Saudi Arabia: റെഡ് ഹാർട്ടും റോസപ്പൂവും ഇനി വേണ്ട... ഇമോജികള്‍ക്ക് നിയന്ത്രണം, പുതിയ നിയമവുമായി സൗദി

സമൂഹമാധ്യമങ്ങളിൽ റെഡ് ഹാർട്ട് (Red Heart), റോസ് ( Rose) ചിഹ്നങ്ങൾ ഉപയോഗിക്കുന്നതിൽ നിയന്ത്രണവുമായി സൗദി അറേബ്യ,  പരാതി ലഭിച്ചാൽ കുറ്റകൃത്യമായി പരിഗണിക്കുമെന്ന് സൗദി ഭരണകൂടം വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Feb 14, 2022, 02:20 PM IST
  • റെഡ് ഹാർട്ട് (Red Heart), റോസ് ( Rose) എന്നീ ചിഹ്നങ്ങള്‍ അടങ്ങിയ സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ പരാതി നല്‍കിയാലാണ് കുറ്റകൃത്യമായി പരിഗണിക്കുക.
  • കുറ്റം തെളിയിക്കപ്പെട്ടാൽ രണ്ടുവർഷം വരെ തടവും ഒരു ലക്ഷം റിയാൽ പിഴയും ചുമത്തും.
Saudi Arabia: റെഡ് ഹാർട്ടും  റോസപ്പൂവും ഇനി വേണ്ട...  ഇമോജികള്‍ക്ക് നിയന്ത്രണം, പുതിയ നിയമവുമായി സൗദി

Saudi Arabia: സമൂഹമാധ്യമങ്ങളിൽ റെഡ് ഹാർട്ട് (Red Heart), റോസ് ( Rose) ചിഹ്നങ്ങൾ ഉപയോഗിക്കുന്നതിൽ നിയന്ത്രണവുമായി സൗദി അറേബ്യ,  പരാതി ലഭിച്ചാൽ കുറ്റകൃത്യമായി പരിഗണിക്കുമെന്ന് സൗദി ഭരണകൂടം വ്യക്തമാക്കി.

റെഡ് ഹാർട്ട് (Red Heart), റോസ് ( Rose) എന്നീ ചിഹ്നങ്ങള്‍ അടങ്ങിയ സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ പരാതി  നല്‍കിയാലാണ്  കുറ്റകൃത്യമായി പരിഗണിക്കുക. 

കുറ്റം തെളിയിക്കപ്പെട്ടാൽ രണ്ടുവർഷം വരെ തടവും ഒരു ലക്ഷം റിയാൽ പിഴയും ചുമത്തും. ഒരു ചാനൽ പരിപാടിക്കിടെ സൗദി ആന്‍റി ഫ്രോഡ് അസോസിയേഷൻ അംഗവും ITകുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിൽ വിദഗ്ദ്ധനുമായ അൽ മോതാസ് കുത്ബിയാണ് ഇക്കാര്യം അറിയിച്ചത്.

Also Read: പ്രവാസികൾക്ക് ഗോൾഡൻ വിസ പ്രഖ്യാപിച്ച് ബഹ്‌റൈൻ; 5 വർഷമായി താമസിക്കുന്നവർക്ക് അപേക്ഷിക്കാം

ചില അവസരങ്ങളില്‍ സാമൂഹ മാധ്യമങ്ങളിലൂടെ ആളുകള്‍ കൈമാറുന്ന സന്ദേശങ്ങളില്‍ കാണുന്ന  റെഡ് ഹാർട്ട് (Red Heart), റോസ് ( Rose) എന്നീ ചിഹ്നങ്ങള്‍ മെസേജ് സ്വീകരിക്കുന്നവരെ അസ്വസ്ഥരാക്കുന്നതായി കുത്ബി ചൂണ്ടിക്കാട്ടി. ഈ  സാഹചര്യത്തില്‍  ഇത്  ഉപയോക്താക്കളെ മാനസികമായി പീഡിപ്പിക്കുന്ന  കുറ്റകൃത്യമായി കണക്കാക്കും.  ഇത്തരം സംഭവങ്ങളിൽ പരാതി ലഭിച്ചാൽ അത് പുരുഷനായാലും സ്ത്രീയായാലും കർശന നടപടി സ്വീകരിക്കുമെന്നും കുത്ബി പറഞ്ഞു.

സമൂഹമാധ്യമങ്ങളിൽ ലൈംഗിക അർത്ഥം വരുന്ന ചിഹ്നങ്ങളും പരാമർശങ്ങളും ഉണ്ടായാലും അത് പീഡനം എന്ന കുറ്റകൃത്യത്തിന്‍റെ പരിധിയിൽ വരും. ശരീരത്തിൽ സ്പർശിക്കുന്നതുപോലെ തന്നെ നവമാധ്യമങ്ങളിലെ സന്ദേശങ്ങളിലും  കമന്‍റുകളിലും തെറ്റായ ഇമോജികൾ ഉപയോഗിക്കുന്നത് കുറ്റകൃത്യമായി കണക്കാക്കും.  എന്നാല്‍. തെറ്റായ സാഹചര്യത്തിലല്ലാതെ രണ്ട് വ്യക്തികൾ തമ്മിൽ ഇത്തരം ഇമോജികളോ ചിഹ്നങ്ങളോ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും കുത്ബി വ്യക്തമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News