സണ്ണി ലിയോണിയൊക്കെ out, 2020 ൽ ഏറ്റവും കൂടുതൽ ആളുകൾ ഇന്റർനെറ്റിൽ തിരഞ്ഞ നടി

യാഹൂ പുറത്തുവിട്ട ഈ വർഷത്തെ ഏറ്റവും കൂടുതല്‍ തിരഞ്ഞ പത്ത് ഇന്ത്യന്‍ സുന്ദരിമാരുടെ ലിസ്റ്റില്‍ ആദ്യസ്ഥാനത്ത് എത്തിയത് റിയ ചക്രബര്‍ത്തിയാണ്.    

Last Updated : Dec 5, 2020, 11:01 AM IST
  • കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വാർത്തകൾ സൃഷ്ടിച്ചവർ തന്നെയാണ് ഇത്തവണ സെർച്ചിംഗിൽ മുൻനിരയിലെത്തിയിരിക്കുന്നത്.
  • സുശാന്തിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തെ തുടർന്നാണ് സുശാന്തിന്റെ കാമുകിയും നടിയുമായിരുന്ന റിയ ചക്രബര്‍ത്തിയെ ആളുകൾ തിരയാൻ തുടങ്ങിയത്.
  • സുശാന്തിന്റെ മരണത്തെ തുടർന്ന് വിവാദത്തിൽപ്പെട്ട നായികമാർ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
സണ്ണി ലിയോണിയൊക്കെ out, 2020 ൽ ഏറ്റവും കൂടുതൽ ആളുകൾ ഇന്റർനെറ്റിൽ തിരഞ്ഞ നടി

2020 ൽ ഇന്ത്യാക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞത് ഏത് സുന്ദരിയെ ആണെന്ന് അറിയണ്ടേ.  ആ പേര് ഇപ്പോൾ പുറത്തുവിട്ടിരിക്കുയാണ് വെബ് സർവീസ് ആയ യാഹൂ.  ഈ വർഷം പോൺ താരം സണ്ണി ലിയോണിനെ (Sunny Leone) പിന്തള്ളിക്കൊണ്ട് ബോളിവുഡ് താരം റിയ ചക്രബർത്തിയാണ് (Rhea Chakraborty) ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്.  

അതായത് യാഹൂ പുറത്തുവിട്ട ഈ വർഷത്തെ ഏറ്റവും കൂടുതല്‍ തിരഞ്ഞ പത്ത് ഇന്ത്യന്‍ സുന്ദരിമാരുടെ ലിസ്റ്റില്‍ ആദ്യസ്ഥാനത്ത് എത്തിയത് റിയ ചക്രബര്‍ത്തിയാണ് (Rhea Chakraborty).  കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വാർത്തകൾ സൃഷ്ടിച്ചവർ തന്നെയാണ് ഇത്തവണ സെർച്ചിംഗിൽ മുൻനിരയിലെത്തിയിരിക്കുന്നത്.  

Also read: നിങ്ങൾ എന്തിനാണ് ഒരു മുസ്ലീമിനെ വിവാഹം ചെയ്തത്? മാസ് മറുപടിയുമായി പ്രിയാമണി

സുശാന്തിന്റെ (Sushant Singh Rajput) മരണത്തെക്കുറിച്ചുള്ള അന്വേഷണത്തെ തുടർന്നാണ്  സുശാന്തിന്റെ കാമുകിയും നടിയുമായിരുന്ന റിയ ചക്രബര്‍ത്തിയെ (Rhea Chakraborty) ആളുകൾ തിരയാൻ തുടങ്ങിയത്.  അതുപോലെതന്നെ സുശാന്തിന്റെ മരണത്തെ തുടർന്ന് വിവാദത്തിൽ പ്പെട്ട നായികമാർ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.  

രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത് സുശാന്തിന്റെ (Sushant Singh Rajput) മരണവുമായുള്ള വിവാദങ്ങൾക്ക് തീകൊളുത്തിയ കങ്കണ റണാവത്താണ്.  മൂന്നാം സ്ഥാനത്ത് ദീപിക പദുക്കോൺ (Deepika Padukon).  ബോളിവുഡിലെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ദീപികയെ ചോദ്യം ചെയ്തിരുന്നു.  

Also read: Nayantara ക്ഷേത്രങ്ങളായ ക്ഷേത്രങ്ങൾ മുഴുവനും കയറിയിറങ്ങിയത് വിഘനേഷിനെ കല്യാണം കഴിക്കാനല്ല: ഉർവശി

കൂടാതെ ഈ കേസിൽ ചോദ്യം ചെയ്ത സാറാ അലി ഖാൻ (Sara Ali Khan) പത്താം സ്ഥാനത്താണ്.  പിന്നെ സണ്ണി ലിയോണി നാലാം സ്ഥാനത്തും പ്രിയങ്ക ചോപ്ര അഞ്ചാം സ്ഥാനത്തും കത്രീന കൈഫ് ആറാം സ്ഥാനത്തുമുണ്ട്.  ഏഴാം സ്ഥാനത്ത് ഗായിക നേഹ കക്കറാണ്. എട്ടും ഒൻപതും സ്ഥാനത്ത് യഥാക്രമം ഗായിക കനിക കപൂറും, കരീന കപൂറുമാണ് (Kareena Kapoor).  

More Stories

Trending News