ഫിഫ അണ്ടര്‍ 17 ലോകകപ്പ്: പരാഗ്വേ 5-0ത്തിന് തകര്‍ത്ത് അമേരിക്ക ക്വാര്‍ട്ടറില്‍

ഫിഫ അണ്ടര്‍-17 ലോകകപ്പില്‍ വമ്പന്‍ അട്ടിമറി. ശക്തരായ പരാഗ്വെ​യെ ഗോ​ള്‍ മ​ഴ​യി​ല്‍ മു​ക്കി ജര്‍മ്മനിക്കൊപ്പം അ​മേ​രി​ക്കയും അ​ണ്ട​ര്‍-17 ലോ​ക​ക​പ്പി​ന്‍റെ ക്വാ​ര്‍ട്ട​റി​ല്‍ കടന്നു. ഗ്രൂ​പ്പ് ഘട്ടത്തില്‍ മൂന്നു ജയവുമായി  വ​ന്ന പ​രാ​ഗ്വെ​യെ എ​തി​രി​ല്ലാ​ത്ത അ​ഞ്ചു ഗോ​ളു​ക​ള്‍ക്കാ​ണ് അ​മേ​രി​ക്ക​ന്‍ പ​ട ത​ക​ര്‍ത്ത​ത്. 19-ാം മി​നി​റ്റി​ല്‍ ടിം ​വീ​യി​ലൂ​ടെ​യാ​ണ് അ​മേ​രി​ക്ക ഗോ​ള​ടി തു​ട​ങ്ങി​യ​ത്. 

Last Updated : Oct 17, 2017, 03:29 PM IST
ഫിഫ അണ്ടര്‍ 17 ലോകകപ്പ്: പരാഗ്വേ 5-0ത്തിന് തകര്‍ത്ത് അമേരിക്ക ക്വാര്‍ട്ടറില്‍

ന്യൂ​ഡ​ല്‍ഹി: ഫിഫ അണ്ടര്‍-17 ലോകകപ്പില്‍ വമ്പന്‍ അട്ടിമറി. ശക്തരായ പരാഗ്വെ​യെ ഗോ​ള്‍ മ​ഴ​യി​ല്‍ മു​ക്കി ജര്‍മ്മനിക്കൊപ്പം അ​മേ​രി​ക്കയും അ​ണ്ട​ര്‍-17 ലോ​ക​ക​പ്പി​ന്‍റെ ക്വാ​ര്‍ട്ട​റി​ല്‍ കടന്നു. ഗ്രൂ​പ്പ് ഘട്ടത്തില്‍ മൂന്നു ജയവുമായി  വ​ന്ന പ​രാ​ഗ്വെ​യെ എ​തി​രി​ല്ലാ​ത്ത അ​ഞ്ചു ഗോ​ളു​ക​ള്‍ക്കാ​ണ് അ​മേ​രി​ക്ക​ന്‍ പ​ട ത​ക​ര്‍ത്ത​ത്. 19-ാം മി​നി​റ്റി​ല്‍ ടിം ​വീ​യി​ലൂ​ടെ​യാ​ണ് അ​മേ​രി​ക്ക ഗോ​ള​ടി തു​ട​ങ്ങി​യ​ത്. 

ആദ്യ പകുതിയില്‍ ഇരു ടീമും ഒപ്പത്തിനൊപ്പം നിന്നു. അമേരിക്കയെക്കാള്‍ കൂടുതല്‍ അവസരങ്ങള്‍ നേടാനായ പരാഗ്വേയ്ക്ക് പക്ഷേ എതിര്‍ടീമിന്‍റെ ഗോള്‍വല ഭേദിക്കാന്‍ മാത്രമായില്ല.  ഒ​രു ഗോ​ള്‍ ലീ​ഡു​മാ​യി ആ​ദ്യ പ​കു​തി അ​വ​സാ​നി​പ്പി​ച്ച അ​മേ​രി​ക്ക ര​ണ്ടാം പ​കു​തി​യി​ല്‍ വി​ശ്വ​രൂ​പം പു​റ​ത്തെ​ടു​ത്തു. 53-ാം മി​നി​റ്റി​ല്‍ ടിം ​വീ​യു​ടെ ര​ണ്ടാം ഗോ​ള്‍ ടീ​മി​ന്‍റെ ലീ​ഡ് ഉയർത്തി.

63-ാം മി​നി​റ്റി​ല്‍ ആ​ന്‍ഡ്രൂ കാ​ള്‍ട്ട​നിലൂടെ അ​മേ​രി​ക്ക വീ​ണ്ടും പലീഡ് ഉയര്‍ത്തി‍. 74-ാം മി​നി​റ്റി​ല്‍ ക്യാ​പ്റ്റ​ന്‍ ജോ​ഷ് സാ​ര്‍ജ​ന്‍റി​നും പരാഗ്വേ വ​ല​യി​ല്‍ പ​തി​ച്ച​തോ​ടെ അ​മേ​രി​ക്ക​യു​ടെ ലീ​ഡ് 4-0 എ​ന്ന നി​ല​യി​ലെ​ത്തി. ക​ളി​യു​ടെ കാ​വ്യ​നീ​തി എ​ന്ന പോ​ലെ 77-ാം മി​നി​റ്റി​ല്‍ ടിം ​വീ വീ​ണ്ടും പ​രാ​ഗ്വ വ​ല ച​ലി​പ്പി​ച്ചു ത​ന്‍റെ ഹാ​ട്രി​ക് തി​ക​ച്ചു. ക​ളി​യി​ല്‍ ഒ​രി​ക്ക​ല്‍ പോ​ലും മേ​ധാ​വി​ത്വം നേ​ടാ​ന്‍ പരാഗ്വേ​യ്ക്കാ​യി​ല്ല. 

Trending News