Ram Charan Productions: രാം ചരണിന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന പാൻ ഇന്ത്യൻ ചിത്രം 'ദി ഇന്ത്യ ഹൗസ്'; മോഷൻ വീഡിയോ എത്തി

Ram Charan's pan-Indian film The India House: അഭിഷേക് അഗർവാൾ ആർട്‌സ് ഒരുക്കിയ മറ്റു ചിത്രങ്ങളാണ് കശ്മീർ ഫയൽഡ്, കാർത്തികേയ 2 തുടങ്ങിയവ. 

Written by - Zee Malayalam News Desk | Last Updated : May 30, 2023, 03:39 PM IST
  • നവാഗതനായ രാം വംസി കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
  • കശ്മീർ ഫയൽഡ്, കാർത്തികേയ 2 തുടങ്ങിയ ഹിറ്റ് ചിത്രങ്ങളൊരുക്കിയ കമ്പനിയാണ് അഭിഷേക് അഗർവാൾ ആർട്‌സ്.
  • ഈ അടുത്ത കാലത്താണ് രാം ചരൺ തന്റെ പ്രൊഡക്ഷൻ ബാനർ 'വി മെഗാ പിക്‌ചേഴ്‌സ്' പ്രഖ്യാപിച്ചത്.
Ram Charan Productions: രാം ചരണിന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന പാൻ ഇന്ത്യൻ ചിത്രം 'ദി ഇന്ത്യ ഹൗസ്'; മോഷൻ വീഡിയോ എത്തി

തെന്നിന്ത്യൻ മെ​ഗാസ്റ്റാർ രാം ചരണിന്റെ പ്രൊഡക്ഷൻ ബാനറായ 'വി മെഗാ പിക്‌ചേഴ്‌സും 'അഭിഷേക് അഗർവാൾ ആർട്‌സും' സംയുക്തമായി ഒരുക്കുന്ന സിനിമയായ  'ദി ഇന്ത്യ ഹൗസ്'ന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. സിനിമയിൽ നിഖിൽ സിദ്ധാർത്ഥ, അനുപം ഖേർ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. നവാഗതനായ രാം വംസി കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കശ്മീർ ഫയൽഡ്, കാർത്തികേയ 2 തുടങ്ങിയ ഹിറ്റ് ചിത്രങ്ങളൊരുക്കിയ കമ്പനിയാണ് അഭിഷേക് അഗർവാൾ ആർട്‌സ്.

ഈ അടുത്ത കാലത്താണ്  രാം ചരൺ തന്റെ പ്രൊഡക്ഷൻ ബാനർ 'വി മെഗാ പിക്‌ചേഴ്‌സ്' പ്രഖ്യാപിച്ചത്. സുഹൃത്ത് വിക്രം റെഡ്ഡിയുടെ യുവി ക്രിയേഷൻസുമായി സഹകരിച്ചായിരുന്നു പുതിയ ബാനറിന്റെ പ്രഖ്യാപനം. ഹൃദയസ്പർശിയായ ഒരു കഥയാകും ചിത്രം സംസാരിക്കുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു. ചിത്രത്തിന്റെ പ്രമേയമാക്കിയിരിക്കുന്നത് ഇന്ത്യ ഹൗസിൽ നടക്കുന്ന ഒരു പ്രണയ കഥയാണ്.

ALSO READ: സുലൈഖ മൻസിൽ ഒടിടിയിലെത്തി; സ്ട്രീമിങ് എവിടെ?

അഭിഷേക് അഗർവാളിന്റെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷൻ ബാനർ വമ്പൻ പ്രോജക്ടുകൾ അണിയറയിൽ ഒരുന്നുവെന്നാണ് വിവരങ്ങൾ. 'വി മെഗാ പിക്ചേഴ്സുമായി' ഇവർ സഹകരിക്കുമ്പോൾ പ്രേക്ഷകർക്ക് ഏറ്റവും മികച്ച സിനിമാനുഭവം ലഭിക്കുമെന്നാണ് പ്രതീക്ഷകൾ. പി.ആർ.ഒ- ശബരി

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News