Ind vs Zim: ഇന്ത്യ - സിംബാബ്‌വെ ഒന്നാം ടി20 ഇന്ന്; ​'ഗില്ലാട്ട'ത്തിന് കാത്ത് ആരാധകർ

Ind vs Zim 1st T20 squad: ടി20 ലോകകപ്പ് നേടിയ ടീമിലെ ആരും ഈ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഉണ്ടാകില്ല. 

Written by - Zee Malayalam News Desk | Last Updated : Jul 6, 2024, 10:40 AM IST
  • ഐപിഎല്ലിൽ തിളങ്ങിയ യുവതാരങ്ങളാണ് ടീം ഇന്ത്യയ്ക്ക് വേണ്ടി ഇന്ന് കളത്തിലിറങ്ങുക.
  • ഹരാരെ സ്‌പോർട്‌സ് ക്ലബ്ബിലാണ് എല്ലാ മത്സരങ്ങളും നടക്കുക.
  • ഇന്ത്യൻ സമയം വൈകുന്നേരം 4.30നാണ് മത്സരം ആരംഭിക്കുക.
Ind vs Zim: ഇന്ത്യ - സിംബാബ്‌വെ ഒന്നാം ടി20 ഇന്ന്; ​'ഗില്ലാട്ട'ത്തിന് കാത്ത് ആരാധകർ

ഹരാരെ: ഇന്ത്യ - സിംബാബ്‌വെ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ലോകകപ്പ് നേടിയ ടീമിൽ നിന്നുള്ള ആരും ഇന്ന് ഇന്ത്യൻ നിരയിലുണ്ടാകില്ല. പകരം ഐപിഎല്ലിൽ തിളങ്ങിയ യുവതാരങ്ങളാണ് ടീം ഇന്ത്യയ്ക്ക് വേണ്ടി ഇന്ന് കളത്തിലിറങ്ങുക. ഹരാരെ സ്‌പോർട്‌സ് ക്ലബ്ബിൽ ഇന്ത്യൻ സമയം വൈകുന്നേരം 4.30നാണ് മത്സരം ആരംഭിക്കുക. 

5 മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ ശുഭ്മാൻ ഗില്ലാണ് ഇന്ത്യയെ നയിക്കുക. ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെ നയിച്ച ഗില്ലിന് ക്യാപ്റ്റൻസിയിലോ ബാറ്റിംഗിലോ തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ ലോകകപ്പിനുള്ള ടി20 ടീമിൽ ഇടം നേടാനും ഗില്ലിനായില്ല. സിംബാബ്വെ പര്യടനത്തിന് പിന്നാലെ പുതിയ കോച്ച് ചുമതലയേൽക്കാനിരിക്കെ ടീമിലെ സ്ഥാനം ഉറപ്പിക്കാൻ ഗില്ലിന് ഈ പരമ്പരയിൽ തിളങ്ങിയേ തീരൂ. 

ALSO READ: ഇന്ത്യൻ ടീമിന്റെ വിക്ടറി മാർച്ച്; തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരുക്കേറ്റു

അതേസമയം, ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ ടി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ച സീനിയർ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ എന്നിവർക്ക് പകരക്കാരെ കണ്ടെത്തുക എന്നതാണ് ടീം മാനേജ്‌മെന്റ് നേരിടുന്ന വെല്ലുവിളി. രോഹിത് - കോഹ്ലി ഓപ്പണിംഗ് സഖ്യത്തിന് ഗിൽ - ജയ്‌സ്വാൾ കോംബോ പകരക്കാരാകുമോ എന്നാണ് ഇനി അറിയേണ്ടത്. ലോകകപ്പ് ടീമിൽ അംഗമായതിനാൽ ആദ്യ രണ്ട് മത്സരങ്ങളിലും ജയ്‌സ്വാൾ കളിക്കില്ല. ഈ സാഹചര്യത്തിൽ അഭിഷേക് ശർമ്മയാകും ഗില്ലിനൊപ്പം ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യുക. ഋതുരാജ് ഗെയ്ക്വാദും ഓപ്പണിംഗ് പൊസിഷനിലേയ്ക്കുള്ള പരിഗണനയിലുണ്ട്. 

അതേസമയം, മലയാളി താരം സഞ്ജു സാംസണും ഈ പരമ്പര ഏറെ നിർണായകമാണ്. പുതിയ കോച്ചായി ഗൗതം ഗംഭീർ ചുമതലയേൽക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെ സഞ്ജുവിന് സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്തേ തീരൂ. എന്നാൽ, ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്ന സഞ്ജുവും ശിവം ദുബെയും ആദ്യ രണ്ട് മത്സരങ്ങളിൽ ഉണ്ടാകില്ല. സായ് സുദർശൻ, ജിതേഷ് ശർമ്മ, ഹർഷിത് റാണ, റിയാൻ പരാഗ് എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  

ഇന്ത്യ - സിംബാബ്‌വെ പരമ്പരയ്ക്കുള്ള ടീമുകളുടെ പൂർണ വിവരം

ഇന്ത്യ: ശുഭ്മാൻ ഗിൽ (C), യശസ്വി ജയ്‌സ്വാൾ, റുതുരാജ് ഗെയ്‌ക്‌വാദ്, അഭിഷേക് ശർമ, റിങ്കു സിംഗ്, സഞ്ജു സാംസൺ (WK), ധ്രുവ് ജുറെൽ (WK), ശിവം ദുബെ, റിയാൻ പരാഗ്, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, അവേഷ് ഖാൻ, ഖലീൽ അഹമ്മദ്, മുകേഷ് കുമാർ, തുഷാർ ദേശ്പാണ്ഡെ.

ആദ്യ രണ്ട് ടി20 മത്സരങ്ങൾക്കുള്ള ടീമിൽ ഇടം നേടിയവർ: സായ് സുദർശൻ, ജിതേഷ് ശർമ്മ, ഹർഷിത് റാണ.

സിംബാബ്‌വെ: സിക്കന്ദർ റാസ (C), ഫറാസ് അക്രം, ബ്രയാൻ ബെന്നറ്റ്, ജോനാഥൻ കാംബെൽ, ടെൻഡായി ചതാര, ലൂക്ക് ജോങ്‌വെ, ഇന്നസെൻ്റ് കൈയ, ക്ലൈവ് മദാൻഡെ, വെസ്‌ലി മധേവെരെ, തടിവനഷെ മറുമണി, വെല്ലിംഗ്ടൺ മസകാഡ്‌സ, ബ്രാൻഡൻ മവുതറ, ആൻറ്റ് മുസാറബ്, ബ്ലെസിംഗ് മ്യൂസറബ്, നവീർ, ബ്ലെസിംഗ്. റിച്ചാർഡ് നഗാരവ, മിൽട്ടൺ ഷുംബ.

ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം

ശുഭ്മാൻ ഗിൽ (C), റുതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശർമ്മ, റിങ്കു സിംഗ്, ധ്രുവ് ജുറൽ (WK), റിയാൻ പരാഗ്, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്ണോയ്, ആവേശ് ഖാൻ, ഖലീൽ അഹമ്മദ്, മുകേഷ് കുമാർ, ദേശ്പാണ്ഡെ, സായ് സുദർശൻ, ജിതേഷ് ശർമ്മ (WK), ഹർഷിത് റാണ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News