Zee Keralam: ശാരദയ്ക്ക് പിന്തുണയുമായി കുടുംബശ്രീ സുഹൃത്തുക്കളും രവിചന്ദ്രവർമ്മനും; കുടുംബശ്രീ ശാരദ മഹാ എപ്പിസോഡ് ഞായറാഴ്ച

Kudumbasree Sarada: എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു തന്റെ മക്കൾക്കായി ജീവിക്കുന്ന ശാരദ എന്ന അമ്മയുടെ കഥ പറയുന്ന സീരിയൽ ഇതിനോടകം തന്നെ പ്രേക്ഷകർക്ക് സ്വീകരിച്ച് കഴിഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Jun 26, 2022, 10:19 AM IST
  • ശത്രുക്കളുടെ ചതി കൊണ്ട് നഷ്ടത്തിലായിരിക്കുന്ന കുടുംബശ്രീ ഹോട്ടൽ തിരിച്ച് പിടിക്കാനുള്ള പുതിയൊരു വഴിയുമായി ശക്തമായി തിരിച്ച് വരികയാണ് ശാരദ
  • കുടുംബശ്രീ പ്രവർത്തകരുടെ സഹായത്തോടെ ഹോട്ടലിൽ ഒരു ഭക്ഷ്യമേള സംഘടിപ്പിക്കുകയാണ് ശാരദ
  • ഈ വേദിയിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട രവിചന്ദ്രവർമ്മനും എത്തുന്നു
Zee Keralam: ശാരദയ്ക്ക് പിന്തുണയുമായി കുടുംബശ്രീ സുഹൃത്തുക്കളും രവിചന്ദ്രവർമ്മനും; കുടുംബശ്രീ ശാരദ മഹാ എപ്പിസോഡ് ഞായറാഴ്ച

കൊച്ചി: സംപ്രേക്ഷണം തുടങ്ങി മാസങ്ങൾക്കുള്ളിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ് സീ കേരളം ചാനലിന്റെ 'കുടുംബ ശ്രീ ശാരദ'. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു തന്റെ മക്കൾക്കായി ജീവിക്കുന്ന ശാരദ എന്ന അമ്മയുടെ കഥ പറയുന്ന സീരിയൽ ഇതിനോടകം തന്നെ പ്രേക്ഷകർക്ക് സ്വീകരിച്ച് കഴിഞ്ഞു. ഇപ്പോഴിതാ കഥയിൽ മറ്റൊരു വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്.

ശത്രുക്കളുടെ ചതി കൊണ്ട് നഷ്ടത്തിലായിരിക്കുന്ന കുടുംബശ്രീ ഹോട്ടൽ തിരിച്ച് പിടിക്കാനുള്ള പുതിയൊരു വഴിയുമായി ശക്തമായി തിരിച്ച് വരികയാണ് ശാരദ. കുടുംബശ്രീ പ്രവർത്തകരുടെ സഹായത്തോടെ ഹോട്ടലിൽ ഒരു ഭക്ഷ്യമേള സംഘടിപ്പിക്കുകയാണ് ശാരദ. ഈ വേദിയിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട രവിചന്ദ്രവർമ്മനും എത്തുന്നു. ശാരദയുടെ ശ്രമം വിജയിക്കുമോ? അതോ ശത്രുക്കൾ വീണ്ടും ശക്തരായി തിരിച്ചടിക്കുമോയെന്ന് കാത്തിരുന്ന് കാണാം ഞായറാഴ്ച ഏഴ് മണിക്ക്.

ALSO READ: Zee Keralam: 'കൈയെത്തും ദൂരത്ത്' അഞ്ഞൂറിന്റെ നിറവില്‍, ജനപ്രീതിയിൽ ഏറെ മുമ്പിൽ

രണ്ടു മണിക്കൂർ നീണ്ട് നിൽക്കുന്ന മഹാ എപ്പിസോഡ് ആണ് ഞായറാഴ്ച ഒരുക്കുന്നത്. ശാരദ എന്ന ശക്തമായ കഥാപാത്രമായി സീരിയലിൽ വേഷമിടുന്നത് പ്രശസ്ത നടി ശ്രീലക്ഷ്മിയാണ്. കൂടാതെ മെർഷീന നീനു, പ്രബിൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.

Zee Keralam: നേരിനായി നേരോടെ ഒരമ്മ; ജൂൺ 27 മുതൽ എല്ലാ ദിവസവും രാത്രി എട്ട് മണിക്ക് സീ കേരളത്തിൽ 'ഭാഗ്യലക്ഷ്മി' എത്തുന്നു

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട വിനോദ ചാനലായ സീ കേരളം മറ്റൊരു പുതു പുത്തൻ പരമ്പരയുമായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്. പ്രേക്ഷകരുടെ മനസ് കീഴടക്കാൻ ശക്തയായ ഒരു സ്ത്രീയുടെ കഥയുമായി എത്തുന്ന 'ഭാഗ്യലക്ഷ്മി' ജൂൺ 27 മുതൽ എല്ലാ ദിവസവും രാത്രി എട്ട് മണിക്ക് സംപ്രേക്ഷണം ചെയ്യും.

പ്രശസ്ത സിനിമ-സീരിയൽ താരം സോണിയയാണ് സ്നേഹനിധിയായ അമ്മയായും സത്യസന്ധയായ വില്ലേജ് ഓഫീസറായും ടൈറ്റിൽ റോളിലെത്തുന്നത്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ മനോജ് അഡ്വ. വിജയകുമാർ എന്ന കഥാപാത്രമായി എത്തുമ്പോൾ ഇവരുടെ മക്കളായി എത്തുന്നത് യുവതാരങ്ങളായ ശ്രീനിധിയും ഐശ്വര്യയും ആണ്.

തന്റെ കുടുംബത്തിൽ നിന്നും ജോലി സ്ഥലത്ത് നിന്നും ഭാഗ്യലക്ഷ്മിക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളും സ്വന്തം നിശ്ചയദാർഢ്യത്തിലൂടെ അവർ അവയെല്ലാം മാറികടക്കുന്നതുമാണ് പരമ്പരയുടെ കഥാതന്തു. സീ കേരളത്തിലെ തന്നെ അല്ലിയാമ്പൽ എന്ന സീരിയലിലൂടെ പ്രേക്ഷർക്ക് പ്രിയങ്കരനായ  ജയ് ധനുഷ് തിരിച്ചെത്തുന്നു എന്നൊരു പ്രത്യേകതയും ഈ സീരിയലിന് ഉണ്ട്. ബുള്ളറ്റ് ജഗൻ എന്ന ജയ് ധനുഷിന്റെ  കഥാപാത്രം ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ തരംഗമായിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News