ശേരിയിൽ വെച്ചായിരുന്നു നീലവെളിച്ചത്തിന്റെ ചിത്രീകരണം നടന്നത്. നേരത്തെ പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷഹീർ എന്നിവരെ ഉൾപ്പെടുത്തി നീലവിളച്ചം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ താരങ്ങളുടെ ഡേറ്റ് സംബന്ധിച്ചുള്ള പ്രതിസന്ധിയെ തുടർന്നാണ് ടൊവീനോ, റോഷൻ, ഷൈൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സിനിമ ചിത്രീകരിക്കാൻ തീരുമാനമെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...