Oman: പോലീസിനെ വെട്ടിച്ചു കടക്കാൻ ശ്രമിച്ച രണ്ടുപേർ വാഹനാപകടത്തിൽ മരിച്ചു

Oman Police: ക്രിമിനൽ കേസിൽ സംശയിക്കുന്ന ഒമാൻ സ്വദേശികളെയാണ് റോയൽ ഒമാൻ പോലീസ് പിടികൂടാന്‍ ശ്രമിച്ചത്. അതിൽ നിന്നും രക്ഷപ്പെടാനുള്ള  ശ്രമത്തിനിടെയാണ് റോഡപകടത്തിൽ മരണപ്പെട്ടത്. 

Written by - Zee Malayalam News Desk | Last Updated : Sep 23, 2023, 02:08 PM IST
  • പോലീസിനെ വെട്ടിച്ചു കടക്കാൻ ശ്രമിച്ച രണ്ടുപേർ വാഹനാപകടത്തിൽ മരിച്ചു
  • ഒരു ക്രിമിനൽ കേസിൽ സംശയിക്കുന്ന ഒമാൻ സ്വദേശികളെയാണ് റോയൽ ഒമാൻ പോലീസ് പിടികൂടാന്‍ ശ്രമിച്ചത്
Oman: പോലീസിനെ വെട്ടിച്ചു കടക്കാൻ ശ്രമിച്ച രണ്ടുപേർ വാഹനാപകടത്തിൽ മരിച്ചു

മസ്കറ്റ്: ഒമാനില്‍ പോലീസിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സ്വദേശികള്‍ വാഹനാപകടത്തിൽ മരിച്ചതായി റിപ്പോർട്ട്. ഒമാനിലെ സലാല വിലായത്തിൽ റോയൽ പൊലീസിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയുണ്ടായ  റോഡപകടത്തിലാണ് രണ്ടു പേരും മരിച്ചത്. 

Also Read: Bahrain: ബഹ്‌റൈനിൽ ഇന്ത്യൻ അധ്യാപകർക്ക് തിരിച്ചടി; ബിഎഡിന് അംഗീകാരമില്ല!

ഒരു ക്രിമിനൽ കേസിൽ സംശയിക്കുന്ന ഒമാൻ സ്വദേശികളെയാണ് റോയൽ ഒമാൻ പോലീസ് പിടികൂടാന്‍ ശ്രമിച്ചത്. അതിൽ നിന്നും രക്ഷപ്പെടാനുള്ള  ശ്രമത്തിനിടെയാണ് റോഡപകടത്തിൽ മരണപ്പെട്ടത്. വാഹനം ട്രാഫിക്കിന്റെ എതിർ ദിശയിൽ ഓടിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കവേ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ്  അപകടം സംഭവിച്ചതെന്ന് റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷനുമായി ഏകോപിപ്പിച്ച്‌ നടപടിക്രമങ്ങൾ പുരോഗമിച്ചു വരികയാണെന്നും റോയൽ ഒമാൻ പോലീസ് അധികൃതർ വ്യക്തമാക്കുന്നുണ്ട്.

Also Read: Saudi News: സൗദിയിൽ ഒരാഴ്ചക്കിടെ നാടുകടത്തിയത് 9576 പ്രവാസികളെ!

സൗദിയിൽ നിന്നും ഒരു പുരാവസ്തു കേന്ദ്രം കൂടി യുനസ്കോ പൈതൃക പട്ടികയിൽ

സൗദിയിൽ നിന്നും ഒരു പുരാവസ്തു കേന്ദ്രം കൂടി യുനസ്കോ പൈതൃക പട്ടികയിൽ. ‘റുബ്അ് ഖാലി’ മരുഭൂമിയുടെ പടിഞ്ഞാറ് ഭാഗത്തെ ‘ഉറൂഖ് ബനീ മആരിദ്’ പുരാവസ്തു കേന്ദ്രമാണ് ഇപ്പോൾ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച പ്രഖ്യാപനം സാംസ്കാരിക മന്ത്രിയും ഹെറിറ്റേജ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാനാണ് നടത്തിയത്. 

Also Read: Mangal Ketu Yuti: ചൊവ്വ-കേതു സംഗമം: ഈ രാശിക്കാർക്ക് അടിപൊളി മാറ്റങ്ങൾ! 

ഈ മാസം 10 മുതൽ 25 വരെയുള്ള കാലയളവിൽ റിയാദ് ആതിഥേയത്വം വഹിക്കുന്ന വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ 45-ാം വാർഷിക സെഷനിലാണ് ഉറൂഖ് ബനീ മആരിദ് സംരക്ഷിത പ്രദേശം പൈതൃക പട്ടികയിൽ രജിസ്റ്റർ ചെയ്യാനുള്ള തീരുമാനം എടുത്തത്.  ഇതോടെ സൗദിയിൽ യുനസ്കോ പൈതൃക പട്ടികയിൽ ഉൾപ്പെട്ട സ്ഥലങ്ങളുടെ എണ്ണം ഏഴായിട്ടുണ്ട്. അൽഅഹ്സ മരുപ്പച്ച, ദറഇയയിലെ അൽതുറൈഫ്, ഹിമ സാംസ്കാരിക മേഖല, ജിദ്ദ ചരിത്ര മേഖല, അൽഹിജ്ർ പുരാവസ്തു കേന്ദ്രം, ഹാഇലിലെ ശിലാലിഖിതങ്ങൾ എന്നിവയാണ് നേരത്തെ പട്ടികയിൽ ഇടംപിടിച്ചിരുന്ന സ്ഥലങ്ങൾ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News