മസ്‍കത്ത്: ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മൂന്ന് വിദേശികള്‍ അറസ്റ്റിൽ. സമുദ്രമാര്‍ഗം അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാനാണ് ഇവര്‍ ശ്രമിച്ചതെന്ന് റോയല്‍ ഒമാന്‍ പോലീസ് പറഞ്ഞു മാത്രമല്ല ഇവരില്‍ നിന്നും വന്‍തോതില്‍ മയക്കുമരുന്നും കണ്ടെടുത്തു.
ഒമാനിലെ സൗത് അല്‍ ബാതിന പോലീസ് കമാന്‍ഡും കോസ്റ്റ് ഗാര്‍ഡ് പോലീസും സംയുക്തമായാണ് ലഹരിക്കടത്ത് സംഘത്തെ പിടികൂടിയത്. പിടിച്ചെടുത്ത മയക്കുമരുന്ന് ശേഖരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ അധികൃതര്‍ പുറത്തുവിട്ടിരുന്നു. കൂടാതെ അറസ്റ്റിലായവര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചുവെന്നും റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.
Also Read: കോഴിക്കുഞ്ഞുങ്ങളെ പിടിക്കാൻ വന്ന മൂർഖനു മുന്നിൽ കൊടുങ്കാറ്റു പോലെ അമ്മ കോഴി..! വീഡിയോ കാണാം
FIFA World Cup 2022: ലോകകപ്പ് നടക്കുന്ന സ്റ്റേഡിയങ്ങളുടെ പരിധിയിൽ മദ്യ വില്‍പനക്ക് നിരോധനം
FIFA World Cup 2022: ഖത്തറിൽ ലോകകപ്പ് നടക്കുന്ന എട്ട് സ്റ്റേഡിയങ്ങളുടെ പരിധിയിൽ മദ്യ വിൽപനക്ക് നിരോധനം. ഖത്തർ അധികൃതരുമായി നടത്തിയ ചർച്ചയിലാണ് ഇത് തീരുമാനിച്ചതെന്ന് പറഞ്ഞ ഫിഫ മദ്യപാനം കർശനമായി വിലക്കിയിട്ടുളള ഇസ്ലാമിക രാജ്യമാണ് ഖത്തർ എന്നും പറഞ്ഞു. ഫിഫ ഫാൻ ഫെസ്റ്റിവലിലും മറ്റ് ആരാധക കേന്ദ്രങ്ങളിലും ലൈസൻസുളള വേദികളിലും മദ്യ വിൽപന കേന്ദ്രീകരിക്കാനും, ലഹരിയില്ലാത്ത ബിയർ ലോകകപ്പിന്റെ 64 മത്സരങ്ങളിലൂടെ ലഭിക്കുമെന്നും സ്റ്റേഡിയത്തിന്റെ പരിധിയിൽ നിന്ന് ബിയറിന്റെ വിൽപ്പന പോയിന്റുകൾ നീക്കം ചെയ്യാൻ തീരുമാനമെടുത്തെന്നും ഫിഫ വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...