CCL 2023 : അടിമുടി മാറി സിസിഎല്ലും കേരള സ്ട്രൈക്കേഴ്സും; കുഞ്ചാക്കോ ബോബൻ ക്യാപ്റ്റൻ; ഉണ്ണി മുകുന്ദനും വിജയ് യേശുദാസും ടീമിൽ; ബിജു മേനോൻ ഇല്ല

Kerala Strikers Celebrity Cricket League ; ഫെബ്രുവരി 19നാണ് കേരള സ്ട്രൈക്കേഴ്സിന്റെ ആദ്യ മത്സരം. കുഞ്ചാക്കോ ബോബൻ ടീമിനെ നയിക്കും

Written by - Zee Malayalam News Desk | Last Updated : Feb 8, 2023, 02:30 PM IST
  • ഫെബ്രുവരി 18ന് ലീഗ് ആരംഭിക്കും
  • മത്സരഘടനയിൽ അടിമുടി മാറ്റം
  • മാർച്ച് 19നാണ് ഫൈനൽ
  • കേരളത്തിന്റെ ആദ്യ മത്സരം ഫെബ്രുവരി 19ന്
CCL 2023 : അടിമുടി മാറി സിസിഎല്ലും കേരള സ്ട്രൈക്കേഴ്സും; കുഞ്ചാക്കോ ബോബൻ ക്യാപ്റ്റൻ; ഉണ്ണി മുകുന്ദനും വിജയ് യേശുദാസും ടീമിൽ; ബിജു മേനോൻ ഇല്ല

ഇന്ത്യൻ സിനിമയിലെ വിവിധ ഇൻഡസ്ട്രികളുടെ താരങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്ന സെലിബ്രേറ്റി ക്രിക്കറ്റ് ലീഗിന്റെ കർട്ടൺ റെയ്സർ മുംബൈയിൽ നടന്നു. സിസിഎല്ലിന്റെ പുതിയ സീസൺ ഫെബ്രുവരി 18ന് ആരംഭിക്കും. ഫെബ്രുവരി 19ന് തിരുവനന്തപുരത്ത് വെച്ചാണ് കേരള സ്ട്രൈക്കേഴ്സിന്റെ ആദ്യ മത്സരം. കുഞ്ചാക്കോ ബോബൻ കേരള ടീമിനെ നയിക്കും. ഉണ്ണി മുകുന്ദനും അസിഫ് അലിയും ഇന്ദ്രജിത്തും ഗായകൻ വിജയ് യേശുദാസും കേരള ടീമിൽ. കേരള സ്ട്രൈക്കേഴ്സിന്റെ ജേഴ്സിയും പ്രകാശനം ചെയ്തു. ഇത്തവണ കുറത്ത ജേഴ്സിയിലാണ് സ്ട്രൈക്കേഴ്സ് ലീഗിൽ പങ്കെടുക്കുക.

ഫെബ്രുവരി 19ന് തിരുവന്തപുരത്ത് വെച്ച് നടക്കുന്ന മത്സരം മാത്രമാണ് കേരള ടീമിന് സ്വന്തം തട്ടകത്തിൽ വെച്ചുള്ളത്. ലീഗിൽ ആകെ 19 മത്സരങ്ങളാണുള്ളത്. മാർച്ച് 19ന് ഹൈദരാബാദിൽ വെച്ചാണ് ഫൈനൽ. സ്ട്രൈക്കേഴ്സിന് പുറമെ  ബംഗാള്‍ ടൈഗേഴ്‌സ്, മുംബൈ ഹീറോസ്, പഞ്ചാബ് ദേ ഷേര്‍, കര്‍ണാടക ബുള്‍ഡോസേഴ്‌സ്, ഭോജ്പുരി ദബാങ്‌സ്, തെലുഗു വാരിയേഴ്‌സ്,ചെന്നൈ റൈനോസ് എന്നീ ടീമുകളാണ് സിസിഎല്ലിൽ അണിനിരക്കുക. പാർലെ ബിസ്കറ്റാണ് ടൈറ്റിൽ സ്പോൺസർ.

ALSO READ : 'അറിഞ്ഞില്ല... ആരും പറഞ്ഞില്ല... ഇങ്ങനെ ഒരു സൂപ്പർ സീനിയറെ പറ്റി': ബിജു മേനോനും ക്രിക്കറ്റ് താരമായിരുന്നു; ചിത്രം പങ്കുവച്ച് സഞ്ജു സാംസൺ

സിസിഎല്ലിന്റെ പുതിയ മത്സരഘടന

മത്സരരത്തിന്റെ ഘടനയിൽ മാറ്റവുമായിട്ടാണ് ഇത്തവണത്തെ ലീഗ് അവതരിപ്പിക്കുന്നത്. പത്ത് ഓവർ ഫോർമാറ്റിലാണ് ഇന്നിങ്സെങ്കിലും അതിൽ ടെസ്റ്റിന്റെ ശൈലിയും ഉൾപ്പെടുത്തിയാണ് അവതരിപ്പിക്കുന്നത്. ഇരു ടീമും ആദ്യ പത്ത് ഓവർ വീതം ബാറ്റ് ചെയ്യും. തുടർന്ന് ആദ്യം ബാറ്റ് ചെയ്യുന്ന ടീം വീണ്ടും രണ്ടാം ഇന്നിങ്സ് നടത്തും. പിന്നീടുള്ള റൺറേറ്റിന്റെ അടിസ്ഥാനത്തിൽ വിജയലക്ഷ്യം ഒരുക്കിയാണ് രണ്ടാമത്തെ ടീമിന് അടുത്ത ബാറ്റിങ് അനുവദിക്കുക.

അടിമുടി മാറി സ്ട്രൈക്കേഴ്സും

മുൻ സീസണുകളിൽ പച്ച ജേഴ്സിയിൽ എത്തിയുരുന്ന കേരള സ്ട്രൈക്കേഴ്സ് ഇത്തവണ കറുപ്പ് ജേഴ്സിയിലാണ് അണിനിരക്കുന്നത്. പുതിയ സീസണിന്റെ കർട്ടൺ റെയ്സറിന്റെ വേദിയിൽ സ്ട്രൈക്കേഴ്സിന്റെ ജേഴ്സിയുടെ പ്രകാശനവും നടന്നു. കുഞ്ചാക്കോ ബോബൻ നയിക്കുന്ന കേരള ടീമിൽ എസ്, ഇന്ദ്രജിത്, അസിഫ് അലി, സൈജു കുറുപ്പ്, വിജയ് യേശുദാസ്, ഉണ്ണി മുകുന്ദൻ, രാജീവ് പിള്ള, അർജ്ജൻ നന്ദകുമാർ, വിവേക് ഗോപൻ, മണിക്കുട്ടൻ, സിജു വിൽസൺ, ഷഫീഖ് റഹ്മാൻ, വിനു മോഹൻ, പ്രാശാന്ത് അലക്സാണ്ടർ, നിഖിൽ മേനോൻ , സഞ്ജു ശിവറാം, പ്രജോദ് കലാഭവൻ, ആന്റണി പെപ്പെ, സിദ്ധാർഥ് മേനോൻ, ജീൻ പോൾ ലാൽ എന്നിവരുള്ളത്. അതേസമയം മുൻ തൃശൂർ ജില്ല ക്രിക്കറ്റ് താരമായിരുന്ന ബിജു മേനോൻ ടീമിൽ ഇടം നേടിയില്ല. നടിമാരായ ദീപ്തി സതിയും പ്രയാഗ മാർട്ടിനും കേരള ടീമിന്റെ ബ്രാൻഡ് അംബാസിഡർമാർ. 2014, 2017 സീസണിൽ കേരള സ്ട്രൈക്കേഴ്സ് റണ്ണേഴ്സപ്പായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

More Stories

Trending News