beaches in Kerala: അവധിക്കാലത്ത് അടിച്ച് പൊളിക്കാൻ ഈ മനോഹര തീരങ്ങളിലേക്ക് പോയാലോ....

ഒരു തീരദേശ സംസ്ഥാനമായതിനാൽ കേരളത്തിലെ  പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പലതും മനോഹരമായ ബീച്ചുകളാണ്.

ദൈവത്തിൻ്റെ സ്വന്തം നാട് ഒട്ടനവധി മനോഹരമായ തീരങ്ങളാൽ സമ്പന്നമാണ്. കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന കേരളത്തിലെ പ്രധാനപ്പെട്ട ബീച്ചുകളെ പരിചയപ്പെടാം. 

 

1 /6

തിരുവനന്തപുരത്ത് നിന്ന് ഏകദേശം 50 കിലോമീറ്റര്‍ വടക്കായി സ്ഥിതി ചെയ്യുന്ന ബീച്ചാണ് വർക്കല ബീച്ച്. 2000 വർഷം പഴക്കമുള്ള വിഷ്ണു ക്ഷേത്രവും ശിവഗിരി മഠവും ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങളാണ്.  

2 /6

തിരുവനന്തപുരം ജില്ലയിലെ മറ്റൊരു പ്രധാനപ്പെട്ട ബീച്ചാണ് ശംഖുമുഖം. ഇവിടുത്തെ സൂര്യാസ്തമയം മനോഹരമായ കാഴ്ചയാണ്. കേരളത്തിലെ ഏറ്റവും സവിശേഷ നിര്‍മിതികളില്‍ ഒന്നായ മത്സ്യകന്യക ശില്പവും ഇവിടുത്തെ പ്രത്യേകതയാണ്.

3 /6

പുഴയുടെയും കടലിന്റെയും സംഗമസ്ഥാനമായ അഴിമുഖത്തിന് പേരു കേട്ടതാണ് തൃശ്ശൂരിലെ ചാവക്കാട് ബീച്ച്. സമീപത്തുള്ള വിളക്കുമാടവും ബീച്ചിന്റെ മറുവശത്തുള്ള രാമച്ചപ്പാടവും ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളാണ്.  

4 /6

എറണാകുളം ജില്ലയിലെ വൈപ്പിന്‍ ദ്വീപിന്റെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ബിച്ചാണ് മുനമ്പം. പിക്‌നിക്കുകള്‍ക്കും ട്രെക്കിംഗിനും അനുയോജ്യമായ നിരവധി സ്ഥലങ്ങള്‍ മുനമ്പം ബീച്ചിന് ചുറ്റിലുമുണ്ട്.   

5 /6

കണ്ണൂരിലെത്തുന്ന സന്ദര്‍ശകരുടെ ഹൃദയം കവരുന്ന ബീച്ചാണ് മീൻ കുന്ന് ബീച്ച്. ഇവിടെ വരുന്നവർക്ക്  ചുറ്റുമുള്ള ചെറിയ കുടിലുകളില്‍ നിന്നുള്ള ഭക്ഷണങ്ങൾ കഴിച്ച് പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കാം.

6 /6

കോഴിക്കോടിലെ അതിമനോഹരവും നന്നായി പരിപാലിക്കപ്പെടുന്നതുമായ തീരമാണ് കൊളാവി ബീച്ച്. നീന്തല്‍ക്കാരുടെ പറുദീസയായി ഇവിടം കണക്കാക്കുന്നു. വംശനാശ ഭീഷണി നേരിടുന്ന ഒലിവ് റിഡ്‌ലി കടലാമകളുടെ സാനിധ്യവും ഇവിടുത്തെ പ്രത്യേകതയാണ്.

You May Like

Sponsored by Taboola