Thallumala Movie: നെറ്റ്ഫ്ലിക്സിൽ അടി തുടങ്ങി; ടൊവിനോയുടെ 'തല്ലുമാല' സ്ട്രീമിങ് ആരംഭിച്ചു

ഓ​ഗസ്റ്റ് 12ന് റിലീസ് ചെയ്ത ചിത്രത്തിന് ആദ്യം സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും പിന്നീട് വമ്പൻ ഹിറ്റായി മാറുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Sep 11, 2022, 08:02 AM IST
  • ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് മുഹ്സിൻ പരാരി അഷറഫ് ഹംസ എന്നിവർ തിരക്കഥ എഴുതിയ ചിത്രമാണ് തല്ലുമാല.
  • ടൊവീനോ തോമസ്, കല്യാണി പ്രിയദർശൻ, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.
  • ചിത്രത്തിലെ ഓളെ മെലഡി എന്ന ​ഗാനം വൻ ഹിറ്റ് ആയി മാറിയിരുന്നു.
Thallumala Movie: നെറ്റ്ഫ്ലിക്സിൽ അടി തുടങ്ങി; ടൊവിനോയുടെ 'തല്ലുമാല' സ്ട്രീമിങ് ആരംഭിച്ചു

തിയേറ്ററുകളിൽ വമ്പൻ ഹിറ്റായി മാറിയ ടൊവിനോ തോമസിന്റെ തല്ലുമാല നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ്ങ് തുടങ്ങി. സെപ്റ്റംബർ 11 മുതൽ തല്ലുമാല സ്ട്രീം ചെയ്യുമെന്ന് നെറ്റ്ഫ്ലിക്സ് നേരത്തെ അറിയിച്ചിരുന്നു. തിയേറ്ററുകളിൽ വമ്പൻ ഹിറ്റ് ആയി മാറിയ ചിത്രമാണ് തല്ലുമാല. ഓ​ഗസ്റ്റ് 12ന് റിലീസ് ചെയ്ത ചിത്രത്തിന് ആദ്യം സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും പിന്നീട് വമ്പൻ ഹിറ്റായി മാറുകയായിരുന്നു. ചിത്രത്തിലെ പാട്ടുകൾ ഈ വിജയത്തിന് പിന്നിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഒപ്പം സിനിമയുടെ മേക്കിം​ഗും പ്രേക്ഷകർ എടുത്ത് പറയുന്ന കാര്യങ്ങളിൽ ഒന്നാണ്. തല്ലുകളുടെ ഒരു മാല തന്നെയാണ് ചിത്രം. ചിത്രത്തിലെ തിയേറ്റർ ഫൈറ്റ് സീനിന്റെ മേക്കിം​ഗ് വീഡിയോ വൈറലായി മാറിയിരുന്നു. റിപ്പീറ്റ് വാല്യൂ ഉള്ള പടമാണ് തല്ലുമാല എന്നാണ് എല്ലാവരുടെയും അഭിപ്രായം.

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് മുഹ്സിൻ പരാരി അഷറഫ് ഹംസ എന്നിവർ തിരക്കഥ എഴുതിയ ചിത്രമാണ് തല്ലുമാല. ടൊവീനോ തോമസ്, കല്യാണി പ്രിയദർശൻ, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. ചിത്രത്തിലെ ഓളെ മെലഡി എന്ന ​ഗാനം വൻ ഹിറ്റ് ആയി മാറിയിരുന്നു. നടൻ സലിംകുമാറും ഗാനത്തിലെ ചില ഭാഗങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിലെ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ മുഹ്സിൻ പെരാരി തന്നെയാണ്. ഹരിചരൺ ശേഷാദ്രി, ബെന്നി ദയാൽ, സലിം കുമാർ, വിഷ്ണു വിജയ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

Also Read: Viduthalai Movie: 'വിടുതലൈ'യുടെ സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് വിജയ് സേതുപതി

 

സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വിഷ്ണു വിജയ് ആണ്. സിത്താറും തബലയും ഡോലക്കുമായി വളരെ ഗംഭീരമായി ആണ് ഗാനം ഒരുക്കിയിരിക്കുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് എന്ന ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിന്റെ ഛായാഗ്രാഹകൻ ജിംഷി ഖാലിദാണ്. 

Nadikar Thilakam: മൈത്രി മൂവി മെക്കേഴ്സ് മലയാളത്തിലേക്ക്, ലാൽ ജൂനിയറിന്റെ 'നടികർ തിലകത്തിൽ' ടൊവിനോയും സൗബിനും

ടൊവിനോ തോമസും സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'നടികർ തിലകം'. ബ്ലോക്ക്ബസ്റ്റർ ചിത്രം പുഷ്പ - ദ റൈസ് പാർട്ട് 1 തുടങ്ങി ഒട്ടേറെ ജനപ്രിയ ചിത്രങ്ങൾ നിർമ്മിച്ച മൈത്രി മൂവി മെക്കേഴ്സ് ആണ് നിർമ്മാണം. ലാൽ ജൂനിയറിന്റെ 'നടികർ തിലക'ത്തിലൂടെ മലയാളത്തിലേക്ക് ചുവടുവെക്കുകയാണ് മൈത്രി മൂവി മെക്കേഴ്സ്. അലൻ ആന്റണി, അനൂപ് വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്സ്പീഡിനൊപ്പം ചേർന്നാണ് മൈത്രി മൂവി മെക്കേഴ്സിന്റെ വൈ.നവീനും, വൈ.രവി ശങ്കറും നടികർ തിലകം നിർമിക്കുന്നത്. ഡ്രൈവിംഗ് ലൈസൻസ് എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയുന്ന ചിത്രമാണിത്. 

ഒരു കൊമേഴ്‌സ്യൽ എന്റർടെയ്‌നർ എന്ന് പറയപ്പെടുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സുവിൻ സോമശേഖരനാണ്. ചിത്രത്തിന് പിന്നിൽ ശക്തമായ സാങ്കേതിക ടീം തന്നെയുണ്ട്. ഛായാഗ്രഹണം ചെയ്യുന്നത് കാണെക്കാണെയുടെ ഛായാഗ്രഹണം നിർവ്വഹിച്ച ആൽബിയാണ്. രതീഷ് രാജാണ് എഡിറ്റർ. യക്‌സൻ ഗാരി പെരേര, നേഹ എസ് നായർ എന്നിവർ സംഗീത സംവിധാനവും പ്രശാന്ത് മാധവ് കലാസംവിധാനവും നിർവ്വഹിക്കുന്നു. നിതിൻ മൈക്കിളാണ് ചീഫ് അസോസിയേറ്റ്. 

വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, മേക്കപ്പ് ആർ ജി വയനാട്. അൻബരിവ് ആണ് സ്റ്റണ്ട് കൈകാര്യം ചെയ്യുന്നത്. ഭൂപതി കൊറിയോഗ്രഫിയും അരുൺ വർമ്മ സൗണ്ട് ഡിസൈനിങ്ങും കൈകാര്യം ചെയ്യുന്നു. പബ്ലിസിറ്റി ഡിസൈൻ ഹെസ്റ്റൺ ലിനോ. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ സംഗീത ജനചന്ദ്രനാണ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ കൈകാര്യം ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News