ദുബായ്: ശൈഖ് മക്തൂം ബിന്‍ മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ യുഎഇ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായി നിയമിച്ചു. യുഎഇ (UAE) വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ (Dubai) ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
മുഹമ്മദ് ബിൻ ഹാദി അൽ ഹുസൈനിയെ സാമ്പത്തിക കാര്യ സഹമന്ത്രിയായി നിയമിച്ചു. അബ്ദുല്ല ബിൻ സുൽത്താൻ ബിൻ അവാദ് അൽ നുഐമിയെ നീതിന്യായ മന്ത്രിയായും നിയമിച്ചു. ഡോ. അബ്ദുർ റഹ്മാൻ അൽ അവാർ മാനവ വിഭവശേഷി എമിറൈസേഷൻ വകുപ്പുകൾ കൈകാര്യം ചെയ്യും.
മറിയം അല്‍മഹീരിയെ കാലാവസ്ഥാ വ്യതിയാന - പരിസ്ഥിതി വകുപ്പ് മന്ത്രിയായും അബ്‍ദുല്ല ബിന്‍ മുഹൈര്‍ അല്‍ കെത്‍ബിയെ ഫെഡറല്‍ സുപ്രീം കൗൺസിൽകാര്യ മന്ത്രിയായും നിയമിച്ചു. ഉപപ്രധാനമന്ത്രിയായി നിയമിക്കപ്പെട്ട ശൈഖ് മക്തൂമിനെ സഹോദരന്‍ കൂടിയായ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററിലൂടെ (Twitter) അഭിനന്ദിച്ചു.
ALSO READ: UAE: കോവിഡ് വാക്‌സിനേഷനില്‍ മുന്‍പന്തിയില്‍ യുഎഇ, രാജ്യത്ത് ജന ജീവിതം സാധാരണ നിലയിലേക്ക്
അടുത്ത 50 വര്‍ഷത്തേക്ക് ഫെഡറല്‍ ഭരണകൂടത്തിന്റെ പ്രവര്‍ത്തനത്തിന് പുതിയ രീതി സ്വീകരിക്കുകയാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. വ്യത്യസ്തമായ പദ്ധതികളോടെയാണ് അടുത്ത 50 വർഷങ്ങളെ സമീപിക്കുന്നത്. ശൈഖ് മക്തൂമിന്റെ പ്രവൃത്തി പരിചയം രാജ്യത്തിന്റെ കുതിപ്പിന് മുതൽക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...