Squid Game Season 2: 'സ്ക്വിഡ് ​ഗെയിം സീസൺ 2' വരുന്നു; ടീസറെത്തി, ഒപ്പം വൻ പ്രഖ്യാപനവും

ഡിസംബർ 25നാണ് സ്ക്വിഡ് ​ഗെയിമിന്റെ സീസൺ 2 പ്രീമിയർ ചെയ്യുന്നത്. അവസാന സീസണായ മൂന്നാം സീസൺ 2025ലെത്തും.

Written by - Zee Malayalam News Desk | Last Updated : Aug 1, 2024, 09:51 PM IST
  • യഥാർത്ഥ ഗെയിം ആരംഭിക്കുന്നു. സ്ക്വിഡ് ഗെയിം സീസൺ 2 ഡിസംബർ 26-ന് വരുന്നു.
  • അവസാന സീസൺ 2025-ൽ വരുന്നു എന്ന ക്യാപ്ഷനോടെയാണ് നെറ്റ്ഫ്ലിക്സ് ടീസർ പങ്കുവെച്ചത്.
Squid Game Season 2: 'സ്ക്വിഡ് ​ഗെയിം സീസൺ 2' വരുന്നു; ടീസറെത്തി, ഒപ്പം വൻ പ്രഖ്യാപനവും

ലോകമെമ്പാടും വൻ ഹിറ്റായ സീരീസ് ആണ് സ്ക്വിഡ് ​ഗെയിം. സ്ക്വിഡ് ഗെയിമിന്റെ സീസൺ 2ന്റെ പ്രീമിയർ പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്സ്. രണ്ടാമത്തെ സീസൺ ഡിസംബർ 26ന് പ്രീമിയർ ചെയ്യുമെന്നാണ് നെറ്റ്ഫ്ലിക്സ് അറിയിച്ചിരിക്കുന്നത്. പ്രീമിയർ പ്രഖ്യാപിച്ചുകൊണ്ടുള്ള പുതിയ ടീസര്‍ പുറത്തുവിട്ടിട്ടുണ്ട്. കൂടാതെ മൂന്നാം സീസൺ 2025ൽ വരുമെന്നും നെറ്റ്ഫ്ലിക്സ് അറിയിച്ചിട്ടുണ്ട്. സീസൺ 3 അവസാന സീസൺ ആയിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. 

യഥാർത്ഥ ഗെയിം ആരംഭിക്കുന്നു. സ്ക്വിഡ് ഗെയിം സീസൺ 2 ഡിസംബർ 26-ന് വരുന്നു. അവസാന സീസൺ 2025-ൽ വരുന്നു എന്ന ക്യാപ്ഷനോടെയാണ് നെറ്റ്ഫ്ലിക്സ് ടീസർ പങ്കുവെച്ചത്. “മൂന്നു വർഷമായി. നിങ്ങൾക്ക് വീണ്ടും കളിക്കണോ?" ഈ ചോദ്യത്തോടെയാണ് ടീസര്‍ അവസാനിക്കുന്നത്. 

Also Read: Actors donates CM's Relief Fund: കരുതലായി അന്യഭാഷാ താരങ്ങളും; വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന

 

ലോകമെമ്പാടും ഹിറ്റായ സ്ക്വിഡ് ഗെയിമിന്റെ രണ്ടാം സീസണായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. ഇതിൽ നിന്നുള്ള വസ്ത്രങ്ങളും വൈറലായിരുന്നു. 14 എമ്മി നോമിനേഷനുകൾ ഉൾപ്പെടെ ഒന്നിലധികം അവാർഡുകളാണ് ഈ ഷോ നേടിയത്. നടന്‍ ലീ ജംഗ്-ജെ, സംവിധായകൻ ഹ്വാങ് ഡോങ്-ഹ്യൂക്ക്, നടി ലീ യൂ-മി എന്നിവർ എമ്മിയിൽ വിജയികളായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News