മോഹൻലാലും ആന്റണി പെരുമ്പാവൂരും നേതൃത്വം നൽകുന്ന പ്രൊഡക്ഷൻ ഹൗസ് ആണ് ആശിർവാദ് സിനിമാസ്. മോഹൻലാലിന്റേതടക്കം മികച്ച സിനിമകൾ നിർമ്മിക്കുന്ന നിർമ്മാണ കമ്പനിയാണത്. മുപ്പതിൽ അധികം ചിത്രങ്ങൾ ആശിർവാദ് സിനിമാസ് നിർമ്മിച്ച് കഴിഞ്ഞു. ആശിർവാദ് സിനിമാസ് നിർമ്മിച്ച ചിത്രങ്ങൾ ബോക്സ് ഓഫീസിൽ ഹിറ്റ് നേടിയ ചിത്രങ്ങളാണ്. അതിൽ ഏറ്റവും പ്രേക്ഷകർ ഏറ്റെടുത്ത ഒരു ചിത്രമായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ചിത്രം ദൃശ്യം. മലയാളത്തിലെ ആദ്യത്തെ അമ്പത് കോടി ചിത്രമായിരുന്നു ദൃശ്യം. അത്രയധികം പ്രേക്ഷകരെ പിടിച്ചിരുത്തിയ ചിത്രമായിരുന്നു അത്. ആദ്യത്തെ തവണ കണ്ട അതേ ആകാംക്ഷയോട് കൂടി തന്നെയാണ് ഇന്നും ആ ചിത്രം ഓരോരുത്തരും കാണുന്നത്. പുതുമയുള്ള കഥ, ആരും ഒട്ടും പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകൾ, ഓരോ കഥാപാത്രങ്ങളുടെയും അഭിനയം അങ്ങനെ എല്ലാം മികച്ച് നിന്നു.
കഴിഞ്ഞ വർഷമാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഇറങ്ങുന്നത്. ആശിർവാദ് സിനിമാസ് തന്നെയാണ് ചിത്രം നിർമ്മിച്ചത്. കോവിഡ് സമയമായതിനാൽ തീയേറ്ററുകളിൽ 50 ശതമാനം മാത്രം ആളുകളെയാണ് തിയേറ്ററുകളിൽ അന്ന് അനുവദിച്ചിരുന്നത്. അത് കൊണ്ട് തന്നെ ചിത്രം നേരിട്ട് ഒടിടിയിലൂടെയാണ് റിലീസ് ചെയ്തത്. മുപ്പത് കോടി രൂപയ്ക്കാണ് ഈ ചിത്രത്തിന്റെ ഒടിടി അവകാശം ആമസോൺ പ്രൈം സ്വന്തമാക്കിയത്.
അടുത്തിടെ അജയ് ദേവ്ഗൺ കേന്ദ്ര കഥാപാത്രമായി ചിത്രത്തിന്റെ ഹിന്ദി പതിപ്പ് പുറത്തിറങ്ങിയിരുന്നു. ഹിന്ദി ദൃശ്യം 2 തിയേറ്ററിൽ റിലീസ് ചെയ്ത് വൻ വിജയം ആയി മാറി കഴിഞ്ഞു. ഇതിനോടകം 200 കോടിയോളം ആഗോള ഗ്രോസ് നേടിയ ചിത്രം വിദേശ ഗ്രോസ് മാത്രം അൻപത് കോടിയോളം ആയി. ഹിന്ദി പതിപ്പ് വൻ വിജയമാകുമ്പോൾ മോഹൻലാലിന്റെ ദൃശ്യം 2 ഒടിടി ഇറക്കിയത് ആശിർവാദ് എടുത്ത ഏറ്റവും വലിയ തെറ്റായ തീരുമാനം ആയിരുന്നുവെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. ദൃശ്യം 2 ഒടിടിയിൽ ഇറങ്ങിയിരുന്നെങ്കിൽ ചിത്രം മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റ് ആയി മാറിയേനെ എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. ആശിർവാദ് നല്ല ഒരു അവസരമാണ് നഷ്ടപ്പെടുത്തിയതെന്നും അവർ സൂചിപ്പിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...