Vikram Vedha : വിക്രം വേദയുടെ ഹിന്ദി റീമേക്ക്; സെയ്‍ഫ് അലി ഖാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

2022 സെപ്റ്റംബർ 30 ന് ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 24, 2022, 05:36 PM IST
  • ചിത്രത്തിൽ സെയ്‍ഫ് അലി ഖാനും ഹൃത്വിക് റോഷനുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
  • ഹൃത്വിക് റോഷനാണ് സാമൂഹിക മാധ്യങ്ങളിലൂടെ പോസ്റ്റർ റിലീസ് ചെയ്തത്.
  • വിക്രം വേദയുടെ തമിഴ് പതിപ്പിൽ വിജയ് സേതുപതി (Vijay Sethupathi) അഭിനയിച്ച ഗുണ്ട തലവന്റെ വേഷത്തിലാണ് ഋത്വിക് റോഷൻ എത്തുന്നത്.
  • വേദയെ പിടികൂടാനെത്തുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷം തമിഴിൽ അഭിനയിച്ച് ഫലിപ്പിച്ചത് മാധവനായിരുന്നു. ഹിന്ദി പതിപ്പിൽ മാധവന് പകരമായി ആണ് സൈഫ് അലി ഖാൻ എത്തുന്നത്.
Vikram Vedha : വിക്രം വേദയുടെ ഹിന്ദി റീമേക്ക്; സെയ്‍ഫ് അലി ഖാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

Mumbai : വിജയ് സേതുപതിയും മാധവനും (Madhavan) കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ തമിഴ് ഹിറ്റ് ചിത്രം വിക്രം വേദയുടെ ഹിന്ദി പതിപ്പിന്റെ സെയ്‍ഫ് അലി ഖാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. ചിത്രത്തിൽ സെയ്‍ഫ് അലി ഖാനും ഹൃത്വിക് റോഷനുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.  ഹൃത്വിക് റോഷനാണ് സാമൂഹിക മാധ്യങ്ങളിലൂടെ പോസ്റ്റർ റിലീസ് ചെയ്തത്.

2017 റിലീസ് ചെയ്ത തമിഴ് ചിത്രമായിരുന്നു വിക്രം വേദ. പുഷകർ - ഗായത്രി എന്നിവരായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയതും ഇവർ തന്നെയായിരുന്നു. ഇവരുടെ ആദ്യ സംവിധാന സംരംഭമായിരുന്നു വിക്രം വേദ. ഇവർ തന്നെയാണ് ചിത്രത്തിൻറെ ഹിന്ദി പതിപ്പും സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ഹൃത്വിക് റോഷന്റെ ഫസ്റ്റ് ലുക്ക് മുമ്പ് പങ്ക് വെച്ചിരുന്നു.

വിക്രം വേദയുടെ തമിഴ് പതിപ്പിൽ വിജയ് സേതുപതി (Vijay Sethupathi) അഭിനയിച്ച ഗുണ്ട തലവന്റെ വേഷത്തിലാണ് ഋത്വിക് റോഷൻ എത്തുന്നത്. വേദയെ പിടികൂടാനെത്തുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷം തമിഴിൽ അഭിനയിച്ച് ഫലിപ്പിച്ചത് മാധവനായിരുന്നു. ഹിന്ദി പതിപ്പിൽ മാധവന് പകരമായി ആണ് സൈഫ് അലി ഖാൻ എത്തുന്നത്.  

വൈനോട്ട് സ്റ്റുഡിയോ, റിലയൻസ് എന്റര്‍ടെയ്‍ൻമെന്റ്, പ്ലാൻ സി സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ എസ് ശശികാന്ത്, ചക്രവര്‍ത്തി രാമചന്ദ്ര, ഭുഷൻ കുമാര്‍ എന്നിവർ ചേർന്നാണ് ഹിന്ദി പതിപ്പ് നിർമ്മിക്കുന്നത്. ചിത്രത്തിൻറെ ഷൂട്ടിങ് കഴിഞ്ഞ വര്ഷം തന്നെ പൂര്ത്തിയാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് രോഗബാധയെ തുടർന്ന് ഷൂട്ടിങ് വൈകുകയായിരുന്നു. ചിത്രത്തിൽ രാധിക ആംപ്‍തെയും കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്.

ALSO READ: Beeshma Parvam: "കൊച്ചീല് പഞ്ഞിക്കിടുക ന്ന് പറഞ്ഞാൽ എന്താന്ന് അറിയുമോ ശിവൻ കുട്ടിക്ക്"- ത്രില്ലടിപ്പിച്ച് ഭീഷ്മ പർവ്വം ട്രെയിലർ

ഷരിബ് ഹാഷ്‍മി, രോഹിത് സറഫ് എന്നിവർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 2022 സെപ്റ്റംബർ 30 ന് ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനിടയിൽ ഋത്വിക് റോഷൻ ചിത്രത്തിൽ നിന്ന് പിന്മാറിയെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. സിനിമയിലെ താരത്തിന്റെ സാന്നിധ്യത്തെ കുറിച്ചുള്ള ആശയകുഴപ്പത്തെ തുടർന്ന് താരം ചിത്രത്തിൽ നിന്ന് പിന്മാറിയതെന്നാണ് അന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നത്.

വൈ നോട്ട് സ്റുഡിയോസിന്റെ ബാനറിൽ എസ് ശശികാന്ത് നിർമ്മിച്ച തമിഴ് 
 ചിത്രമായിരുന്നു  വിക്രം വേദ. ചിത്രത്തിലെ അഭിനയത്തിന് മാധവനും വിജയ് സേതുപതിയും വൻ പ്രശംസ പിടിച്ച് പറ്റിയിരുന്നു. മാധവനെയും വിജയ് സേതു പതിയെയും കൂടാതെ ശ്രദ്ധ ശ്രീനാഥ്, കതിര്‍, വരലക്ഷ്മി ശരത്ത് കുമാര്‍ തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News