Visudha Mejo Trailer: 'വിശുദ്ധ മെജോ' ഓ​ഗസ്റ്റിലെത്തും, ഡിനോയ് - ലിജോമോൾ ചിത്രത്തിന്റെ ട്രെയിലറെത്തി

ഓ​ഗസ്റ്റ് 5ന് വിശുദ്ധ മെജോ തിയേറ്ററുകളിലെത്തും. ദിലീപ്, ടോവിനോ തോമസ് എന്നിവർ‌ ഫേസ്ബുക്കിൽ ട്രെയിലർ പങ്കുവച്ചിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jul 21, 2022, 06:53 PM IST
  • വിശുദ്ധ മെജോയുടെ ഒഫീഷ്യൽ ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ്.
  • ഓ​ഗസ്റ്റ് 5ന് വിശുദ്ധ മെജോ തിയേറ്ററുകളിലെത്തും.
  • ദിലീപ്, ടോവിനോ തോമസ് എന്നിവർ‌ ഫേസ്ബുക്കിൽ ട്രെയിലർ പങ്കുവച്ചിട്ടുണ്ട്.
  • കിരൺ ആന്റണി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Visudha Mejo Trailer: 'വിശുദ്ധ മെജോ' ഓ​ഗസ്റ്റിലെത്തും, ഡിനോയ് - ലിജോമോൾ ചിത്രത്തിന്റെ ട്രെയിലറെത്തി

ഡിനോയ് പൗലോസ്, മാത്യു തോമസ്, ലിജോമോൾ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് വിശുദ്ധ മെജോ. ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ്. ഓ​ഗസ്റ്റ് 5ന് വിശുദ്ധ മെജോ തിയേറ്ററുകളിലെത്തും. ദിലീപ്, ടോവിനോ തോമസ് എന്നിവർ‌ ഫേസ്ബുക്കിൽ ട്രെയിലർ പങ്കുവച്ചിട്ടുണ്ട്. കിരൺ ആന്റണി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

പ്ലാൻ ജെ സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രമെത്തുന്നത്. വിനോദ് ഷൊര്‍ണൂര്‍, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥയും, തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡിനോയ് പൗലോസാണ്. 

Also Read: Visudha Mejo : "ഒറ്റമുണ്ട് പുണർന്ന്"; ജാസി ഗിഫ്റ്റും വൈക്കം വിജയലക്ഷ്മിയും ഒന്നിച്ച വിശുദ്ധ മെജോയിലെ ഗാനമെത്തി

 

വിശുദ്ധ മെജോയിലെ ഒറ്റമുണ്ട് പുണർന്ന് എന്ന് തുടങ്ങുന്ന ​ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായകർ  ജാസി ഗിഫ്റ്റും, വൈക്കം വിജയലക്ഷ്മിയും ഒന്നിച്ച് ആലപിച്ചിരിക്കുന്നു ഗാനമാണിത്. ഈ ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജസ്റ്റിൻ വർഗീസാണ്. ചിത്രത്തിന്റെ ഛായാഗ്രാഹകൻ ജോമോൻ ടി ജോണാണ്. എഡിറ്റിങ് നിർവഹിക്കുന്നത് ഷമീർ മുഹമ്മദ് ആണ്.

Karthikeya 2: 'കാർത്തികേയ 2' തിയേറ്ററുകളിലേക്ക്, റിലീസ് തിയതി പ്രഖ്യാപിച്ചു

നിഖിൽ, ചന്ദു മൊണ്ടേട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് കാർത്തികേയ 2. കാർത്തികേയ എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗമാണിത്. ചിത്രത്തിന്റെ റിലീസ് തിയതി സംബന്ധിച്ചുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഓ​ഗസ്റ്റ് 12നാണ് കാർത്തികേയ 2 റിലീസ് ചെയ്യുന്നത്. ശ്രീകൃഷ്ണ ഭഗവാന്റെ യഥാർത്ഥ കഥയും വസ്തുതകളും തുറന്നുകാട്ടുന്ന മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ടെന്നാണ് കാർത്തികേയ 2ന്റെ ടീം വ്യക്തമാക്കുന്നത്. അത്ഭുതങ്ങൾ ഒരുക്കിയ ഒരു സിനിമാ അനുഭവം ആണെന്ന് ഇസ്‌കോൺ വൃന്ദവൻ സന്ദർശിക്കവേ ഇസ്കോൺ വക്താവ് പ്രശംസിച്ചു. 

പീപ്പിൾസ് മീഡിയ ഫാക്ടറിയും അഭിഷേക് അഗർവാൾ ആർട്സ് ബാനറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പ്രഖ്യാപന സമയം മുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് കാർത്തികേയ 2. മലയാളി താരം അനുപമ പരമേശ്വരൻ ആണ് ചിത്രത്തിലെ നായിക. മുഗ്ദാ എന്ന കഥാപാത്രത്തെയാണ് അനുപമ അവതരിപ്പിക്കുന്നത്. ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഖിൽ സിദ്ധാർഥ് ആണ്. ബോളിവുഡ് താരം അനുപം ഖേർ ആണ് ധനവന്ത്രി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

കാർത്തികേയ 2 ഓഗസ്റ്റ് 12ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും. നേരത്തെ ജൂലൈ 22ന് എത്തുമെന്നായിരുന്നു പ്രഖ്യാപനം. 

Trending News