Kochi : കേരളത്തിലെ ചില സ്വകാര്യ ആശുപത്രികളിൽ ചികിത്സക്കായി എത്തുന്നവരോട് ഏത് മത വിഭാഗത്തിൽ പെടുന്നവരാണന്നുള്ള ചോദ്യം രജിസ്റ്റർ ഫോമിൽ ഉൾപ്പെടുത്തിയതിനെതിരെ സംവിധായകൻ ഖാലിദ് റഹ്മാൻ (Khalid Rahman). കൊച്ചി മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിനെതിരെ (Medical Trust Hospital Kochi) ഫേസ്ബുക്കിലാണ് ഖാലിദ് വിമർശനം രേഖപ്പെടുത്തിയിരിക്കുന്നത്.
"പരിശോധനയ്ക്ക് മുമ്പ് എന്തിനാണ് ആരോഗ്യ സ്ഥാപനങ്ങൾ മതം ഏത് ചോദിക്കുന്നത്? മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ ഇത് അപമാനകരമാണ്" എന്ന് കുറപ്പെഴുതിയ ഖാലിദ് റഹ്മാൻ ആശുപത്രിയുടെ രജിസ്ട്രേഷൻ ഫോമിന്റെ ചിത്രവും തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെക്കുകയും ചെയ്തു.
ALSO READ : Prithviraj in Kurup : ദുൽഖർ സൽമാന്റെ കുറിപ്പിൽ അതിഥി താരമായി പൃഥ്വിരാജ് എത്തുന്നു
രജിസ്ട്രേഷൻ ഫോമിൽ മതത്തിന് പകരം സംവിധായകൻ ഇല്ല എന്ന് കുറിക്കുകയും ചെയ്തു. അതോടൊപ്പം ഖാലിദിന് പിന്തുണ അറിയിച്ച് നിരവധി പേര് പോസ്റ്റ് താഴെ കമന്റ് രേഖപ്പെടുത്തുകയും ചെയ്തു.
ALSO READ : Actress Payal Ghosh : നടി പായൽ ഘോഷിന് പരിക്ക്, അജ്ഞാതരുടെ ആസിഡ് ആക്രമണമാണെന്ന് നടി
ഇത്തരത്തിൽ ചികിത്സക്കായി ആശുപത്രികളിൽ മതം ചോദിക്കുന്ന നിലപാടുകൾക്കെതിരെ നേരത്തെ പല തവണകളിലായി വിമർശനങ്ങൾ ഉയർന്നിരുന്നു.
ALSO READ : Raj Kundra: 62 ദിവസത്തെ ജയിൽവാസം; പൊട്ടിക്കരഞ്ഞ് രാജ് കുന്ദ്ര
അനുരാഗ കരിക്കൻ വെള്ളം എന്ന സിനിമയിലൂടെയാണ് ഛായഗ്രഹകനായിരുന്ന ഖാലിദ് സിനിമയിൽ സംവിധായകനായി എത്തുന്നത്. മമ്മൂട്ടി കേന്ദ്ര കഥപാത്രമായി എത്തിയ ഉണ്ടയും രജീഷ വിജയനും ഷൈൻ ടോം ചാക്കോയും ഒന്നിച്ച ലവ് എന്നിവയാണ് ഖാലിദ് റഹ്മാന്റെ മറ്റ് ചിത്രങ്ങൾ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...