യു ഫെസ്റ്റ് അഞ്ചാം ഘട്ടം അബുദാബിയില്‍ അരങ്ങേറി

ജന്മനാടിന്‍റെ കലോത്സവ ഓര്‍മ്മകള്‍ പുതുക്കി യു ഫെസ്റ്റ് അഞ്ചാം ഘട്ടം അബുദാബിയില്‍ അരങ്ങേറി. യുഎഇയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള യുഫെസ്റ്റ് 2017ന്‍റെ അഞ്ചാംഘട്ട മത്സരങ്ങള്‍ അബുദാബി ഡ്യൂണ്‍സ് ഇന്‍റര്‍നാഷണല്‍ സ്കൂളിലാണ് നടന്നത്. കലോത്സവത്തില്‍ എമിറേറ്റിലെ പന്ത്രണ്ട് സ്കൂളുകളില്‍ നിന്നായി എണ്ണൂറോളം വിദ്യാര്‍ത്ഥികള്‍ പതിനേഴു ഇനങ്ങളിലായി മാറ്റുരച്ചു.

Last Updated : Nov 25, 2017, 11:10 AM IST
യു ഫെസ്റ്റ് അഞ്ചാം ഘട്ടം അബുദാബിയില്‍ അരങ്ങേറി

അബുദാബി: ജന്മനാടിന്‍റെ കലോത്സവ ഓര്‍മ്മകള്‍ പുതുക്കി യു ഫെസ്റ്റ് അഞ്ചാം ഘട്ടം അബുദാബിയില്‍ അരങ്ങേറി. യുഎഇയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള യുഫെസ്റ്റ് 2017ന്‍റെ അഞ്ചാംഘട്ട മത്സരങ്ങള്‍ അബുദാബി ഡ്യൂണ്‍സ് ഇന്‍റര്‍നാഷണല്‍ സ്കൂളിലാണ് നടന്നത്. കലോത്സവത്തില്‍ എമിറേറ്റിലെ പന്ത്രണ്ട് സ്കൂളുകളില്‍ നിന്നായി എണ്ണൂറോളം വിദ്യാര്‍ത്ഥികള്‍ പതിനേഴു ഇനങ്ങളിലായി മാറ്റുരച്ചു.

നാട്യ ഇനങ്ങളായ മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ മത്സരങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തി. ആസ്വാദകരുടെ പങ്കാളിത്തം കൊണ്ട് കഴിഞ്ഞ മൂന്നാഴ്ചകളിലായി യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നടക്കുന്ന മത്സരങ്ങള്‍ ശ്രദ്ധേയമായി. കേരളത്തില്‍ നിന്നെത്തിയ പതിനൊന്ന് പേരടങ്ങിയ പാനലാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നത്. അടുത്തമാസം രണ്ടിന് ദുബായി ഇത്തിസലാത്ത് അക്കാദമിയില്‍വച്ചു നടക്കുന്ന മെഗാ ഫൈനലിലൂടെ രാജ്യത്തെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ പ്രതിഭകളെ കണ്ടെത്തും.

Trending News