സ്പുട്നിക് വാക്‌സിനെ കുറിച്ച്‌ നിങ്ങൾക്ക് അറിയേണ്ടതെല്ലാം

1 /4

കോവിഷീൽഡിനും കോവാക്സിനും പുറമെ സ്പുട്നിക്‌ 5 വാക്‌സിന് ഉപയോഗത്തിന് അനുമതി നൽകി. നിലവിൽ രാജ്യത്ത് വാക്‌സിൻ ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് സ്പുട്നിക് വാക്‌സിൻ അനുമതി നൽകിയത്.  സ്പുടിനിക്കിന് പുറമെ ഇനി ഫൈസറുൾപ്പെടെ മറ്റ് വാക്സിനുകൾക്കും അനുമതി നൽകിയേക്കും. സ്പുട്നിക്കിനെ കുറിച്ച് നിങ്ങൾക്ക് അറിയേണ്ടതെല്ലാം.  

2 /4

ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിനാണ് സ്പുട്നിക്  V. റഷ്യൻ നിർമ്മിത വാക്‌സിനാണ് സ്പുട്നിക്. ഗമെലിയ നാഷണൽ സെന്റർ ഓഫ് എപിഡമോളജി ആണ് വാക്‌സിൻ നിർമ്മിച്ചിരിക്കുന്നത്.   

3 /4

2020 ഓഗസ്റ്റ് 11 നാണ് വാക്‌സിൻ അനുമതി നൽകിയത്. വിവിധ രാജ്യങ്ങളിൽ  സ്പുട്നിക് 5 ന്റെ ഉപയോഗം ആരംഭിച്ചിരുന്നു. ഇപ്പോൾ അടിയന്തര ഉപയോഗത്തിനാണ് ഇന്ത്യയിൽ അനുമതി നൽകിയിരിക്കുന്നത്.  

4 /4

ലോകത്തിലെ ആദ്യ ഭൂമിയുടെ മനുഷ്യ നിർമ്മിത ഉപഗ്രഹമായ സ്പുട്നിക് 1 ന്റെ ഓർമ്മയ്ക്കായി ആണ് വാക്‌സിന് സ്പുട്നിക് എന്ന് പേരിട്ടിരിക്കുന്നത്. V എന്ന അക്ഷരം വാക്‌സിനെയാണ് സൂചിപ്പിക്കുന്നത്. അത് റോമൻ നമ്പർ അഞ്ചല്ല.

You May Like

Sponsored by Taboola