Vaashi Movie: ആ ഷോട്ടിന് പിന്നിലെ രസകരമായ നിമിഷം, വാശി സിനിമയെ കുറിച്ച് കീർത്തി സുരേഷ്

ജൂൺ 17നാണ് വാശി തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. വക്കീലന്മാരായ എബിൻ, മാധവി എന്നിവരുടെ കഥ പറയുന്ന ഒരു കുടുംബ ചിത്രമാണ് വാശി എന്ന് ടൊവീനോ തോമസ് നേരത്തെ അറിയിച്ചിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jun 8, 2022, 02:12 PM IST
  • കോടതി മുറിയിൽ ഇരിക്കുമ്പോൾ ടൊവിനോയെ പേനയുടെ ക്യാപ് കൊണ്ട് എറിഞ്ഞ് വിളിക്കുന്ന ഒരു രം​ഗംമുണ്ട്.
  • ആ രം​ഗം ചിത്രീകരിച്ച സമയത്തുണ്ടായ രസകരമായ നിമിഷത്തിന്റെ വീഡിയോ ആണ് കീർത്തി പങ്കുവച്ചിട്ടുള്ളത്.
  • 'ഫൺ ബിഹൈൻഡ് ദാറ്റ് വൺ ഷോട്ട്' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Vaashi Movie: ആ ഷോട്ടിന് പിന്നിലെ രസകരമായ നിമിഷം, വാശി സിനിമയെ കുറിച്ച് കീർത്തി സുരേഷ്

ടൊവിനോ തോമസ് കീർത്തി സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്ണു ജി രാഘവ് ഒരുക്കുന്ന ചിത്രമാണ് വാസി. ടൊവിനോയും കീർത്തിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. വക്കീൽ വേഷത്തിലാണ് ഇരുവരും എത്തുന്നത്. ഒരു കേസിൽ ഇരുവരും നേർക്കുനേർ വരുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് കഥയെന്നാണ് ടീസറിൽ നിന്ന് വ്യക്തമാകുന്നത്. ഇപ്പോഴിത ഷൂട്ടിങ് സമയത്തെ ഒരു രസകരമായ നിമിഷം പങ്കുവച്ചിരിക്കുകയാണ് കീർത്തി സുരേഷ്. 

കോടതി മുറിയിൽ ഇരിക്കുമ്പോൾ ടൊവിനോയെ പേനയുടെ ക്യാപ് കൊണ്ട് എറിഞ്ഞ് വിളിക്കുന്ന ഒരു രം​ഗംമുണ്ട്. ആ രം​ഗം ചിത്രീകരിച്ച സമയത്തുണ്ടായ രസകരമായ നിമിഷത്തിന്റെ വീഡിയോ ആണ് കീർത്തി പങ്കുവച്ചിട്ടുള്ളത്. പലതവണ എറിഞ്ഞിട്ടും സംവിധായകൻ വിചാരിച്ച രീതിയിൽ എത്തുന്നില്ല. ടൊവിനോയുടെ തലയിൽ ഈ ക്യാപ് കൊള്ളുന്നതും പിന്നാലെ കീർത്തി സുരേഷ് സോറി എന്ന് പറയുന്നതും വീഡിയോയിൽ കാണാം. 'ഫൺ ബിഹൈൻഡ് ദാറ്റ് വൺ ഷോട്ട്' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

Also Read: Vaashi Movie Teaser: നേർക്ക് നേർ നിന്ന് പോരാടി ടോവിനോയും കീർത്തി സുരേഷും; വാശിയുടെ ടീസറെത്തി

ജൂൺ 17നാണ് വാശി തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. വക്കീലന്മാരായ എബിൻ, മാധവി എന്നിവരുടെ കഥ പറയുന്ന ഒരു കുടുംബ ചിത്രമാണ് വാശി എന്ന് ടൊവീനോ തോമസ് നേരത്തെ അറിയിച്ചിരുന്നു. രേവതി കലാമന്ദിറിന്റെ ബാനറിൽ ജി.സിരേഷ് കുമാറാണ് ചിത്രം നിർമിക്കുന്നത്. മേനക സുരേഷും, രേവതി സുരേഷുമാണ് സഹനിർമ്മാതാക്കൾ. സംവിധായകൻ വിഷ്ണു തന്നെയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മഹേഷ് നാരയണനാണ് എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്.

വാശിയിലെ പുതിയ ഗാനം ഇന്നലെ പുറത്തുവിട്ടിരുന്നു. ഋതുരാഗം എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് കൈലാസ് മേനോനാണ് സംഗീതം നിര്‍വഹിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News