Thangalaan Movie Release : വിക്രം - പാ രഞ്‍ജിത്ത് ചിത്രം തങ്കലാൻ ആഗസ്റ്റിൽ റിലീസിനെത്തും

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന് പീരിയഡ് സിനിമയാണ് തങ്കലാൻ. പാ രാഞ്ജിത്തും വിക്രമും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് തങ്കലാൻ. 

Written by - Zee Malayalam News Desk | Last Updated : Mar 15, 2023, 11:46 AM IST
  • പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന് പീരിയഡ് സിനിമയാണ് തങ്കലാൻ.
  • ചിത്രത്തിൻറെ അപ്‌ഡേറ്റുകൾക്ക് പ്രേക്ഷകർ കാത്തിരിക്കുകയാണ്. ഇപ്പോൾ ചിത്രത്തിൻറെ റിലീസ് സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത്.
  • പാ രാഞ്ജിത്തും വിക്രമും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് തങ്കലാൻ.
  • വിക്രം തന്റെ കരിയറിൽ നായകനായി എത്തുന്ന 61-ാം ചിത്രമെന്ന പ്രത്യേകതയും തങ്കലാനുണ്ട്.
Thangalaan Movie Release : വിക്രം - പാ രഞ്‍ജിത്ത് ചിത്രം തങ്കലാൻ ആഗസ്റ്റിൽ റിലീസിനെത്തും

വിക്രം കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം തങ്കലാൻ ഈ വർഷം ആഗസ്റ്റിൽ തീയേറ്ററുകളിൽ എത്തിയേക്കുമെന്ന് റിപ്പോർട്ട്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് തങ്കലാൻ. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന് പീരിയഡ് സിനിമയാണ് തങ്കലാൻ. ചിത്രത്തിൻറെ അപ്‌ഡേറ്റുകൾക്ക് പ്രേക്ഷകർ കാത്തിരിക്കുകയാണ്. ഇപ്പോൾ ചിത്രത്തിൻറെ റിലീസ് സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത്.  പാ രാഞ്ജിത്തും വിക്രമും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് തങ്കലാൻ. വിക്രം തന്റെ കരിയറിൽ നായകനായി എത്തുന്ന 61-ാം ചിത്രമെന്ന പ്രത്യേകതയും തങ്കലാനുണ്ട്.

ചിത്രത്തിൽ മലയാളി താരങ്ങളായ പാർവതി തിരുവോത്തും മാളവിക മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷൻസിന്റെയും ബാനറിൽ കെ.ഇ ജ്ഞാനവേലാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ പശുപതി, ഹരികൃഷ്ണൻ അൻപുദുറൈ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് പ്രഭയാണ് ചിത്രത്തിന്റെ സഹഎഴുത്ത് നിർവഹിച്ചിരിക്കുന്നത്. 

ALSO READ: Oh Meri Laila Ott Update: ആന്റണി വർ​ഗീസിന്റെ "ഓ മേരി ലൈല" ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

ജി.വി പ്രകാശാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. എ കിഷോർ കുമാറാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റർ സെൽവ ആർകെ. എസ്എസ് മൂർത്തിയാണ് സിനിമയുടെ കലാ സംവിധായകൻ. സ്റ്റണർ സാം ആക്ഷൻ രംഗങ്ങൾ ഒരുക്കും. പി.ആർ.ഒ ശബരി

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News