ശ്രീനാഥ് ഭാസി നായകനായി പുറത്തിറങ്ങിയ ചിത്രമാണ് 'പടച്ചോനെ ഇങ്ങള് കാത്തോളീ'. നവംബർ 24ന് ഇറങ്ങിയ ചിത്രത്തിന്റെ ദൈർഘ്യം രണ്ടര മണിക്കൂർ ആയിരുന്നു. ഇപ്പോഴിത ഇത് ചുരുക്കി രണ്ട് മണിക്കൂർ ആക്കിയിരിക്കുകയാണ്. പുതിയ പതിപ്പ് തിയേറ്ററുകളിൽ വലിയ സ്വീകാര്യത നേടിf പ്രദർശനം തുടരുകയാണ്. ബിജിത് ബാല സംവിധാനം ചെയ്‍ത ചിത്രത്തിൽ ശ്രീനാഥ് ഭാസി, ആൻ ശീതൾ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. ചിത്രം പൊളിറ്റിക്കൽ സറ്റയറാണ്.
കണ്ണൂർ ജില്ലയിലെ ചിന്തമംഗലം എന്ന ഗ്രാമത്തെ ആധാരമാക്കിയാണ് കഥ നടക്കുന്നത്. രാഷ്ട്രീയം, പ്രണയം, വിശ്വാസം എന്നീ വിഷയങ്ങളാണ് ചിത്രത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. 'ദിനേശൻ' എന്ന ഇടതുപക്ഷ നേതാവായാണ് ശ്രീനാഥ് ഭാസി എത്തിയിരിക്കുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം പക്വതയോടെ ഈ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.
Also Read: രാംചരണിനെ നായകനാക്കി ബുച്ചി ബാബു സനയുടെ പുതിയ ചിത്രമെത്തുന്നു
ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻ്റെ ബാനറിൽ എത്തുന്ന ചിത്രം നിർമ്മിക്കുന്നത് ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ്. വെള്ളം, അപ്പൻ എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻ്റെ ബാനറിൽ എത്തിയിട്ടുള്ളത്. ജോസ്കുട്ടി മഠത്തിലും, രഞ്ജിത്ത് മണമ്പ്രക്കാട്ടും ചേർന്ന് നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണ് പടച്ചോനേ ഇങ്ങള് കാത്തോളീ. ചിത്രം പ്രധാനമായും കോഴിക്കോട് ഭാഗങ്ങളിലാണ് ചിത്രീകരിച്ചത്. ചിത്രത്തിൽ അഥിതി താരമായി സണ്ണി വെയ്‌നും എത്തുന്നുണ്ട്.
ഗ്രേസ് ആൻ്റണി, രസ്ന പവിത്രൻ, അലൻസിയർ, ജോണി ആന്റണി, മാമുക്കോയ, ഹരീഷ് കണാരൻ, ദിനേശ് പ്രഭാകർ, ശ്രുതി ലക്ഷ്മി, നിർമ്മല്‍ പാലാഴി, വിജിലേഷ്, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നഥാനിയേൽ മഠത്തിൽ, ഉണ്ണി ചെറുവത്തൂർ, രഞ്ജിത്ത് കൺകോൽ എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൽ സംഗീതത്തിനും പ്രണയത്തിനും വളരെയധികം പ്രാധാന്യം നൽകിയിട്ടുണ്ട്. ഷാൻ റഹ്‍മാന്‍ ആണ് ചിത്രത്തിന് സംഗീതം നൽകിയിട്ടുള്ളത്. രചന പ്രദീപ് കുമാർ കാവുംതറ, ഛായാഗ്രഹണം വിഷ്ണു പ്രസാദ് എന്നിവരാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...