റിയാദ്: പെട്രോൾ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കെതിരെ പുതുക്കിയ പിഴകൾ അനുസരിച്ചുള്ള ശിക്ഷാനപടികൾ മക്ക മുനിസിപ്പാലിറ്റി നടപ്പിലാക്കാൻ തുടങ്ങി. അടുത്തിടെയാണ് മുനിസിപ്പൽ ഗ്രാമകാര്യ ഭവന മന്ത്രാലയം പിഴകൾ പരിഷ്കരിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്.
Also Read: സൗദിയിൽ ആദ്യത്തെ ആർട്സ് കോളജ് ഉദ്‌ഘാടനം ചെയ്തു
പെട്രോൾ സ്റ്റേഷനുമായി ബന്ധപ്പെട്ട് 30 തരം ലംഘനങ്ങൾക്കാണ് പിഴ തുകകൾ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. 10,000 റിയാൽ വരെ പിഴ ചുമത്തുന്ന നിയമലംഘനങ്ങളുമുണ്ട്. ഗുരുതര നിയമലംഘനങ്ങൾക്ക് പെട്രോൾ സ്റ്റേഷൻ അടച്ചിടേണ്ടുന്ന ശിക്ഷാനടപടിയും ഉണ്ടാകും. പെട്രോളിയം ഉൽപന്നങ്ങൾ വ്യാപാരം ചെയ്യുന്നതിനുള്ള ലൈസൻസ് ഇല്ലാതെ ചെയ്താൽ സ്റ്റേഷൻ അടച്ചുപൂട്ടുകയും 10,000 റിയാൽ പിഴ ചുമത്തുകയും ചെയ്യും. നിശ്ചിത മാനദണ്ഡങ്ങളും ഗുണനിലവാരവും പാലിക്കാതെയുള്ള പെട്രോളിയം അല്ലെങ്കിൽ ഇതര ഉൽപ്പന്നങ്ങളുമായി കലർത്തിയ പെട്രോളിയം വിൽപന നടത്തിയാലും സ്റ്റേഷൻ അടച്ചുപൂട്ടുകയും 10,000 റിയാൽ പിഴ ചുമത്തുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്.
Also Read: ഗജകേസരി യോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ
സ്റ്റേഷനിൽ സർവിസ് സെൻററുകൾ പ്രവർത്തിപ്പിക്കാതിരിക്കുകയോ അതുപോലെ ലൂബ്രിക്കേഷൻ, ഓയിൽ ചെയ്ഞ്ചിങ്ങിനുള്ള ഷോപ്പ് പ്രവർത്തിപ്പിക്കാതിരിക്കുകയോ ചെയ്താൽ പിഴ വരുന്നത് 5,000 റിയാലാണ്. നമസ്കാര പള്ളി, കോഫി ഷോപ്പ് അല്ലെങ്കിൽ റസ്റ്റോൻറ്, ടയർ വിൽക്കാനും നന്നാക്കാനുമുള്ള കട എന്നിവ സ്റ്റേഷനിൽ ഇല്ലാതിരുന്നാലും പിഴയുണ്ടാകുമെന്നും പുതിയ ഉത്തരവിലുണ്ട്.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.