ന്യുഡൽഹി: ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാർ കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് ക്വാറന്റീനിൽ പ്രവേശിച്ചു. അദ്ദേഹത്തിന് മാത്രമല്ല ഭാര്യയ്ക്കും കൊവിഡ് ലക്ഷണങ്ങളുണ്ടെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ മാസം 22 ന് ഭുവനേശ്വർ കുമാറിന്റെ അമ്മയ്ക്ക് കൊവിഡ് (Covid) സ്ഥിരീകരിച്ചിരുന്നു. അതിന് പിന്നാലെ ഇരുവരിലും ലക്ഷണങ്ങൾ ഉണ്ടാകുകയായിരുന്നു എന്നാണ് സൂചന. പക്ഷേ ഭുവനേശ്വർ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചുവെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.
Also Read: viral video: ഓൺലൈൻ ക്ലാസിനെക്കുറിച്ച് മോദിയോട് പരാതി പറഞ്ഞ് ആറുവയസുകാരി; പ്രതികരിച്ച് അധികാരികൾ
ഇംഗ്ലണ്ട് പര്യടനത്തിൽ ആദ്യമേ ഭുവി ഉൾപ്പെട്ടിരുന്നില്ല അതുപോലെ തന്നെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ടീമിലും ഭുവനേശ്വർ കുമാർ ഇല്ലായിരുന്നു. ഇനി ഭൂവിക്ക് കളിക്കേണ്ടത് അടുത്തമാസം വരുന്ന ശ്രീലങ്കൻ പര്യടനമാണ്. കളിയിലെ പ്രധാന താരങ്ങൾ ഇംഗ്ലണ്ട് പര്യടനത്തിന് പോകുന്നതിനാൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കുന്ന ആളുകൂടിയാണ് ഭുവി.
ഭുവനേശ്വർ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചാൽ പോലും ജൂൺ ആകുമ്പോഴേക്കും പൂർണ്ണ കായികക്ഷമത കൈവരിക്കും എന്ന കാര്യത്തിൽ സംശയമില്ല. അമ്മയ്ക്ക് കൊവിഡ് ബാധിച്ചിരുന്ന സമയത്ത് കുടുംബാംഗങ്ങളെ പരിശോധിച്ചപ്പോൾ എല്ലാവരും നെഗറ്റീവായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...