Law for Accomodation: വേതനം കുറഞ്ഞവർക്കും താമസസൗകര്യം കമ്പനികൾ നൽകണം, പുതിയ ഉത്തരവുമായി UAE

Law for Accomodation:  പ്രതിമാസം 1,500 ദിർഹത്തിൽ (33,000 രൂപ) താഴെ വരുമാനമുള്ള 50 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികൾ താമസത്തിനുള്ള സൗകര്യങ്ങളും ഒരുക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.  

Written by - Zee Malayalam News Desk | Last Updated : May 9, 2023, 07:31 PM IST
  • പ്രതിമാസം 1,500 ദിർഹത്തിൽ (33,000 രൂപ) താഴെ വരുമാനമുള്ള 50 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികൾ താമസത്തിനുള്ള സൗകര്യങ്ങളും ഒരുക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
Law for Accomodation: വേതനം കുറഞ്ഞവർക്കും താമസസൗകര്യം കമ്പനികൾ നൽകണം, പുതിയ ഉത്തരവുമായി UAE

UAE: കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക്  ഏറെ ആശ്വാസം നല്‍കുന്ന വാര്‍ത്തയുമായി യുഎഇ. ഇനി മുതൽ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്നവർക്കും കൃത്യമായ താമസസൗകര്യം ഒരുക്കണമെന്ന് യുഎഇ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം ഉത്തരവിട്ടു. 

Also Read:  Karnataka Assembly Elections 2023:  നിങ്ങളുടെ സ്വപ്നം എന്‍റെ  സ്വന്തം, വോട്ടെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം വൈറല്‍

അതായത്,  പ്രതിമാസം 1,500 ദിർഹത്തിൽ (33,000 രൂപ) താഴെ വരുമാനമുള്ള 50 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികൾ താമസത്തിനുള്ള സൗകര്യങ്ങളും ഒരുക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.  

Also Read:  The Kerala Story Ban: ദ് കേരള സ്റ്റോറി തമിഴ് നാടും പശ്ചിമ ബംഗാളും നിരോധിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശബാന ആസ്മി

താമസസ്ഥലത്തെക്കുറിച്ചുള്ള കൃത്യമായ മാനദണ്ഡങ്ങളും ഉത്തരവിലുണ്ട്.  ഒരു മുറിയിൽ 8 - 10  ആളുകള്‍ മാത്രമേ പാടുള്ളൂ, ഒരാൾക്ക് കുറഞ്ഞത് മൂന്ന് സ്‌ക്വയർ മീറ്റർ സ്ഥലമെങ്കിലും ലഭിക്കണം, താമസസ്ഥലം നല്ല വെളിച്ചം കടക്കുന്നതും വായുസഞ്ചാരമുള്ളതും എയർ കണ്ടീഷനിംഗ് ഉള്ളതുമായിരിക്കണം,  മെഡിക്കൽ സേവനങ്ങൾക്കുള്ള മുറി, പ്രാർത്ഥനാ സൗകര്യം, തുണികൾ അലക്കാനുള്ള സൗകര്യം എന്നിങ്ങനെ പോകുന്നു പ്രധാന നിർദേശങ്ങൾ.
 
2022-ൽ തൊഴിലുടമകളുടെ ഉത്തരവാദിത്തങ്ങൾ വ്യക്തമാക്കുന്ന ഒരു പ്രമേയം മന്ത്രിതല യോഗം പാസാക്കിയിരുന്നു. അതനുസരിച്ച് മന്ത്രാലയത്തിന്‍റെ കീഴിലുള്ള ലേബർ അക്കോമഡേഷൻ സിസ്റ്റത്തിൽ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തിരിക്കണം. ലേബർ അക്കോമഡേഷനിൽ താമസിക്കുന്ന തൊഴിലാളികൾക്ക് നല്ല ആരോഗ്യവും സുരക്ഷാ മാനദണ്ഡങ്ങളും നിലനിർത്തുകയാണ് ഇതുവഴി  ലക്ഷ്യമിടുന്നത് എന്ന് അധികൃതർ പറഞ്ഞു.

യുഎഇയുടെ പുതുക്കിയ ലേബർ അക്കേമഡേഷൻ ചട്ടപ്രകാരം, വ്യാവസായിക കേന്ദ്രങ്ങൾക്ക് സമീപമായിരിക്കണം താമസസ്ഥലം ഒരുക്കേണ്ടത്.  കൂടാതെ ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോളുകൾക്ക് അനുസൃതമായി തൊഴിലുടമ തൊഴിലാളികൾക്ക് സുരക്ഷാ ഉപകരണങ്ങളും കിറ്റുകളും നൽകേണ്ടതുണ്ട്.  

കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഏറെ  ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് യുഎഇ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം പുറത്തു വിട്ടിരിയ്ക്കുന്നത്.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News