The Great Indian Kitchen ശേഷം ജിയോ ബേബിയുടെ പുതിയ ചിത്രം, സംവിധാനം ഒറ്റയ്ക്കല്ല ഒരു കൂട്ടം പേരുണ്ട്, പേര് Freedom Fight

Freedom Fight Cast - 5 സിനിമകളുള്ള ആന്തോളിജിയിൽ ജോജു ജേർജ്, രജിഷ വിജയൻ, ശ്രിന്ദ, സിദ്ധാർഥ ശിവ, രോഹിണി, കബനി എന്നിവരാണ്. 

Written by - Zee Malayalam News Desk | Last Updated : Oct 24, 2021, 01:03 PM IST
  • ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടിയുടെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയത്.
  • ജിയോ ബേബിക്ക് പുറമെ നാല് യുവ സംവിധായകരാണ് ഫ്രീഡം ഫൈറ്റ് മറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്.
  • കുഞ്ഞില മസ്സിലാമണി, ജിതിൻ ഐസക്ക് തോമസ്, അഖിൽ അനിൽകുമാർ, ഫ്രാൻസിസ് ലൂയിസ് എന്നിവരാണ് മറ്റ് ചിത്രങ്ങൾ ഒരുക്കുന്നത്.
  • ഇതിൽ കുഞ്ഞില മസ്സിലമണിയുടെയും ഫ്രാൻസിസിന്റെയും ആദ്യ ചിത്രമാണ്.
The Great Indian Kitchen ശേഷം ജിയോ ബേബിയുടെ പുതിയ ചിത്രം, സംവിധാനം ഒറ്റയ്ക്കല്ല ഒരു കൂട്ടം പേരുണ്ട്, പേര് Freedom Fight

Kochi : സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ജിയോ ബേബി (Jeo Baby) ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചന് (The Great Indian Kitchen) ശേഷം പുതിയ ചിത്രമായി എത്തുന്ന. ഫ്രീഡം ഫൈറ്റ് (Freedom Fight) എന്ന് പേരിട്ടിരിക്കുന്ന ചിത്രം മറ്റ് നാല് സംവിധായകരും ചേർന്ന് ഒരുക്കുന്ന ആന്തോളജിയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടിയുടെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയത്.

ജിയോ ബേബിക്ക് പുറമെ നാല് യുവ സംവിധായകരാണ് ഫ്രീഡം ഫൈറ്റ് മറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്. കുഞ്ഞില മസ്സിലാമണി, ജിതിൻ ഐസക്ക് തോമസ്, അഖിൽ അനിൽകുമാർ, ഫ്രാൻസിസ് ലൂയിസ് എന്നിവരാണ് മറ്റ് ചിത്രങ്ങൾ ഒരുക്കുന്നത്. ഇതിൽ കുഞ്ഞില മസ്സിലമണിയുടെയും ഫ്രാൻസിസിന്റെയും ആദ്യ ചിത്രമാണ്. അർച്ചന 31 നോട്ട് ഔട്ട് എന്ന് ഐശ്വര്യ ലക്ഷ്മി ചിത്രത്തിന്റെ സംവിധായകനാണ്.

ALSO READ : The Great Indian Kitchen നെ പ്രശംസിച്ച് റാണി മുഖർജി; ജിയോയെ അറിയിച്ച് പൃഥ്വി

5 സിനിമകളുള്ള ആന്തോളിജിയിൽ ജോജു ജേർജ്, രജിഷ വിജയൻ, ശ്രിന്ദ, സിദ്ധാർഥ ശിവ, രോഹിണി, കബനി എന്നിവരാണ്.  മാൻകൈൻഡ് സിനിമാസിന്റെയും സിമിട്രി സിനമാസിന്റെയും  ബാനറിൽ ജോമോൻ ജേക്കബ്,ഡിജോ അഗസ്റ്റിന്, സജിൻ എസ് രാജ്,വിഷ്ണു രാജൻ എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്.

ALSO READ : Kerala Filim Critics Award: ദ് ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്‍ മികച്ച ചിത്രം,സിദ്ധാര്‍ത്ഥ ശിവ മികച്ച സംവിധായകന്‍

കിലോമീറ്റേഴ്സ് ആൻഡ് കിലോമിറ്റേഴ്സ് എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി ഒരുക്കിയ ചിത്രമായിരുന്നു ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. നിരവിധ പ്രേക്ഷക നിരൂപക പ്രശംസ, ലഭിച്ച ചിത്രം 2020ലെ സംസ്ഥാന ചലച്ചിത്ര അവർഡ് കരസ്ഥമാക്കുകയും ചെയ്തു. നിമിഷ സജയനെയും സുരാജ് വെഞ്ഞാർമൂടിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ചിത്രം ശബരിമല യുവതി പ്രശ്നം തുടങ്ങിയ ചർച്ചയാത് മറ്റൊരു വിവാദത്തിനും ഇടയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News