സുമിത്ര വീണ്ടും വിവാഹിതയാകുന്നു; വരൻ രോഹിത്; വൈറലാകുന്നു ഈ കല്ല്യാണ പരസ്യം

Kudumbavilakku Serial Viral ad : ഏഷ്യനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക് സീരിയലിന്റെ പരസ്യമാണിത്

Written by - Zee Malayalam News Desk | Last Updated : Feb 1, 2023, 04:52 PM IST
  • വലിയ പത്ര പരസ്യമായിട്ടാണ് കഥാപാത്രങ്ങളുടെ വിവാഹം നടക്കുന്നതായി അറിയിച്ചിരിക്കുന്നത്.
  • ഇന്ന് ബുധനാഴ്ച പുറത്ത് വിടുന്ന എപ്പിസോഡിൽ ഇരുവരും വിവാഹതിരാകുമെന്നാണ് പരസ്യത്തിൽ പറയുന്നത്.
  • രാത്രി 8നു- 8.30നും മുഹൂർത്തത്തിലാണ് വിവാഹം നടക്കുകയെന്നും പരസ്യത്തിൽ പറയുന്നുണ്ട്
സുമിത്ര വീണ്ടും വിവാഹിതയാകുന്നു; വരൻ രോഹിത്; വൈറലാകുന്നു ഈ കല്ല്യാണ പരസ്യം

ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും പ്രചാരം ലഭിക്കുന്ന ഒരു ചിത്രമാണ് സുമിത്രയുടെ രോഹിത്തിന്റെയും വിവാഹ പരസ്യം. ഏറെ സുപരിചിതരായ ടിവി താരങ്ങൾ തമ്മൽ വിവാഹിതരാകാൻ പോകുവാണെന്ന് ചിന്തിച്ചവർക്ക് തെറ്റി. ഇത് ഒരു സീരിയലിന്റെ പരസ്യമാണ്. ഏഷ്യനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക് സീരിയലന്റെ പത്ര പരസ്യമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. സീരിയലിലെ പ്രധാന കഥാപാത്രങ്ങളായ സുമിത്രയും രോഹിത്തും തമ്മിലാണ് വിവാഹിതരാകുന്നത്. മീര വാസുദേവാണ് സുമിത്രയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷാജു ഷാമാണ് രോഹിത്തായി കുടുംബ വിളക്കിലെത്തുന്നത്.

വലിയ പത്ര പരസ്യമായിട്ടാണ് കഥാപാത്രങ്ങളുടെ വിവാഹം നടക്കുന്നതായി അറിയിച്ചിരിക്കുന്നത്. ഇന്ന് ബുധനാഴ്ച പുറത്ത് വിടുന്ന എപ്പിസോഡിൽ ഇരുവരും വിവാഹതിരാകുമെന്നാണ് പരസ്യത്തിൽ പറയുന്നത്. രാത്രി 8നു- 8.30നും മുഹൂർത്തത്തിലാണ് വിവാഹം നടക്കുകയെന്നും പരസ്യത്തിൽ പറയുന്നുണ്ട്. ഇത്തരത്തിൽ ഒരു പരസ്യത്തിന് രണ്ട് തരത്തിലാണ് സോഷ്യൽ മീഡിയയിൽ പ്രതികരണ ഉണ്ടായിരിക്കുന്നത്. ഒന്ന് സീരിയലിന്റെ അണിയറ പ്രവർത്തകരുടെ മാർക്കറ്റിങ് തന്ത്രത്തെ അഭിനന്ദിച്ചുകൊണ്ടും തെറ്റിധരിപ്പിക്കുന്ന പരസ്യമാണെന്ന് വിമർശിച്ചുകൊണ്ടുമാണ് മറ്റ് ചിലർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരിക്കുന്നത്. 

ALSO READ : Wakanda Forever OTT Update: ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവർ ഒടിടിയിലെത്തി; എവിടെ കാണാം?

അതേസമയം തമാശരൂപേണ പരസ്യത്തെ സ്വീകരിച്ചവരുമുണ്ട്. 'ഇത് നടക്കില്ല. സിദ്ധു ഫാൻസ്‌ തമ്പാനൂർ യുണിറ്റ് ശക്തമായി പ്രതിഷേധിക്കും #ഇരയോടൊപ്പം #സിദ്ധുനോടൊപ്പം'. 'ഇതെങ്ങനെ സഹിക്കും #സിദ്ധുനോടൊപ്പം', എന്നിങ്ങിനെ വൈറലായ ചിത്രത്തിന് താഴെയായി ചിലർ കമന്റുകൾ രേഖപ്പെടുത്തിട്ടുണ്ട്. അതേസമയം കല്ല്യാണം ഒരാഴ്ച മുഴുവനുമുണ്ടോ എന്നു ചിലർ ചോദിക്കുന്നുണ്ട്.

കുടുംബ വിളക്ക് സീരിയൽ

സുമിത്രയെന്ന് വീട്ടമ്മയുടെ കഥാപാത്രത്തെ കേന്ദ്രമാക്കി കുടുംബ വിളക്ക് സീരിയൽ മുന്നോട്ട് പോകുന്നത്. ഭർത്താവ് സിദ്ധാർഥ് വിവാഹം കഴിഞ്ഞ 25 വർഷത്തിന് ശേഷം സുമിത്രയെ ഉപേക്ഷിച്ച് സഹപ്രവർത്തകയായ വേദികയ്ക്കൊപ്പം പോകും. തുടർന്ന് സ്വന്തം ഇച്ഛശക്തിയുടെ ബലത്തിൽ സുമിത്ര സിദ്ധാർഥിന്റെ മുന്നിൽ ജീവിച്ച് കാണുക്കുന്നതാണ് സീരിയൽ. ഇതിനിടെ വേദികയുമായി ബന്ധം അവസാനിപ്പിച്ച സുമിത്രയുടെ അടുക്കിലേക്ക് തിരികെ പോകാൻ ഒരുങ്ങുമ്പോഴാണ് രോഹിതുമായിട്ടുള്ള വിവാഹം ഉറപ്പിക്കുന്നത്. സൂപ്പർ ഹിറ്റായ ബംഗാളി സീരിയലിന്റെ മലയാളം പതിപ്പാണ് കുടുംബ വിളക്കായി ഏഷ്യനെറ്റിലൂടെ അവതരിപ്പിച്ചിരിക്കുന്നത്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

More Stories

Trending News