ചെന്നൈ : സുപ്പർ സ്റ്റാർ രജിനികാന്തിന്റെ അടുത്ത ചിത്രത്തിന്റെ (തലൈവർ 169) സംവിധായക സ്ഥാനത്ത് നിന്ന് നെൽസൺ ദിലിപ്കുമാറാൻ നീക്കിയതായി റിപ്പോർട്ട്. നെൽസൺ സംവിധാനം ചെയ്ത വിജയ് ചിത്രം ബീസ്റ്റ് തിയറ്ററുകളിൽ മോശം പ്രകടനം നേരിടുന്ന വേളയിലാണ് തലൈവർ 169ന്റെ സംവിധായകനെ മാറ്റിയതായി അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിൽ റിപ്പോർട്ടുകൾ പുറപ്പെട്ടിരിക്കുന്നത്.
നെൽസൺ തന്റെ ട്വിറ്ററിലെ ബയോയിൽ നിന്ന് തലൈവർ 169 നീക്കം ചെയ്തതിനെ പിന്നാലെ സൺ പിക്ച്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിന്റെ സംവിധായകനെ മാറ്റിയതായി റിപ്പോർട്ടുകൾ പുറത്ത് വന്നത്. സംവിധായകനെ മാറ്റാനായി രജിനികാന്ത് ആവശ്യപ്പെട്ടുയെന്നും അതിനാലാണ് സിനിമയെ കുറിച്ച് ഇത്തരത്തിലുള്ള സംശയങ്ങൾക്കും അഭ്യുഹങ്ങൾക്കും വഴിവെച്ചതെന്ന് ട്വിറ്ററിൽ സിനിമ ആരാധകർക്കിടയിൽ ചർച്ചയായിരുന്നു.
രജിനികാന്ത് ബീസ്റ്റ് സിനിമ കണ്ടതിന് ശേഷമാണ് സംവിധായകനെ മാറ്റുന്നതിനുള്ള ചർച്ച ഉടലെടുക്കുന്നത്. ബീസ്റ്റിന്റെ സ്പെഷ്യൽ ഷോയ്ക്ക് ശേഷം സൂപ്പർ സ്റ്റാർ അതൃപ്തി പ്രകടപ്പിക്കുകയും ചെയ്തെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതെ തുടർന്ന് തലൈവർ 169 സിനിമയുടെ സംവിധായകനെ മാറ്റുന്നതിനെ കുറിച്ച് ചലച്ചിത്ര നിർമാണ കമ്പനിയും ചർച്ചയ്ക്കെടുത്തിരുന്നു. സിനിമ പൂർണമായും വിട്ടുകളയാൻ സൺ പിക്ച്ചേഴ്സ് തയ്യറായില്ല. രജിനിക്ക് ആവശ്യമെങ്കിൽ സംവിധായകൻ മാറ്റാമെന്ന് സൺ പിക്ച്ചേഴ്സ് സൂപ്പർ സ്റ്റാറിനോടായി പറഞ്ഞു. എന്നാൽ കുടുതൽ വിവാദത്തിലേക്ക് സംഭവ വികാസങ്ങൾ പോകതിരിക്കാൻ നെൽസൺ തന്നെ തലൈവർ 169ന്റെ സംവിധായകനായാൽ മതിയെന്ന് രജിനി തീരുമാനിക്കുകയും ചെയ്തുയെന്നാണ് അഭ്യൂഹങ്ങൾ. ഇതിന് പിന്നാലെയാണ് ട്വിറ്റർ ബയോയിൽ നെൽസൺ തലൈവർ 169ന്റെ എഴുത്തുകാരനും സംവിധായകൻ എന്ന് വീണ്ടും കൂട്ടിച്ചേർത്തത്. എന്നാൽ ഇത് സംബന്ധിച്ച് തലൈവർ 169ന്റെ അണിയറ പ്രവർത്തകർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം അടുത്ത രജിനി ചിത്രത്തിന്റെ സംവിധായകനെ മാറ്റുന്നു എന്ന് സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ ആഭ്യുഹം മാത്രമാണെന്നും ചിത്രത്തിന്റെ ചിത്രീകരണം ജൂലൈയിൽ ആരംഭിക്കുമെന്നും തലൈവർ 169തുമായി അടുത്ത വൃത്തത്തെ ഉദ്ദരിച്ച് ഡിടി നെക്സ്ട് റിപ്പോർട്ട് ചെയ്യുന്നു.
ALSO READ : എന്തിനാണ് ഇങ്ങനെയുള്ള പടങ്ങൾക്ക് തല വയ്ക്കുന്നത്? ബീസ്റ്റിൽ ഷൈനിനെ ഒരു രീതിയിലും ഉപയോഗിച്ചില്ലെന്ന് ആരാധകർ
നെഗറ്റീവ് കമന്റുകൾക്കിടയിൽ വിജയ് ചിത്രം മികച്ച ഒരു ഓപ്പണിങ് കളക്ഷനാണ് നേടിയെടുത്തത്. സിനിമയുടെ കഥപറച്ചിലിനെയും ചിത്രീകരണം വേണ്ടത്ര രീതിയിൽ പുതമയോ മികവോ പുലർത്തിയിരുന്നില്ലയെന്നായിരുന്നു സിനിമ കണ്ട പ്രക്ഷേകർ വിലയിരുത്തിയത്. എന്നാൽ പാൻ ഇന്ത്യതലത്തിൽ ഹിറ്റായ കെജിഎഫ് ചാപ്റ്റർ 2 വിജയ് ചിത്രത്തെ തിയറ്ററുകളിൽ നിന്ന് വാഷ്ഔട്ടാക്കുന്നതിന് വഴിവെക്കുകയും ചെയ്തു. നെറ്റ്ഫ്ലിക്സും സൺ നെക്സ്ടും ഡിജിറ്റൽ അവകാശം സ്വന്തമാക്കിയ ചിത്രത്തിന്റെ ഒടിടി റിലീസ് ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.
സിരുത്തെ സിവ സംവിധാനം ചെയ്ത അണാത്തൈയിലാണ് രജിനി ഏറ്റവും അവസാനമായി സ്ക്രീനിലെത്തിയത്. ശിവയുടെ പതിവ് കഥപറച്ചിലുമായി എത്തിയ അണാത്തൈ തിയറ്ററുകളിൽ മോശം പ്രകടനമായിരുന്നു നടത്തിയരുന്നത്. തമിഴ്നാട്ടിലെ മഴക്കെടുതിയെ തുടർന്നാണ് ചിത്രത്തിന്റെ തിയറ്ററുകളിലെ പ്രകടനം മോശമായതെന്നായിരുന്നു രജിനി അറിയിച്ചിരുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.