Gandharva: ഇടവേളയ്ക്ക് ശേഷം റിമ കല്ലിങ്കൽ തിരിച്ചുവരുന്നു; "ഗന്ധർവ" ടൈറ്റിൽ പുറത്തിറക്കി

Gandharva title: റിമ കല്ലിങ്കൽ ഒരു ഗ്യാപിന് ശേഷം അഭിനയ രംഗത്തേക്ക് ശക്തമായി തിരിച്ച് എത്തുന്ന ചിത്രമാണ് ഗന്ധർവ. 

Written by - Zee Malayalam News Desk | Last Updated : Jan 14, 2024, 01:12 PM IST
  • റിമ കല്ലിങ്കൽ, സാജൽ സുദർശൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ.
  • നിക്സ് ലോപ്പസാണ് ഗന്ധർവ സംവിധാനം ചെയ്യുന്നത്.
  • ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിമയുടെ ജന്മദിനമായ ജനുവരി 18ന് റിലീസ് ചെയ്യും.
Gandharva: ഇടവേളയ്ക്ക് ശേഷം റിമ കല്ലിങ്കൽ തിരിച്ചുവരുന്നു; "ഗന്ധർവ" ടൈറ്റിൽ പുറത്തിറക്കി

റിമ കല്ലിങ്കൽ, സാജൽ സുദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നിക്സ് ലോപ്പസ് സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിമിന്റെ ടൈറ്റിൽ പുറത്തിറക്കി. "ഗന്ധർവ" എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സ്വർണ്ണലയ സിനിമനസിന്റെ ബാനറിൽ സുദർശൻ കാഞ്ഞിരംകുളം ആണ്. ഗന്ധർവ്വന്റെയും സുന്ദരിയായ ഒരു പെൺകുട്ടിയുടെയും ആകസ്മികമായ കണ്ടു മുട്ടൽ അതിമനോഹരമായി രചിച്ചിരിക്കുന്നത് മൃദുൽ ജോർജ് ആണ്. 

ഒരു ഗ്യാപിന് ശേഷം റിമ കല്ലിങ്കൽ അഭിനയ രംഗത്തേക്ക് ശക്തമായി തിരിച്ച് എത്തുന്ന ചിത്രമാണ് ഗന്ധർവ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിമയുടെ ജന്മദിനമായ ജനുവരി 18നു റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. മ്യൂസിക്കിനും വിഷ്വൽസിനും പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് കാർത്തിക് പർമർ ആണ്. ജോ പോളിന്റെ വരികൾക്ക് നിക്സ് ലോപ്സ് സംഗീത സംവിധാനം നിർവഹിച്ച് കെ എസ് ഹരിശങ്കർ ഗാനം ആലപിച്ചിരിക്കുന്നു. 

ALSO READ: പ്രശസ്‌ത സംഗീതജ്ഞ പ്രഭ അത്രേ അന്തരിച്ചു

പ്രൊജക്റ്റ്‌ ഡിസൈനർ റിമോഷ് എം. എസ്, ആർട്ട്‌ ഡയറക്ടർ പ്രദീപ് എം വി,കളറിസ്റ്റ് ലിജു പ്രഭകർ,ചീഫ് അസോസിയേറ്റ് ഫ്രാൻസിസ് ജോസഫ് ജീര,ഫാഷൻ സ്റ്റൈലിസ്റ്റ് അഫ്ഷീൻ ഷാജഹാൻ, മേക്കപ്പ് ഫർസാന സുൽഫിക്കർ,ജെന്നി ലുക്സ്,വിഷ്വൽ എഫക്ടസ് ടിഎംഇഎഫ്എക്സ്,പോസ്റ്റേഴ്സ് മോഹിത് ശ്യാം, ഡിജിറ്റൽ ബ്രാൻഡിംഗ് ഫ്രൈഡേ പേഷ്യന്റ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News