ഒരു അര്‍ജന്‍റീനന്‍ ആരാധകന്‍ വീടിനോട് ചെയ്തത്!

മോസ്കോയിലെ ലുസ്നികി സ്റ്റേഡിയത്തില്‍ ജൂലൈ 15ന് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ അര്‍ജന്‍റീന കപ്പടിക്കുമെന്നും അദ്ദേഹം പറയുന്നു.

Updated: Jun 12, 2018, 03:14 PM IST
ഒരു അര്‍ജന്‍റീനന്‍ ആരാധകന്‍ വീടിനോട് ചെയ്തത്!

കാല്‍പന്തടിമേളത്തിന് ആരവമൊരുങ്ങാന്‍ രണ്ടുദിനങ്ങള്‍ കൂടി ശേഷിക്കേ തങ്ങളുടെ ഇഷ്ട ടീമിനോടുള്ള സ്നേഹം എങ്ങനെ പ്രകടമാക്കാമെന്നുള്ള തത്രപ്പാടിലാണ് ആരാധകര്‍. ബ്രസീല്‍, ജര്‍മ്മനി, അര്‍ജന്‍റീന, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കാണ് ഇന്ത്യയില്‍ കൂടുതല്‍ ആരാധകരുള്ളത്. അതില്‍ തന്നെ ഏറ്റവും കൂടുതല്‍പേര്‍ ബ്രസീലിനും അര്‍ജന്‍റീനയ്ക്കുമൊപ്പമാണ്.

അര്‍ജന്‍റീനയ്ക്ക് ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് പശ്ചിമ ബംഗാളിലാണ്. ഇവിടെയുള്ള ഒരു അര്‍ജന്‍റീനന്‍ ആരാധകന്‍ തന്‍റെ ഇഷ്ട ടീമിനോടുള്ള ആരാധനമൂത്ത് വീടിനാകെ അര്‍ജന്‍റീനിയന്‍ പതാകയുടെ നിറവും നല്‍കിയിരിക്കുകയാണ്.

നോര്‍ത്ത് 24 പര്‍ഗാനയില്‍ നിന്നുള്ള ചായ വില്‍പ്പനക്കാരനായ അദ്ദേഹം, തന്‍റെ ഇഷ്ട നായകന്‍ ലയണല്‍ മെസ്സിയാണെന്നും വ്യക്തമാക്കി. മോസ്കോയിലെ ലുസ്നികി സ്റ്റേഡിയത്തില്‍ ജൂലൈ 15ന് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ അര്‍ജന്‍റീന കപ്പടിക്കുമെന്നും അദ്ദേഹം പറയുന്നു.

തന്‍റെ ചായക്കടയ്ക്ക് മുന്നില്‍ നെറ്റിയില്‍ ചുവന്ന കുറിതൊട്ട മെസ്സിയുടെ ചിത്രവും അദ്ദേഹം തൂക്കിയിട്ടുണ്ട്‌.