Vichithram: മാർത്തയായി കനി കുസൃതി എത്തുന്നു, വിചിത്രം ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

ഷൈന്‍ ടോം ചാക്കോ നായകനായെത്തുന്ന  'വിചിത്രം' റിലീസിനൊരുങ്ങുകയാണ്. ഒക്ടോബര്‍ 14ന് ചിത്രം തീയറ്ററുകളിലെത്തും. 

Written by - Zee Malayalam News Desk | Last Updated : Oct 5, 2022, 12:10 PM IST
  • ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ കൈയ്യടികൾ നേടിയെടുത്തിട്ടുള്ള കനി കുസൃതിയുടെ മറ്റൊരു മികച്ച കഥാപാത്രമായിരിക്കും ഇതെന്നാണ് പോസ്റ്റർ വ്യക്തമാക്കുന്നത്
Vichithram: മാർത്തയായി കനി കുസൃതി എത്തുന്നു, വിചിത്രം ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

Vichithram Character Poster: ഷൈന്‍ ടോം ചാക്കോ നായകനായെത്തുന്ന  'വിചിത്രം' റിലീസിനൊരുങ്ങുകയാണ്. ഒക്ടോബര്‍ 14ന് ചിത്രം തീയറ്ററുകളിലെത്തും. 

പേരുകൊണ്ടും പോസ്റ്ററിന്‍റെ പ്രത്യേകതകള്‍ കൊണ്ടും ഏറെ  ശ്രദ്ധേയമായ ചിത്രത്തിനായി  സിഇമാ പ്രേമികള്‍ കാത്തിരിയ്ക്കുകയാണ്. അച്ചു വിജയന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍  കനി കുസൃതി അവതരിപ്പിക്കുന്ന മാർത്ത എന്ന കഥാപാത്രത്തിന്‍റെ   ക്യാരക്ടർ പോസ്റ്റർ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഇതോടെ ചിത്രം സംബന്ധിച്ച ആരാധകരുടെ ആകാംഷ വര്‍ദ്ധിക്കുകയാണ്. 

ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ കൈയ്യടികൾ നേടിയെടുത്തിട്ടുള്ള കനി കുസൃതിയുടെ മറ്റൊരു മികച്ച കഥാപാത്രമായിരിക്കും ഇതെന്ന് പോസ്റ്റർ വ്യക്തമാക്കുന്നു.

Also Read: Nora Fatehi latest Pics: ചുവപ്പ് ഗൗണില്‍ തിളങ്ങി നോറ ഫത്തേഹി, ചിത്രങ്ങള്‍ വൈറല്‍

ജോയ് മൂവി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേര്‍ന്നാണ് വിചിത്രം നിര്‍മിക്കുന്നത്. ലാല്‍, ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായണ്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട്. നിഖില്‍ രവീന്ദ്രനാണ് ചിത്രത്തിന്‍റെ  തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

അര്‍ജുന്‍ ബാലകൃഷ്ണനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ജുബൈർ മുഹമ്മദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. ദീപക് പരമേശ്വരനാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. അച്ചു വിജയന്‍ തന്നെയാണ് ചിത്രം എഡിറ്റ് ചെയ്യുന്നത്. സൂരജ് രാജ് കോ ഡയറക്ടറായും ആര്‍ അരവിന്ദന്‍ ക്രിയേറ്റീവ് ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു. 

സുരേഷ് പ്ലാച്ചിമട മേക്കപ്പും ദിവ്യ ജോബി കോസ്റ്റ്യൂമും കൈകാര്യം ചെയ്തിരിക്കുന്നു. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഉമേഷ് രാധാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍- വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കര്‍, സ്റ്റില്‍- രോഹിത് കെ സുരേഷ്, വിഎഫ്എക്സ് സൂപ്പര്‍ വൈസര്‍- ബോബി രാജന്‍, പി ആര്‍ ഒ  ആതിര ദില്‍ജിത്ത്, ഡിസൈന്‍- അനസ് റഷാദ് ആന്‍ഡ് ശ്രീകുമാര്‍ സുപ്രസന്നന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News