Amithabh Bachan: റോഡിലൂടെ ഹെൽമറ്റില്ലാതെ യാത്ര; ബച്ചന്റെ റൈഡിന് പിഴയിട്ട് പോലീസ്

 Police fined Bachchan's ride: 1000 രൂപയാണ് പിഴ കൊടുക്കേണ്ടത്. 

Written by - Zee Malayalam News Desk | Last Updated : May 18, 2023, 09:27 PM IST
  • 1000 രൂപയാണ് പിഴ കൊടുക്കേണ്ടത്.
  • ഷൂട്ടിംഗ് ലൊക്കേഷനിൽ കൃത്യസമയത്ത് എത്താൻ വേണ്ടിയായിരുന്നു അമിതാഭ് ബച്ചൻ ഈ സാഹസത്തിന് ഒരുങ്ങിയത്.
Amithabh Bachan: റോഡിലൂടെ ഹെൽമറ്റില്ലാതെ യാത്ര; ബച്ചന്റെ റൈഡിന് പിഴയിട്ട് പോലീസ്

കുറച്ച് ദിവസങ്ങൾ മുമ്പാണ് സോഷ്യൽ മീഡിയയിൽ ബോളിവുഡ് നടൻ അമിതാഭ് ബച്ചന്റെ ബൈക്കിൽ ഉള്ള യാത്ര ട്രെൻഡിങ് ആയി മാറിയത്. അത്തരത്തിൽ തന്നെ വൈറലായ മറ്റൊരു യാത്രയായിരുന്നു അനുഷ്ക ശർമയുടേത്. രണ്ട് ബൈക്ക് യാത്രകളിലും റൈഡർമാരും പിന്നിൽ ഇരുന്ന താരങ്ങളും ഹെൽമറ്റ് ധരിച്ചിരുന്നില്ല.ഇത് ചൂണ്ടിക്കാട്ടി നടപടി എടുക്കണമെന്ന് മുംബൈ പോലീസിനോട് നിരവധി ആളുകൾ ആവശ്യപ്പെടുകയും നടപടി സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പുനൽകുകയും ചെയ്തിരുന്നു.

ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയപ്പോൾ തന്നെ അതിനു താഴെ കമന്റ് ചെയ്തവരിൽ ചിലരെങ്കിലും ഇത് നിയമലംഘനം ആണെന്നും നടപടി സ്വീകരിക്കണമെന്നും തരത്തിൽ കമന്റ് ചെയ്തിരുന്നു. മാത്രമല്ല ഇത് മുംബൈ പോലീസിന്റെ ശ്രദ്ധയിലും കൊണ്ടുവന്നു. ഇപ്പോഴിതാ ബോളിവുഡ് താരങ്ങളുടെ ഈ വൈറൽ യാത്രകൾക്കെതിരെ മുംബൈ പോലീസ് നടപടി സ്വീകരിച്ചു എന്നാണ് റിപ്പോർട്ട്.

ഹെൽമറ്റ് ധരിക്കാതെയുള്ള റൈഡിങ്ങിന് അനുഷ്‌കയും ബൈക്ക് റൈഡറും പെട്ടതോടെയാണ് മറ്റൊരു നിയമലംഘനം കൂടി വെളിച്ചത് എത്തുന്നത്. ഈ ബൈക്ക് ഓടിച്ചിരുന്നയാൾക്ക് ലൈസൻസും ഉണ്ടായിരുന്നില്ല എന്നത് പ്രശ്നം കൂടുതൽ ഗുരുതരമാക്കി. 10,500 രൂപയാണ് ലൈസൻസില്ലാതെ വാഹനമോടിച്ച കുറ്റത്തിന് ഡൈവറിനും യാത്രക്കാരനും ഹെൽമറ്റ് ഇല്ലാത്തതിനും ലൈസൻസ് ഇല്ലാത്ത ആൾക്ക് ബൈക്ക് ഓടിക്കാൻ നൽകിയ ഉടമയ്ക്കുള്ള പിഴയുമായി പോലീസ് പിഴയിട്ടത്.

ALSO READ: ബ്ലാക്ക് ബ്യൂട്ടി...സാരിയിൽ ട്രെൻഡിയായി മിയ

ബൈക്ക് ഓടിച്ച് അയാൾക്കും അമിതാബച്ചനും ഹെൽമറ്റ് ഇല്ലാത്തതിനാൽ ആണ് ഇവർക്ക് നേരെ നടപടി എടുത്തത്. 1000 രൂപയാണ് പിഴ കൊടുക്കേണ്ടത്. രസകരമായ കാര്യമെന്തെന്നാൽ നിയമം ലംഘിച്ചതിന്റെ തെളിവായി ഇവർ തന്നെയാണ് ഈ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മുംബൈ പോലീസ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഷൂട്ടിംഗ് ലൊക്കേഷനിൽ കൃത്യസമയത്ത് എത്താൻ വേണ്ടിയായിരുന്നു അമിതാഭ് ബച്ചൻ ഈ സാഹസത്തിന് ഒരുങ്ങിയത്. ഏതായാലും ബോളിവുഡിലെ സൂപ്പർതാരങ്ങൾക്കെതിരെ വരെ നടപടി സ്വീകരിച്ചതോടെ നിയമം നടപ്പാക്കുന്ന കാര്യത്തിൽ മുംബൈ പോലീസ് ഇടം വലം നോക്കില്ലെന്നും. ഇനി നിയമം തെറ്റിക്കുന്നവർക്ക് ഇതൊരു മുന്നറിയിപ്പ് കൂടെ ആയി മാറിയിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News