Vaashi OTT Release: ഇവരുടെ 'വാശി' ഇനി നെറ്റ്ഫ്ലിക്സിൽ കാണാം, ടൊവിനോ-കീർത്തി സുരേഷ് ചിത്രം സ്ട്രീമിങ് തുടങ്ങി

വാശി നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ്ങ് തുടങ്ങി. ജൂലൈ 17നാണ് സ്ട്രീമിങ് തുടങ്ങിയത്. ജൂൺ 17ന് ആയിരുന്നു ചിത്രം തിയേറ്ററുകലിൽ റിലീസ് ചെയ്തത്. ടോവിനോയും കീർത്തിയും വക്കീലന്മാരായാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 17, 2022, 09:34 AM IST
  • നടൻ വിഷ്ണു ജി രാഘവ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് വാശി.
  • 10 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഒടിടി അവകാശങ്ങൾ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്.
  • റെക്കോർഡ് തുകയ്ക്കാണ് ചിത്രം വിറ്റതെന്ന് ഒടിടി പ്ലേ അടക്കമുള്ള വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്യുകയായിരുന്നു.
Vaashi OTT Release: ഇവരുടെ 'വാശി' ഇനി നെറ്റ്ഫ്ലിക്സിൽ കാണാം, ടൊവിനോ-കീർത്തി സുരേഷ് ചിത്രം സ്ട്രീമിങ് തുടങ്ങി

Vaashi Movie OTT Release: ടൊവിനോ തോമസും കീർത്തി സുരേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വാശി നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ്ങ് തുടങ്ങി. ജൂലൈ 17നാണ് സ്ട്രീമിങ് തുടങ്ങിയത്. ജൂൺ 17ന് ആയിരുന്നു ചിത്രം തിയേറ്ററുകലിൽ റിലീസ് ചെയ്തത്. ടോവിനോയും കീർത്തിയും വക്കീലന്മാരായാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. വാശിക്ക് മികച്ച അഭിപ്രായം നേടാനായെങ്കിൽ പോലും തിയേറ്ററുകലിൽ വലിയ വിജയം നേടാൻ കഴിഞ്ഞില്ല. തിയേറ്ററിൽ കാണാൻ കഴിയാതിരുന്നവർക്ക് ഇനി ഇവരുടെ വാശി നെറ്റ്ഫ്ലിക്സിൽ കാണാം. 

നടൻ വിഷ്ണു ജി രാഘവ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് വാശി. 10 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഒടിടി അവകാശങ്ങൾ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്. റെക്കോർഡ് തുകയ്ക്കാണ് ചിത്രം വിറ്റതെന്ന് ഒടിടി പ്ലേ അടക്കമുള്ള വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്യുകയായിരുന്നു.

അ‍ഡ്വ. എബിൻ, അ‍‍ഡ്വ. മാധവി എന്നിവരുടെ കഥ പറയുന്ന ഒരു കുടുംബ ചിത്രമാണ് വാശി. രേവതി കലാമന്ദിറിന്റെ ബാനറിൽ ജി.സിരേഷ് കുമാറാണ് ചിത്രം നിർമിച്ചത്. മേനക സുരേഷും, രേവതി സുരേഷും സഹനിർമ്മാതാക്കളായിരുന്നു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം കീര്‍ത്തി സുരേഷ് ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച മലയാള ചിത്രം കൂടിയായിരുന്നു വാശി. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ കീർത്തി സുരേഷ് വേഷമിട്ടെങ്കിലും അത് മുഴുനീള കഥാപാത്രമായിരുന്നില്ല. 

Also Read: Vaashi Movie Trailer : "എനിക്കീ കേസ് ജയിച്ചേ പറ്റൂ"; വാശിയോടെ ടോവിനോയും കീർത്തി സുരേഷും, വാശിയുടെ പുതിയ ട്രെയ്‌ലർ പുറത്ത് വിട്ടു

സംവിധായകൻ വിഷ്ണു ജി രാഘവ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയത്. എഡിറ്റിങ് മഹേഷ് നാരായണനായിരുന്നു. റോബി വർഗ്ഗീസ് രാജാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലെ മുൻനിര ബാനറായ രേവതി കലാമന്ദിര്‍ സിനിമ നിർമ്മാണത്തിലേക്ക് തിരിച്ചെത്തിയ ചിത്രമെന്ന പ്രത്യേകതയും വാശിക്കുണ്ട്. അനു മോഹനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമാണ്. വിനായക് ശശികുമാര്‍ എഴുതിയ വരികൾക്ക് കൈലാസ് മേനോൻ ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

ടോവിനോ ചിത്രം ഡിയർ ഫ്രണ്ടും നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നുണ്ട്. ജൂലൈ 10നായിരുന്നു ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. ടൊവീനോ തോമസ് ദർശന രാജേന്ദ്രൻ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ഡിയർ ഫ്രണ്ട്. ജൂൺ പത്തിന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് കാര്യമായ കളക്ഷൻ നേടാനായിരുന്നില്ല. അതേസമയം ഒടിടിയിൽ എത്തിയപ്പോൾ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. അഞ്ച് സുഹൃത്തുക്കളുടെ കഥയും അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളുമാണ്  ഡിയർ ഫ്രണ്ടിന്റെ പ്രമേയം.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News