ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പതിനേഴ് കോടി രൂപ മലയാളിക്ക്

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പതിനേഴ് കോടി രൂപ സ്വന്തമാക്കി പ്രവാസി മലയാളി.

Last Updated : Feb 5, 2018, 04:57 PM IST
ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പതിനേഴ് കോടി രൂപ മലയാളിക്ക്

ദുബായ്: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പതിനേഴ് കോടി രൂപ സ്വന്തമാക്കി പ്രവാസി മലയാളി.

സുനില്‍ മാപ്പറ്റ കൃഷ്ണന്‍കുട്ടി നായര്‍ എന്ന പ്രവാസി മലയാളിക്കാണ് ഒന്നാം സമ്മാനമായ 10 മില്യണ്‍ ദിര്‍ഹം ലഭിച്ചത്. കൂടാതെ ബാക്കിയുള്ള ഒമ്പത് സമ്മാനങ്ങളും ഇന്ത്യന്‍ പ്രവാസികള്‍ സ്വന്തമാക്കി.

ദുബായില്‍ സെയില്‍സ് എക്സിക്യൂട്ടീവായാണ് സുനില്‍ ജോലി ചെയ്യുന്നത്. സമ്മാനത്തുക തന്‍റെ  സുഹൃത്തുക്കളായ ദിപിന്‍ ദാസ്, അഭിലാഷ്, സൈനുദ്ദീന്‍, ഷംസുദ്ദീന്‍ എന്നിവരുമൊത്ത് പങ്കിടുമെന്നും സുനില്‍ വ്യക്തമാക്കി.  

Trending News