UAE യിൽ കോറോണ മരണമില്ലാത്ത ഒരു ദിവസം കൂടി

പുതുതായി 52000 പേർക്ക് കോറോണ പരിശോധന നടത്തിയപ്പോൾ 313 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.    

Last Updated : Jul 26, 2020, 09:12 AM IST
UAE യിൽ കോറോണ മരണമില്ലാത്ത ഒരു ദിവസം കൂടി

ദുബായ്: UAE യിൽ കോറോണ മരണമില്ലാത്ത ഒരു ദിവസം കൂടി റിപ്പോർട്ട് ചെയ്തു.  ഇന്നലെയായിരുന്നു ആ ദിനം.  യുഎഇയിൽ ഈ മാസം തന്നെയുള്ള മൂന്നാമത്തെ ദിനമാണിത്.  കോറോണ മഹാമാരിയെ പ്രതിരോധിക്കാൻ ശക്തമായ നടപടികളാണ് രാജ്യം സ്വീകരിച്ചുവരുന്നത്.  

ഈ നടപടികൾ ഫലം കാണുന്നതിന്റെ ഭാഗമായാണ് മരണനിരക്ക് കുറയുന്നതെന്ന് ആരോഗ്യപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.  ഇക്കാരണത്താൽ ആശുപത്രികളിൽ രോഗികളുടെ എണ്ണത്തിലും ഗണ്യമായി കുറവുണ്ടായിട്ടുണ്ട്.  പുതുതായി 52000 പേർക്ക് കോറോണ പരിശോധന നടത്തിയപ്പോൾ 313 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.  

Also rad: ബ​ലി​പെ​രു​ന്നാ​ള്‍, 515 ത​ട​വു​കാ​രെ മോ​ചി​പ്പി​ച്ച് UAE

ഇപ്പോൾ 6591 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.  ഇവരുടെ അവസ്ഥ ഗുരുതരമല്ലെന്നും മികച്ച പരിചരണം നൽകുന്നതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.  രാജ്യത്ത് ഉടനീളം വ്യാപക കോറോണ പരിശോധനകളാണ് നടക്കുന്നത്.  കൂടുതലും സൗജന്യ പരിശോധനകളാണ് നടത്തുന്നത്.  

Trending News