Theerppu Movie: തീർപ്പിൽ ബഷീർ മരക്കാറായി സിദ്ദിഖ്; ക്യാരക്ടർ പോസ്റ്റർ പുറത്ത്

 ബഷീർ മരക്കാർ എന്ന കഥാപാത്രമായാണ് സിദ്ദിഖ് ഈ ചിത്രത്തിൽ എത്തുന്നത്. ഓ​ഗസ്റ്റ് 25ന് ചിത്രം തിയേറ്ററുകളിലെത്തും.

Written by - Zee Malayalam News Desk | Last Updated : Aug 18, 2022, 02:44 PM IST
  • ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന കല്യാൺ മേനോൻ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റ് ആദ്യം റിലീസ് ചെയ്തിരുന്നത്.
  • ഇപ്പോഴിത നടൻ സിദ്ദിഖിന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചിരിക്കുകയണ് അണിയറ പ്രവർത്തകർ.
  • ബഷീർ മരക്കാർ എന്ന കഥാപാത്രമായാണ് സിദ്ദിഖ് ഈ ചിത്രത്തിൽ എത്തുന്നത്.
Theerppu Movie: തീർപ്പിൽ ബഷീർ മരക്കാറായി സിദ്ദിഖ്; ക്യാരക്ടർ പോസ്റ്റർ പുറത്ത്

പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് തീർപ്പ്. രതീഷ് അമ്പാട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തീർപ്പിലെ ചില കഥാപാത്രങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന കല്യാൺ മേനോൻ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റ് ആദ്യം റിലീസ് ചെയ്തിരുന്നത്. ഇപ്പോഴിത നടൻ സിദ്ദിഖിന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചിരിക്കുകയണ് അണിയറ പ്രവർത്തകർ. ബഷീർ മരക്കാർ എന്ന കഥാപാത്രമായാണ് സിദ്ദിഖ് ഈ ചിത്രത്തിൽ എത്തുന്നത്. ഓ​ഗസ്റ്റ് 25ന് ചിത്രം തിയേറ്ററുകളിലെത്തും.

ചിത്രത്തിന്റെ രണ്ട് ടീസറുകളും ട്രെയിലറും നേരത്തെ പുറത്തിറങ്ങിയിരുന്നു. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ടീസറുകളും ട്രെയിലറുമാണ് അണിയറക്കാർ ഇറക്കിയത്. മുരളി ഗോപിയാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. കമ്മാരസംഭവം എന്ന ചിത്രത്തിന് ശേഷം രതീഷ് അമ്പാട്ടും മുരളി ​ഗോപിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തീർപ്പ്. ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു, രതീഷ് അമ്പാട്ട്, മുരളി ​ഗോപി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുനിൽ കെ.എസാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. 

Also Read: Adrisya Jalakangal: ടൊവിനോയുടെ അദൃശ്യ ജാലകങ്ങൾ ചിത്രീകരണം തുടങ്ങി; നായിക നിമിഷ

 

സൈജു കുറുപ്പ്, വിജയ് ബാബു, ഇഷ തൽവാർ, ഹന്ന റെജി കോശി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. മുരളി ഗോപി തന്നെയാണ് സിനിമയിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സം​ഗീതം ഒരുക്കിയിരിക്കുന്നത് ​ഗോപി സുന്ദറും. ദീപു ജോസഫാണ് എഡിറ്റർ.

ലൈൻ പ്രൊഡ്യൂസർ: വിനയ് ബാബു, പശ്ചാത്തല സംഗീതം : ഗോപി സുന്ദർ, എഡിറ്റർ: ദീപു ജോസഫ്, ടീസർ എഡിറ്റ്: വികാസ് അൽഫോൺസ്, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, പ്രൊഡക്ഷൻ ഡിസൈൻ: സുനിൽ കെ ജോർജ്ജ്, സൗണ്ട് ഡിസൈൻ: തപസ് നായിക്, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: ശ്രീജിത്ത് ഗുരുവായൂർ, സ്റ്റിൽ: ശ്രീനാഥ് എൻ ഉണ്ണികൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുനിൽ കാര്യാട്ടുകര , പബ്ലിസിറ്റി ഡിസൈനുകൾ: യെല്ലോടൂത്ത്സ്, മ്യൂസിക് ലേബൽ: ഫ്രൈഡേ മ്യൂസിക് കമ്പനി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News