വെല്ലിങ്ടൺ: ന്യൂസിലാൻഡ് പോലീസിലെ ആദ്യത്തെ വനിതാ ഉദ്യോഗസ്ഥയായി പാലാ സ്വദേശി അലീന അഭിലാഷ്. പരിശീലനത്തിന് ശേഷം ജൂൺ 30ന് വെള്ളിയാഴ്ച സേന നിയമിതയായി. പാല ഉള്ളനാട് സ്വദേശിനിയാണ് അലീന.
പുളിക്കൽ അഭിലാഷ് സെബാസ്റ്റ്യന്റെയും പിഴക് പുറവക്കാട്ട് ബോബി അഭിലാഷിന്റെയും മകളാണ് അലീന. പാല എംഎൽഎ മാണി സി കാപ്പനും കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണിയും അലീനയ്ക്ക് ആശംസകൾ അറിയിച്ചു.
ALSO READ : തൈകൾ വന്നത് ഹൈദരാബാദ് നിന്ന്; പഴങ്ങളിലെ താരത്തിന്‍റെ തിളക്കത്തിൽ പ്രവാസിയായ മുസ്തഫ
"ന്യൂസിലാൻ്റിലെ ആദ്യത്തെ മലയാളി വനിതാ പോലീസ് ഓഫീസറായി പാലാക്കാരിയായ അലീന അഭിലാഷ് നിയമിതയായ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. ഉള്ളനാട് പുളിക്കൽ അഭിലാഷിൻ്റെയും പിഴക് പുറവക്കാട്ട് ബോബിയുടെയും മകളാണ് അലീന. അലീനയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു" പാലാ എംഎൽഎ മാണി സി കാപ്പൻ ഫേസ്ബുക്കിൽ കുറിച്ചു.
"ആശംസകൾ അലീന...ന്യൂസിലാൻ്റിലെ പ്രഥമ മലയാളി വനിതാ പോലീസ് ഓഫീസറായി നമ്മുടെ നാട്ടുകാരി അലീന അഭിലാഷ് നിയമിതയായെന്ന വിവരം ആഹ്ലാദത്തോടെയാണ് കേട്ടത്. ഉള്ളനാട് സ്വദേശിയാണ് അപൂർവ അംഗീകാരത്തിന് അർഹയായ അലീന. അലീനയുടെ നേട്ടം പാലായിലെ പുതു തലമുറക്ക് പ്രചോദനമാകട്ടെ" ജോസ് കെ മാണി ഫേസ്ബുക്കിൽ കുറിച്ചുകൊണ്ട് അലീനയ്ക്ക് ആശംസകൾ നേർന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.