ഇന്ത്യ എമ്പാടുമുള്ള സിനിമാ പ്രേക്ഷകരെ രോമാഞ്ചം കൊള്ളിക്കുന്ന രംഗങ്ങളിലൂടെ ആവേശത്തിലാഴ്ത്തിയ മാസ് മഹാരാജ രവി തേജയുടെ ടൈഗർ നാഗേശ്വര റാവു ഒടിടിയിൽ റിലീസായി. ലോകത്തെ തന്നെ ഏറ്റവും പ്രമുഖ ഒടിടി ശൃംഖലയായ ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീം ചെയ്യാൻ സാധിക്കുക.
ഒടിടിയിൽ റിലീസായി മണിക്കൂറുകൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് വ്യൂസാണ് ചിത്രത്തിന് ലഭിച്ചത് എന്നതാണ് റിപ്പോർട്ടുകൾ. നല്ലൊരു എന്റർടൈനറിനായി കാത്തിരുന്ന പ്രേക്ഷകർക്ക് വലിയൊരു ആശ്വാസം തന്നെയാണ് ടൈഗർ നൽകിയത് എന്നാണ് പ്രേക്ഷക പ്രതികരണം സൂചിപ്പിക്കുന്നത്. വംശി സംവിധാനം ചെയ്ത ടൈഗർ ദസറ ആഘോഷത്തോട് അനുബന്ധിച്ചായിരുന്നു തിയേറ്ററുകളിൽ എത്തിയത്.
ALSO READ: പുത്തൻ ലുക്കിൽ ഞെട്ടിച്ച് ആസിഫ് അലി; 'ടിക്കി ടാക്ക' ഷൂട്ടിംഗ് പുരോഗമിക്കുന്നു
ടൈഗർ നിർമ്മിച്ചത് മികച്ച സാങ്കേതിക നിലവാരത്തോടു കൂടി വലിയ സ്കെയിലിൽ ചിത്രങ്ങൾ ഒരുക്കുന്നതിനു പേരുകേട്ട അഭിഷേക് അഗർവാൾ ആർട്ട്‌സിന്റെ ബാനറിൽ അഭിഷേക് അഗർവാൾ ആണ്. നിർമ്മാണക്കമ്പനിയുടെ മുൻ പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്ററുകളായ കശ്മീർ ഫയൽസ്, കാർത്തികേയ 2 തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം ഒരുക്കിയ ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷ പൂർണ്ണമായി സാധൂകരിച്ചിരുന്നു. നൂപുർ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തിൽ രവി തേജയുടെ നായികമാരായി എത്തിയത്.
നിർമ്മാതാവിന്റെ സമ്പൂർണ്ണ പിന്തുണയോടെ മികച്ച രീതിയിൽ ഒരുക്കിയ ചിത്രം രവി തേജയുടെ കരിയറിലെതന്നെ ഏറ്റവുമധികം ബജറ്റ് ഉള്ള ചിത്രമായിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് ആർ മതി ISC-യും സംഗീത സംവിധാനം ജി.വി. പ്രകാശ് കുമാറും ആയിരുന്നു. അവിനാശ് കൊല്ലയാണ് പ്രൊഡക്ഷൻ ഡിസൈനർ. സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീകാന്ത് വിസ്സയും, കോ-പ്രൊഡ്യൂസർ മായങ്ക് സിൻഘാനിയയുമാണ്.
അഭിനേതാക്കൾ: രവി തേജ, നൂപുർ സനോൺ, ഗായത്രി ഭരദ്വാജ് തുടങ്ങിയവർ. തിരക്കഥ, സംവിധാനം: വംശി. പ്രൊഡ്യൂസർ: അഭിഷേക് അഗർവാൾ. പ്രൊഡക്ഷൻ ബാനർ: അഭിഷേക് അഗർവാൾ ആർട്ട്‌സ്. പ്രെസൻറർ: തേജ് നാരായൺ അഗർവാൾ. കോ-പ്രൊഡ്യൂസർ: മായങ്ക് സിൻഘാനിയ. സംഭാഷണം: ശ്രീകാന്ത് വിസ്സ. സംഗീതസംവിധാനം: ജി.വി. പ്രകാശ് കുമാർ. ഛായാഗ്രഹണം: ആർ മതി ISC. പ്രൊഡക്ഷൻ ഡിസൈനർ: അവിനാശ് കൊല്ല. പി.ആർ.ഒ: ആതിരാ ദിൽജിത്ത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.