മണിച്ചിത്രത്താഴിന്‍റെ പിറന്നാള്‍ ദിനത്തില്‍ വൈറലായി ശോഭനയുടെ കുറിപ്പ്

മലയാള സിനിമയിലെ ഏക്കാലത്തെയും ഹിറ്റ് ചിത്രമാണ്  "മണിച്ചിത്രത്താഴ്",  വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും  

Written by - Zee Malayalam News Desk | Last Updated : Dec 23, 2020, 03:43 PM IST
  • മലയാള സിനിമയിലെ ഏക്കാലത്തെയും ഹിറ്റ് ചിത്രമാണ് മണിച്ചിത്രത്താഴ്
  • റിലീസ് ചെയ്തിട്ട് 27 വര്‍ഷം പിന്നിടുമ്പോള്‍ ചിത്രം വീണ്ടും ചര്‍ച്ചയാവുകയാണ്. മണിച്ചിത്രത്താഴിന്‍റെ 27ാം വാര്‍ഷികത്തില്‍ ശോഭന (Shobhana) പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിയ്ക്കുന്നത്‌.
  • നാഗവല്ലിയെ ഓര്‍മ്മിക്കാത്ത ഒരു ദിവസം പോലുമില്ല, എന്നാണ് ശോഭന തന്‍റെ കുറിപ്പില്‍ പറയുന്നത്.
മണിച്ചിത്രത്താഴിന്‍റെ പിറന്നാള്‍ ദിനത്തില്‍ വൈറലായി ശോഭനയുടെ കുറിപ്പ്

മലയാള സിനിമയിലെ ഏക്കാലത്തെയും ഹിറ്റ് ചിത്രമാണ്  "മണിച്ചിത്രത്താഴ്",  വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും  

മലയാള സിനിമ പ്രേമികളുടെ മനസില്‍    ഈ ചിത്രത്തിന് ഒരു പ്രത്യേക സ്ഥാനമാണ്.

ഫാസില്‍  (Fazil) സംവിധാനം ചെയ്ത ഈ സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തില്‍ മോഹന്‍ലാലും  (Mohanlal) സുരേഷ് ഗോപിയും  (Suresh Gopi) ശോഭനയുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്.

"മണിച്ചിത്രത്താഴ്",  (Manichitrathazhu) റിലീസ് ചെയ്തിട്ട് 27 വര്‍ഷം പിന്നിടുമ്പോള്‍  ചിത്രം വീണ്ടും ചര്‍ച്ചയാവുകയാണ്. മണിച്ചിത്രത്താഴിന്‍റെ 27ാം വാര്‍ഷികത്തില്‍ ശോഭന  (Shobhana) പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിയ്ക്കുന്നത്‌.

നാഗവല്ലിയെ ഓര്‍മ്മിക്കാത്ത ഒരു ദിവസം പോലുമില്ല,  എന്നാണ് ശോഭന തന്‍റെ കുറിപ്പില്‍ പറയുന്നത്.   ചിത്രം ഒരു ബ്ലോക്ക് ബസ്റ്റര്‍ എന്നതിനുപരി ഒരു റഫറന്‍സ് ഗ്രന്ഥമാണെന്നാണ്  ശോഭന സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിയ്ക്കുന്നത്‌. 

'എന്‍റെ ജീവിത യാത്രയില്‍ ഈ ചിത്രം വലിയ ഒരു മുതല്‍ക്കൂട്ട് തന്നെയായിരുന്നു. ഇന്നും അതെ. നാഗവല്ലിയെ കുറിച്ച് ഓര്‍മ്മിപ്പിക്കപ്പെടാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല എന്ന് തന്നെ പറയാം. സൃഷ്ടാവ് ശ്രീ ഫാസിലിന് എല്ലാ നന്മകളും നേരുന്നു'.  ശോഭന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

1993ല്‍ ക്രിസ്മസ് റിലീസായാണ് മണിച്ചിത്രത്താഴ് തിയേറ്ററിലെത്തുന്നത്.  മലയാളികൾ എന്നെന്നും സ്നേഹത്തോടെ മാത്രം നെഞ്ചിലേറ്റുന്ന ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. കണ്ടുകണ്ട് ചിത്രത്തിലെ ഓരോ സീനും മനഃപാഠമായവരാവും ഭൂരിഭാഗം മലയാളികളും എന്നാ കാര്യത്തില്‍ തര്‍ക്കമില്ല.

വിതരണക്കാരുടെ ഷെയറായി മാത്രം അഞ്ചുകോടിയാണ് ചിത്രം നേടിയത്. 365ല്‍ കൂടുതല്‍ ദിവസം റിലീസിംഗ് സെന്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്തിരുന്നു.

Also read: കിച്ച സുദീപിന്‍റെ നായികയായി മഞ്‍ജു വാര്യര്‍ തെലുങ്കിലേക്ക്?

മധു മുട്ടം തിരക്കഥ രചിച്ച ഈ ചിത്രത്തില്‍ മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി,തിലകന്‍, നെടുമുടി വേണു, വിനയ പ്രസാദ്, ഇന്നസെന്റ്, കെ.പി.എ.സി. ലളിത. സുധീഷ്. കുതിരവട്ടം പപ്പു, ഗണേഷ് കുമാര്‍ എന്നിവരായിരുന്നു പ്രധാന വേഷത്തില്‍ എത്തിയത്.

 

Zee Hindustan App നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ  ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

 

Trending News