മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന - ടി 20 പരമ്പരകള്‍ക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ജനുവരി മൂന്നിന് ട്വന്റി 20 പരമ്പര തുടങ്ങും. ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യയാണ് ടി20യിൽ ടീമിനെ നയിക്കുക. സൂര്യകുമാർ യാദവ് വൈസ് ക്യാപ്റ്റനാകും. സഞ്ജു സാംസണും ടീമിലുണ്ട്. ടി20യിൽ രോഹിത് ശർമയും വിരാട് കോലിയും കളിക്കില്ല.
അതേസമയം ജനുവരി 10നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. രോഹിത് ശർമയാണ് ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീം ക്യാപ്റ്റൻ. കോലിയും ഏകദിന മത്സരത്തിൽ കളിക്കും. ഹാർദ്ദിക് പാണ്ഡ്യയാമ് വൈസ് ക്യാപ്റ്റൻ. അതേസമയം ബംഗ്ലാദേശിനെതിരേ ടെസ്റ്റ് പരമ്പരയില്‍ കളിച്ച ഋഷഭ് പന്ത് രണ്ട് ടീമിലും ഇല്ല. ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടാതിരുന്ന കെ.എല്‍ രാഹുലിനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇഷാൻ കിഷന്‍ ഏകദിന - ട്വന്റി 20 ടീമിലുണ്ട്. ശിഖര്‍ ധവാനെ ഏകദിന ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.
Also Read: Year Ender 2022: ഷെയ്ൻ വോൺ മുതൽ ബിൽ റസ്സൽ വരെ; 2022ൽ അന്തരിച്ച കായികതാരങ്ങൾ
ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീം: ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്, ശിവം മാവി, മുകേഷ് കുമാര്‍.
ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, മുഹമ്മദ്. ഷമി, മുഹമ്മദ്. സിറാജ്, ഉമ്രാന്‍ മാലിക്, അര്‍ഷ്ദീപ് സിങ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...