Pookkaalam Movie: ക്ലീൻ യു സർട്ടിഫിക്കറ്റ് നേടി 'പൂക്കാലം'; ഉടൻ തിയേറ്ററുകളിലേക്ക്

പൂക്കാലം ഏപ്രിൽ എട്ടിനാണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 3, 2023, 03:02 PM IST
  • ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി.
  • ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
  • ചിത്രം ഏപ്രിൽ എട്ടിന് തിയേറ്ററുകളിലെത്തും.
Pookkaalam Movie: ക്ലീൻ യു സർട്ടിഫിക്കറ്റ് നേടി 'പൂക്കാലം'; ഉടൻ തിയേറ്ററുകളിലേക്ക്

ഹിറ്റ് ചിത്രമായ ആനന്ദത്തിന്റെ സംവിധായകൻ ​ഗണേശ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പൂക്കാലം. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രം ഏപ്രിൽ എട്ടിന് തിയേറ്ററുകളിലെത്തും. ചിത്രത്തിലെ താരങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് ഒരു വീഡിയോ മുൻപ് പങ്കുവെച്ചിരുന്നു. ചിത്രത്തിലെ ​ഗാനത്തിനൊപ്പമാണ് കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയത്. മനസിലും പൂക്കാലം എന്ന് തുടങ്ങുന്ന ​ഗാനമായിരുന്നു പുറത്തിറക്കിയത്.

വിജയരാഘവൻ, കെപിഎസി ലീല, വിനീത് ശ്രീനിവാസൻ, ബേസിൽ ജോസഫ്, ജോണി ആന്റണി, അരുൺ കുര്യൻ, അന്നു ആന്റണി, റോഷൻ മാത്യൂ, അബു സലിം, സുഹാസിനി മണിരത്നം, ശരത് സഭ, അരുൺ അജികുമാർ, രാധാ ​ഗോമതി, ​ഗം​ഗ മീര, അരിസ്റ്റോ സുരേഷ്, സരസ ബാലുശേരി, അമൽ രാജ്, കമൽ രാജ്, കാവ്യ ദാസ്, നവ്യ ദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. കൂടാതെ, രഞ്ജിനി ഹരിദാസ്, ഹരീഷ് പെങ്ങൻ, ഷെബിൻ ബെൻസമ്‍, അശ്വിനി ഖാലെ, ​ഗിലു ജോസഫ്, നിരണം രാജൻ, കനകലത, ആസ്റ്റിൽ, അദീന ബെന്നി, നന്ദിനി ​ഗോപാലകൃഷ്ണൻ, ഹണി റോസ്, ഹരിത മേനോൻ, കൊച്ചുപ്രേമൻ, നോയില ഫ്രാൻസി, മഹിമ രാധാകൃഷ്ണ, ശ്രീരാജ്, ആദിത്യ മോഹൻ, ജോർദി പൂഞ്ഞാർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

 

ഗണേശ് രാജ് സംവിധാനം ചെയ്യുന്ന ചിത്രം വിനോദ് ഷൊർണൂർ, തോമസ് തിരുവല്ല എന്നിവരാണ് നിർമ്മിക്കുന്നത്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് സച്ചിൻ വാര്യർ ആണ് സം​ഗീതം നൽകുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാ​ഗ്രാഹകൻ. എഡിറ്റർ; മിഥുൻ മുരളി, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: വിനീത് ഷൊർണൂർ, സിഎൻസി സിനിമാസ് ആണ് വിതരണം ചെയ്യുന്നത്. ഈ വേനലവധിക്കാലത്ത് ചിത്രം എത്തുമെന്നാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത്. 

Trending News