Guru Retrograde: വ്യാഴം വക്രഗതിയിൽ; ഇനിയുള്ള 120 ദിവസം ഈ രാശികൾക്ക് രാജയോഗം

Guru vakri 2022: ഇന്ന് (ജൂലൈ 2) മുതൽ സ്വന്തം രാശിയായ മീനത്തിൽ വ്യാഴം സഞ്ചരിക്കും. 2022 നവംബർ വരെ വ്യാഴം ഈ സ്ഥാനത്ത് തുടരും. വ്യാഴത്തിന്റെ വക്ര​ഗതി ജ്യോതിഷപ്രകാരം വളരെ പ്രധാനമാണ്. വ്യാഴത്തിന്റെ ഈ വിപരീത ചലനം 12 രാശികളെയും ബാധിക്കും. ചിലർക്ക് ശുഭകരമായും മറ്റ് ചിലർക്ക് അശുഭകരവും ആയിരിക്കും ഈ രാശിമാറ്റം. ഏതൊക്കെ രാശിക്കാർക്ക് വ്യാഴത്തിന്റെ വക്ര​ഗതി മൂലം രാജയോ​ഗം ഉണ്ടാകുമെന്ന് നോക്കാം. 

 

1 /5

ഇടവം: വ്യാഴത്തിന്റെ വക്ര​ഗതി ഇടവം രാശിക്കാർക്ക് വളരെയധികം ​ഗുണം ചെയ്യും. ഈ രാശിക്കാരുടെ വരുമാനം വർധിക്കാനുള്ള സാധ്യതയുണ്ട്. ഓഫീസ് ജീവനക്കാർക്ക് സ്ഥാനക്കയറ്റവും ശമ്പള വർധനവും ലഭിക്കും. വ്യാപാരികളായ ഇടവം രാശിക്കാർക്ക് ലാഭം നേടാൻ സാധിക്കും. ഇക്കൂട്ടരുടെ പ്രവർത്തന ശൈലിയിൽ ക്രിയാത്മകമായ മാറ്റം ദൃശ്യമാകും.   

2 /5

മിഥുനം: മിഥുനം രാശിക്കാർക്ക് വ്യാഴത്തിന്റെ രാശിമാറ്റം ശുഭകരമായിരിക്കും. ഈ കാലയളവിൽ നിങ്ങളുടെ ബിസിനസ് മെച്ചപ്പെടാൻ സാധ്യതയുണ്ട്. സ്ഥാനക്കയറ്റമോ സ്ഥലം മാറ്റമോ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് ശുഭകരമായ നേട്ടങ്ങൾ നൽകും. വ്യാപാരികൾക്ക് ഇക്കാലയളവിൽ കൂടുതൽ ലാഭം ലഭിക്കും.   

3 /5

കർക്കടകം: വ്യാഴത്തിന്റെ വക്ര​ഗതി കർക്കടക രാശിക്കാർക്ക് അനുകൂലമായിരിക്കും. ഈ കാലയളവിൽ കർക്കടകം രാശിക്കാർക്ക് ആത്മീയതയിൽ താൽപര്യമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.  

4 /5

കുംഭം: കുംഭം രാശിയിലുള്ളവർക്ക് സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. ദമ്പതികൾക്ക് പരസ്പര പിന്തുണ ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ചെലവുകൾ കൂടാൻ സാധ്യതയുണ്ട്.   

5 /5

മീനം: വ്യാഴത്തിന്റെ രാശിമാറ്റം മീനം രാശിക്കാർക്ക് ഗുണം ചെയ്യും. ജോലിയിൽ മാറ്റം ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ മാറ്റം മികച്ച നേട്ടങ്ങൾ നൽകും. വ്യാപാരികൾക്ക് ഈ സമയം അനുകൂലമായിരിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

You May Like

Sponsored by Taboola