ശനി സംക്രമിക്കുന്ന 23 ഒക്ടോബർ മുതൽ ജനുവരി വരെ ഇടവം ഉൾപ്പെടെയുള്ള നിരവധി രാശിക്കാരുടെ ജീവിതത്തിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും.
ഗ്രഹങ്ങൾക്കിടയിൽ നീതിയുടെ ദേവനായാണ് ശനിയെ കണക്കാക്കുന്നത്. എല്ലാവരുടെയും ജീവിതത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന ഗ്രഹമാണിത്. ഒരു വ്യക്തിയുടെ കർമ്മത്തിന് അനുസരിച്ച് അതിനുള്ള ഫലം ശനിദേവൻ നൽകുന്നു. ഒക്ടോബർ 23ന് ശനി മകരം രാശിയിൽ നേർരേഖയിൽ സഞ്ചരിക്കാൻ പോവുകയാണ്. ശനിയുടെ സ്ഥാനമാറ്റം പല രാശിക്കാരുടെയും ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടാക്കും. ഏതൊക്കെ രാശികളിൽ ശനിയുടെ സംക്രമണം പ്രതികൂല ഫലങ്ങൾ നൽകുമെന്ന് നോക്കാം...
ഇടവം: ശനി സംക്രമണ നാളുകളിൽ ഇടവം രാശിക്കാർക്ക് ജീവിതത്തിൽ നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഭാഗ്യം നിങ്ങളെ തുണച്ചേക്കില്ല. ജോലിയിൽ തടസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ചെലവ് കൂടും. ലാഭം കുറയും. കുടുംബ പ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളും മൂലം ഉത്കണ്ഠ ഉണ്ടാകാൻ സാധ്യതയുണ്ട്.
കർക്കടകം: കർക്കടക രാശിക്കാർക്ക് ശനിയുടെ സംക്രമം പല പ്രശ്നങ്ങളും ഉണ്ടാക്കും. ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പ്രശ്നങ്ങൾ നേരിടേണ്ടിവരും. വരുമാനം കുറയുകയും ചെലവ് കൂടുകയും ചെയ്യും. ദാമ്പത്യ ജീവിതത്തിലും ചില ഉയർച്ച താഴ്ചകൾ ഉണ്ടാകും. ധനനഷ്ടവും നേരിടാം.
കന്നി: കന്നി രാശിക്കാർക്ക് ശനിയുടെ രാശിമാറ്റം ജീവിതത്തിൽ പല പ്രശ്നങ്ങളും ഉണ്ടാക്കും. ജോലികളിൽ ശനി തടസ്സങ്ങൾ സൃഷ്ടിക്കും. നിങ്ങളുടെ അടുത്ത ആളുകളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പല തരത്തിലുള്ള തടസങ്ങളും നേരിടേണ്ടതായി വരും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. ചെലവുകൾ നിയന്ത്രിക്കാൻ ശ്രമിക്കുന്നതും നല്ലതാണ്.
മകരം: ഈ സമയത്ത് നിങ്ങളുടെ മാനസിക ആകുലതകൾ ഉയർന്നതായിരിക്കും. ബിസിനസിൽ ഒന്നിനുപുറകെ ഒന്നായി പ്രശ്നങ്ങൾ വരും. ഇതോടൊപ്പം നിങ്ങളുടെ ചെലവുകളും വർദ്ധിക്കും. ഈ കാലയളവിൽ ആശയക്കുഴപ്പം വർദ്ധിക്കും. നിങ്ങളുടെ സഹോദരങ്ങളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ പുലർത്തുക.
കുംഭം: കുംഭം രാശിക്കാർക്ക് ശനിയുടെ സംക്രമണം ജീവിതത്തിൽ അസ്വസ്ഥതയുണ്ടാക്കും. ചെലവ് ഉയരും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിവരും. വിദേശയാത്രയ്ക്കുള്ള യോഗം ഉണ്ടാകുമെങ്കിലും അതിനായി ധാരാളം പണം ചെലവാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.