IND vs SA : അവസരം നഷ്ടപ്പെടുത്തി കളഞ്ഞ് സഞ്ജു; 211ന് ഇന്ത്യ പുറത്ത്

IND vs SA 2nd ODI : ഓപ്പണർ സായി സുദർശന്റെയും ക്യാപ്റ്റൻ  കെ.എൽ രാഹുലിന്റെയും അർധ സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യക്ക് സ്കോർ ബോർഡ് 200 കടത്താൻ സാധിച്ചത്

Written by - Jenish Thomas | Last Updated : Dec 19, 2023, 08:32 PM IST
  • ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ആദ്യ ബാറ്റിങ് ചെയ്യാൻ അനുവദിക്കുകയായിരുന്നു ദക്ഷിണാഫ്രിക്ക
  • 12 റൺസെടുത്ത് സഞ്ജു പുറത്താകുകയായിരുന്നു.
  • ബ്രൂറെൻ ഹെൻഡ്രിക്സിനായിരുന്നു മലയാളി താരത്തിന്റെ വിക്കറ്റ് ലഭിച്ചത്
IND vs SA : അവസരം നഷ്ടപ്പെടുത്തി കളഞ്ഞ് സഞ്ജു; 211ന് ഇന്ത്യ പുറത്ത്

India vs South Africa 2nd ODI : ഇന്നത്തെ മത്സരം ജയിച്ച് ഏകദിന പരമ്പര സ്വന്തമാക്കാമെന്ന് ഇന്ത്യയുടെ മോഹത്തിന് തിരിച്ചടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 211 റൺസിന് പുറത്തായി. അവസരം മുതലെടുക്കാനാകാതെ 12 റൺസിന് പുറത്തായ മലയാളി താരം സഞ്ജു സാംസൺ പ്രകടനത്തിൽ നിരാശ. ക്യാപ്റ്റൻ കെ.എൽ രാഹുലിന്റെയും ഓപ്പണർ സായി സുദർശന്റെ അർധ സെഞ്ചുറികളുടെ ബലത്തിലാണ് ഇന്ത്യൻ സ്കോർ ബോർഡ് 200 കടക്കാൻ സാധിച്ചത്. 

ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ആദ്യ ബാറ്റിങ് ചെയ്യാൻ അനുവദിക്കുകയായിരുന്നു ആതിഥേയരായ ദക്ഷിണാഫ്രിക്ക. എന്നാൽ തുടക്കം തന്നെ പിഴക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ പോലെ റുതുരാജ് ഗെയ്ക്വാദ് ഇന്നും നിരാശപ്പെടുത്തി. നാല് റൺസെടുത്ത് ഗെയ്ക്വാദ് ആദ്യ ഓവറിൽ തന്നെ പുറത്താകുകയായിരുന്നു. പിന്നാലെ എത്തിയ തിലക് വർമ്മയ്ക്ക് വേണ്ടത്ര പ്രകടനം കാഴ്ചവെക്കാൻ സാധിച്ചില്ല. ശേഷം സായി സുദർശനും ക്യാപ്റ്റൻ രാഹുലും ചേർന്നാണ് ഇന്ത്യൻ ഇന്നിങ്സ് ആശ്വാസം നൽകിയത്.

ALSO READ : IPL 2024 : ഡേവിഡ് വാർണറെ ബ്ലോക്ക് ചെയ്ത് സൺറൈസേഴ്സ് ഹൈദരാബാദ്; കാരണം തേടി ആരാധകർ

അതേസമയം അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജു സാംസൺ ഇന്ത്യൻ ജേഴ്സിയിൽ വീണ്ടും നിരാശപ്പെടുത്തി. ലഭിച്ച അവസരം മുതലെടുക്കാൻ മലയാളി താരത്തിന് സാധിച്ചില്ല. 23 പന്തിൽ 12 റൺസെടുത്ത് സഞ്ജു പുറത്താകുകയായിരുന്നു. ബ്രൂറെൻ ഹെൻഡ്രിക്സിനായിരുന്നു മലയാളി താരത്തിന്റെ വിക്കറ്റ് ലഭിച്ചത്. പിന്നാലെ എത്തി വെടിക്കെട്ട് ബാറ്റർ റിങ്കു സിങ്ങിന് ഏകദിനത്തിലെ അരങ്ങേറ്റത്തിൽ ഒന്നും ചെയ്യാൻ സാധിച്ചില്ല. 

ദക്ഷിണാഫ്രിക്കയ്ക്കായി മൂന്ന് വിക്കറ്റ് നേടിയ നന്ദ്രെ ബർഗറാണ് ഇന്ത്യയുടെ മുൻനിരയെ തകർത്തത്. ബർഗറിനെ കൂടാതെ ഹെൻഡ്രിക്സും കേശവ് മഹാരാജും രണ്ട് വിക്കറ്റുകൾ വീതം നേടി. ലിസാഡ് വില്യംസും എയ്ഡെൻ മക്രവും ചേർന്നാണ് മറ്റ് വിക്കറ്റുകൾ സ്വന്തമാക്കിയത്. പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News