Thundu Movie : ബിജു മേനോന്റെ 'തുണ്ട്' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

Thundu Movie Updates : നവാഗതനായ റിയാസ് ഷെരീഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുണ്ട്

Written by - Zee Malayalam News Desk | Last Updated : Oct 14, 2023, 09:01 PM IST
  • ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്
Thundu Movie : ബിജു മേനോന്റെ 'തുണ്ട്' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

കൊച്ചി : തല്ലുമാല സിനിമയുടെ നിർമാതാക്കളായ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ പുതിയ തുണ്ട് സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ബിജു മേനോൻ നായകനായി എത്തുന്ന സിനിമയുടെ പൂജ കഴിഞ്ഞ ദിവസം നടന്നിരുന്നു. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്. നവാഗതനായ റിയാസ് ഷെരീഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ആഷിഖ് ഉസ്മാൻ ഒപ്പം നിർമ്മാണ പങ്കാളിയായി മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച ക്യാമറാമാനിൽ ഒരാളായ ജിംഷി ഖാലിദ് പങ്കാളിയാകുന്നു.

ടോവിനോ തോമസ് കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷത്തിൽ എത്തി യുവാക്കൾക്ക് ഇടയിൽ ട്രെൻഡ് ആയി മാറിയ തല്ലുമാല എന്ന സൂപ്പർ മെഗാ ഹിറ്റ്‌ ചിത്രവും സൗബിൻ ഷാഹീർ ബിനു പപ്പു നിഖില വിമൽ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ അയൽവാശി എന്ന ചിത്രത്തിനും ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻ നിർമ്മിക്കുന്ന പതിനഞ്ചാംമത്തെ ചിത്രം കൂടിയാണ് "തുണ്ട്". സംവിധായകൻ റിയാസ് ഷെരീഫിന് ഒപ്പം കണ്ണപ്പൻ കൂടി ചേർന്ന് ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. നിർമ്മാതാവും കൂടിയായ ജിംഷി ഖാലിദ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. യുവാക്കൾക്ക് ഇടയിൽ പാട്ടുകൾ കൊണ്ട് തരംഗം തീർക്കുന്ന സംഗീത സംവിധായകൻ  വിഷ്ണു വിജയ് ആണ് തുണ്ടിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

ALSO READ : Pulimada Movie : ജോജു ജോർജ് ചിത്രം പുലിമടയിലെ പുതിയ ഗാനം പുറത്ത്

എഡിറ്റിംഗ്-നമ്പു ഉസ്മാൻ,ലിറിക്‌സ്-മു.രി,ആർട്ട്-ആഷിഖ്.എസ്, സൗണ്ട് ഡിസൈൻ- വിക്കി കിഷൻ,ഫൈനൽ മിക്സ്-എം. ആർ രാജാകൃഷ്ണൻ,പ്രൊഡക്ഷൻ കണ്ട്രോളർ-സുധർമ്മൻ വള്ളിക്കുന്ന്,കൊസ്റ്റും-മാഷർ ഹംസ,മേക്കപ്പ്-റോണക്‌സ് സേവ്യർ,കൊറിയോഗ്രാഫി-ഷോബി പോൾരാജ്,ആക്ഷൻ-ജോളി ബാസ്റ്റിന്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-അഗസ്റ്റിൻ ഡാൻ,അസോസിയേറ്റ് ഡയറക്ടർ-ഹാരിഷ്‌ ചന്ദ്ര,സ്റ്റിൽ-രോഹിത് കെ സുരേഷ്, വിതരണം-സെൻട്രൽ പിക്ചേഴ്സ്, മാർക്കറ്റിങ് പ്ലാൻ& സ്ട്രേറ്റജി-ഒബ്‌സ്ക്യുറ എന്റർടെയ്‌ൻമെന്റ,ഡിസൈൻ-ഓൾഡ്മങ്ക് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News