Vikram OTT Release: ഒടിടിയിലും തരം​ഗമാകാൻ കമൽ ഹാസൻ, വിക്രം ഡിസ്നി ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് തുടങ്ങി

റിലീസിന് മുന്‍പ് തന്നെ ചിത്രത്തിന്റെ ഡിജിറ്റല്‍ ഒടിടി സ്ട്രീമിങ് അവകാശം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കിയിക്കുന്നു. റെക്കോര്‍ഡ് തുകയ്ക്കാണ് ഡിസ്നി ഡിജിറ്റൽ അവകാശം സ്വന്തമാക്കിയതെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jul 8, 2022, 08:37 AM IST
  • ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
  • ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ എടുത്തിട്ടുള്ളവർക്ക് വിക്രം വീണ്ടും കാണാൻ സാധിക്കുന്നതാണ്.
  • ജൂൺ മൂന്നിന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ റെക്കോർഡുകൾ ഭേദിച്ച് പ്രദർശനം തുടരുകയായിരുന്നു.
Vikram OTT Release: ഒടിടിയിലും തരം​ഗമാകാൻ കമൽ ഹാസൻ, വിക്രം ഡിസ്നി ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് തുടങ്ങി

കമൽ ഹാസൻ ടൈറ്റിൽ റോളിലെത്തിയ ലോകേഷ് കനകരാജ് ചിത്രം വിക്രം ഒടിടിയിൽ സ്ട്രീമിങ് തുടങ്ങി. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ എടുത്തിട്ടുള്ളവർക്ക് വിക്രം വീണ്ടും കാണാൻ സാധിക്കുന്നതാണ്. ജൂൺ മൂന്നിന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ റെക്കോർഡുകൾ ഭേദിച്ച് പ്രദർശനം തുടരുകയായിരുന്നു. നിറഞ്ഞ സസ്സിൽ ആയിരുന്നു ചിത്രം പ്രദർശനം തുടർന്നിരുന്നത്. 

റിലീസിന് മുന്‍പ് തന്നെ ചിത്രത്തിന്റെ ഡിജിറ്റല്‍ ഒടിടി സ്ട്രീമിങ് അവകാശം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കിയിക്കുന്നു. റെക്കോര്‍ഡ് തുകയ്ക്കാണ് ഡിസ്നി ഡിജിറ്റൽ അവകാശം സ്വന്തമാക്കിയതെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം സ്ട്രീം ചെയ്യുന്നുണ്ട്.

Also Read: ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ് കുതിപ്പ് തുടർന്ന് വിക്രം; കമൽഹാസൻ ചിത്രം 300 കോടി ക്ലബിൽ

കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ, സൂര്യ, നരേയ്ൻ എന്നിവർ ഒന്നിച്ചെത്തിയ ക്രൈം ആക്ഷൻ ത്രില്ലർ ചിത്രമാണ് വിക്രം. മാസ്റ്ററിന് ശേഷം ലോകേഷ് ഒരുക്കിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യവാരം 300 കോടിയാണ് നേടിയത്. ഇതിന് പുറമെ മറ്റ് അനവധി ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ലോകേഷ് കനകരാജ് തന്നെയാണ്. ഫിലോമിന്‍ രാജ് ആണ് എഡിറ്റിംഗ്. സംഘട്ടന സംവിധാനം അന്‍പറിവ് നിർവഹിച്ചിരിക്കുന്നു. 

Vikram Movie: ഒടിടി റൈറ്റ്സിൽ റെക്കോർഡ് നേട്ടവുമായി വിക്രം; റിലീസിന് മുന്‍പേ 100 കോടി ക്ലബ്ബില്‍

കമല്‍ ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന തമിഴ് ചിത്രമാണ് വിക്രം. ജൂൺ മൂന്നിനാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. വിക്രം സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ്. പ്രഖ്യാപന സമയം മുതൽ ചിത്രത്തിന് വലിയ ഹൈപ്പ് ആണ് ലഭിച്ചിരിക്കുന്നത്. പ്രീ റിലീസ് ഹൈപ്പിനെ തുടർന്ന് മികച്ച പ്രതിഫലമാണ് ഡിസ്നി നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ചിത്രം ഒടിടി റൈറ്റ്സിലൂടെ തന്നെ 100 കോടി ക്ലബിൽ കയറിയതായാണ് റിപ്പോർട്ട്. ചിത്രത്തിന്‍റെ അഞ്ച് ഭാഷകളിലെയും ഒടിടി, സാറ്റ്ലൈറ്റ് അവകാശം ഡിസ്‍നി സ്വന്തമാക്കി.

വിജയ് ചിത്രം മാസറ്ററിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് വിക്രം. പ്രേക്ഷകരുടെ പ്രതീക്ഷയും ആകാംക്ഷയും വർധിക്കാൻ ഇതും ഒരു കാരണമാണ്. കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നീ താരനിരയും ചിത്രത്തിന് വലിയ ഹൈപ്പ് നൽകുന്ന ഘടകമാണ്. കമലിനൊപ്പം സിനിമ ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷം കഴിഞ്ഞ ദിവസം ലോകേഷ് പങ്കുവച്ചിരുന്നു. 

"36 വര്‍ഷത്തെ തപസാണ് ഉലകനായകനോടൊപ്പമുള്ള സിനിമ" എന്നായിരുന്നു ലോകേഷ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. കമല്‍ ഹാസനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് ലോകേഷ് കുറിപ്പ് പങ്കുവച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News